Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ ഉണ്ടായാൽ ആദ്യം വിളിക്കുക സാഗറിനേയും നാദിറയേയുമെന്ന് സെറീന; 'റെനീഷയോട് ക്ഷമ പറയാൻ തയ്യാർ'

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് സെറീന ആനിനെ മലയാളി പ്രേക്ഷകർ കൂടുതൽ അറിഞ്ഞത്. തുടക്കത്തിൽ വലിയ സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ സഹമത്സരാർത്ഥിയായ റെനീഷയുമായുള്ള സൗഹൃദവും പിന്നീടുള്ള ഗെയിമുകളും സെറീനയുടെ ഗ്രാഫ് ഉയർത്തി. ഒടുവിൽ 97-ാം ദിവസമായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പുറത്താകൽ.

അതേസമയം തന്നെ സംബന്ധിച്ച് ബിഗ് ബോസ് എന്നത് വളരെ വലിയ അനുഭവമായിരുന്നുവെന്ന് പറയുകയാണ് സെറീന. ബിഗ് ബോസിൽ പോകാനുള്ള തീരുമാനവും 2023 ൽ ജീവിതം ഇത്തരത്തിലൊക്കെ മാറി മറിയുമെന്നൊന്നും താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും സെറീന പറയുന്നു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുറത്തിലാണ് താരത്തിൻറെ പ്രതികരണം.

cerena-1

'ഈ വർഷം ബിഗ് ബോസിലേക്ക് ഒരു കോൾ വരുന്നതും ജീവിതം ഇങ്ങനെ മാറുമെന്നതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ബിഗ് ബോസിൽ പോയപ്പോൾ ക്യാമറ ഞാൻ മറന്നിട്ടില്ല. എവിടെ നോക്കിയാലും ക്യാമറയായിരുന്നു. പുറത്തും അകത്തുമൊക്കെ ഞാൻ ഒരുപോലെയായിരുന്നു. പക്ഷേ ക്യാമറ മറന്നിട്ടേയില്ല', സെറീന പറഞ്ഞു. വിഷമങ്ങൾ വരുമ്പോൾ എങ്ങനെ ഡീൽ ചെയ്യുമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'എനിക്ക് മാനസികമായി വിഷമങ്ങൾ തോന്നുമ്പോൾ ബിഗ് ബോസിൽ പോലും ആരോടെങ്കിലും പറയുകയോ ക്യാമറ നോക്കി സംസാരിക്കുകയോ ചെയ്യുന്നൊരാളല്ല ഞാൻ. അത്തരം വിഷയങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യുന്ന ആളാണ് ഞാൻ'.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളെ കുറിച്ചും താാരം പ്രതികരിച്ചു. 'ഞാനിപ്പോൾ മാർക്കറ്റിംഗ് മാനേജറായി ജോലി നോക്കുകയാണ് ദുബായിൽ. ആ നിലയിൽ എനിക്ക് വളരണമെന്നതാണ് എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്ന്. പാഷൻ വൈസ് നോക്കിയാൽ മോഡലിംഗ് എനിക്ക് മുന്നോട്ട് കൊണ്ടുപോകണം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സെറ്റാവണം. സിനിമ എന്ന മോഹമൊന്നും മനസിൽ ഇല്ല', സെറീന പറഞ്ഞു. ബിഗ് ബോസിൽ ആരോടെങ്കിലും ക്ഷമ ചോദിക്കണമെങ്കിൽ അതാരോടായിരിക്കും എന്ന ചോദ്യത്തിന് റെനീഷയോച് എന്നായിരുന്നു മറുപടി. 'റെനീഷയോട് ക്ഷമ ചോദിക്കാൻ ഞാൻ തയ്യാറാണ്. അതൊരിക്കലും ഞാൻ പറഞ്ഞ കാര്യങ്ങളിൽ കുറ്റബോധം ഉള്ളത് കൊണ്ടല്ല. മറിച്ച് അവളെ അത് വേദനിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട്. ജീവിതത്തിൽ എന്തെങ്കിലും വിഷയങ്ങളോ വിഷങ്ങളോ ഉണ്ടായാൽ ഞാൻ ആദ്യം വിളിക്കുക നാദിറയേയും സാഗറേട്ടനേയും ആയിരിക്കും.

ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ മുൻ സീസണിലെ മത്സരാർത്ഥികളിൽ ചിലർ വിളിച്ചിരുന്നു. സീസൺ 4 ലെ റിയാസുമായി ഞാൻ നല്ല ക്ലോസാണ്. ഞാൻ റിയാസിന്റെ ഫാനായിരുന്നു. റിയാസിനെതിരെ വരുന്ന നെഗറ്റീവ് കമന്റിസിനൊക്കെ പോയി സോഷ്യൽ മീഡിയയിൽ ഞാൻ മറുപടിയും നൽകിയിട്ടുണ്ട്', സെറീന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+