Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനത് നേരിട്ട് കണ്ടതാണ്, സാഗറേട്ടൻ ചോദിച്ചപ്പോൾ എനിക്ക് അത് വിശദീകരിക്കേണ്ടി വന്നു'; സെറീന

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ൽ ഫൈനൽ 6 വരെ എത്തിയ താരങ്ങളായിരുന്നു സെറീനയും നാദിറയും. ഹൗസിൽ വെച്ച് വലിയ സൗഹൃദം ഉണ്ടായിരുന്നില്ലെങ്കിലും പുറത്തെത്തിയപ്പോൾ അടുത്ത ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് വിശേഷങ്ങൾ പങ്കിടുകയാണ് താരങ്ങൾ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ മനസ് തുറന്നത്.

ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ലെന്ന് ഇരുവരും പറയുന്നു.' സ്ക്രിപ്റ്റഡ് ആയിരുന്നുവെങ്കിൽ എന്തൊക്കെ ചെയ്യായിരുന്നു. ഒരു ടാസ്ക് കിട്ടുമ്പോൾ പോലും മൂന്നാല് പ്രാവശ്യം കുത്തിയിരുന്ന് വായിക്കും, മനസിലാകാൻ വേണ്ടി. സ്ക്രിപ്റ്റഡ് ആണെങ്കിൽ അത് വേണ്ടതില്ലല്ലോ. സംശയം ചോദിച്ചാൽ പോലും ബിഗ് ബോസ് പറയുന്നത് നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് കളിക്കൂ എന്നാണ്', നാദിറയും സെറീനയും പറഞ്ഞു.

cerenasagar

ബിഗ് ബോസിൽ വേണ്ടായിരുന്നു എന്ന് തോന്നിയ സംഭവം ഏതെന്ന ചോദ്യത്തിന് സെറീനയുടെ വാക്കുകൾ ഇങ്ങനെ-' അവസാനമായപ്പോൾ ഞാനും റെനീഷയും തമ്മിൽ അടിയായത് ആണ്. നല്ല രീതിയിൽ പോകായിരുന്നു, അത് പോലെ അടി ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് തോന്നിയിരുന്നു. ഞാൻ പുറത്തിറങ്ങിയപ്പോൾ എന്തിനാണ് ഗ്യാസിന്റെ കാര്യത്തിൽ നീ പ്രശ്നമാക്കിയതെന്ന് അമ്മ ചോദിച്ചിരുന്നു. അത് പക്ഷേ ലാൽ സാർ കൂടി മുന്നറിയിപ്പ് തന്നൊരു കാര്യമായതിനാലായിരുന്നു ഞാൻ പറഞ്ഞത്. ഞാൻ ബെസ്റ്റ് ഫ്രണ്ടിനടുത്ത് സോഫ്റ്റ് ആയി നിൽക്കും എന്നല്ല. അമ്മ തെറ്റ് ചെയ്താലും അത് ശരിയായി തോന്നിയില്ലെങ്കിൽ ഞാൻ അമ്മയോട് പറയും', സെറീന പറഞ്ഞു.

അതേസമയം തന്നെ സംബന്ധിച്ച് പശ്ചാതാപം തോന്നിയത് ഫിനാലെ ടാസ്കിടയിൽ സെറീനയോട് കാണിച്ചതാണെന്നായിരുന്നു നാദിറ പറഞ്ഞത്. 'കയർ ടാസ്കിനിടയിൽ സെറീന ഉറങ്ങുന്നുവെന്ന് തോന്നിയപ്പോൾ ഞാൻ കയർ വലിച്ചു. എന്നാൽ കയറിനൊപ്പം തന്നെ അവൾ വന്ന് എന്റെ ദേഹത്ത് ഇടിച്ച് പോയി. അവളുടെ മൂക്കിനൊക്കെ പാട് വന്നിരുന്നു. ഇപ്പോഴും ഉണ്ട്. അത് വേണ്ടായിരുന്നുവെന്ന് തോന്നിയിരിന്നു', നാദിറ വ്യക്തമാക്കി.

ബിഗ് ബോസിൽ വെച്ച് നടന്ന, പുറത്ത് പ്രേക്ഷകർ കാണണമെന്ന് തോന്നിയ ഏതെങ്കിലും രംഗങ്ങൾ പുറത്തുവരാതിരുന്നോയെന്ന ചോദ്യത്തിന് ഇരുവരുടേയും മറുപടി ഇങ്ങനെ-'ബിഗ് ബോസിൽ വെച്ച് സാഗറേട്ടൻ പുറത്തായപ്പോൾ ഞാനും നാദിറയും ഡൗൺ ആയിരുന്നു. പക്ഷേ ഞാൻ ഡൗൺ ആയതാണ് കൂടുതലായി അവർ ഫോക്കസ് ചെയ്തത്. നാദിറയെ ഒരു തരിപോലും കാണിച്ചിരുന്നില്ല. നാദിറയോട് ഇക്കാര്യം സാഗർ ചോദിച്ചപ്പോൾ എനിക്ക് അതിനെ കുറിച്ച് വിശദീകരിക്കേണ്ടി വന്നു.അങ്ങനെയെല്ല അവൾ വിഷമിച്ചിരുന്നുവെന്ന് ഞാൻ പറഞ്ഞു. കാരണം ഞാനത് കണ്ടിരുന്നു.അത് പുറത്തേക്ക് വന്നില്ല', സെറീന പറഞ്ഞു.
ഞാൻ പോയപ്പോൾ നിനക്ക് വിഷമം ആയില്ലെന്ന് സാഗർ തന്നോട് ചോദിച്ചിരുന്നുവെന്ന് നാദിറയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+