മിഥുന്‍ മസാജിനായി വന്നപ്പോള്‍ ഇറിറ്റേഷന്‍ തോന്നിയിരുന്നോ? എന്തിന് മാറിയിരുന്നു ? സെറീന പറയുന്നു
ബിഗ് ബോസില്‍ അവസാന ദിവസങ്ങള്‍ വരെ നില്‍ക്കാന്‍ സാധിച്ചതില്‍ വളരെയേറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് സെറീന. റെനീഷയുമായുള്ള സൗഹൃദം സ്വാഭാവികമായി സംഭവിച്ച കാര്യമാണ്. ഞങ്ങള്‍ പെട്ടെന്ന് തന്നെ കൂട്ടായി. ഞാന്‍ ഒരു സിംഗിള്‍ ബെഡ് എടുക്കാന്‍ പോവുമ്പോള്‍ റെനീഷയാണ് ചോദിക്കുന്നത് നമുക്കൊരുമിച്ച് ഒരു ബെഡ് എടുത്താലോയെന്ന്. അന്ന് തുടങ്ങിയ സംസരമാണ് ഞങ്ങളുടെ കൂട്ടുകാരാക്കിയത്. റെനീഷ നന്നായി സംസാരിക്കും ഞാന്‍ ഇങ്ങനെ കേട്ടുകൊണ്ടിരിക്കുമെന്നും സെറീന പറയുന്നു.
ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റെനീഷയ്ക്കൊപ്പമിരുന്നുകൊണ്ട് സംസാരിക്കുകയായിരുന്നു സെറീന. ബിഗ് ബോസില്‍ ആരെങ്കിലും തല ചൊറിഞ്ഞ് താ എന്ന് പറഞ്ഞുകൊണ്ട് വരുമ്പോള്‍ ഇറിറ്റേഷന്‍ തോന്നിയിരുന്നോയെന്ന ചോദ്യത്തിന് അങ്ങനെ ഒട്ടും തോന്നിയിട്ടില്ലെന്നാണ് സെറീന നല്‍കുന്നത്. ' ആരെങ്കിലും അല്ല, മിഥുന്‍ ചേട്ടനെ കുറിച്ചല്ലേ ചോദിക്കുന്നത്. പുള്ളി മാത്രമായിരുന്നു അങ്ങനെ വരാറുണ്ടായിരുന്നത്. എനിക്ക് അതില്‍ യാതൊരു ഇറിറ്റേഷനും തോന്നിയിരുന്നില്ല'- സെറീന പറയുന്നു.

ആദ്യ ദിനം മുതല്‍ തന്നെ ഒരു ഏട്ടന്‍ ഫീല്‍ മിഥുന്‍ ചേട്ടനില്‍ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്. ഒരു ടാസ്കില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. വെള്ളാരം കല്ല് എന്ന ടാസ്കില്‍ വ്യാപാരികളായ ഞങ്ങളെല്ലാം പോയി മുത്ത് പെറുകുന്ന സമയത്ത് മിഥുന്‍ ചേട്ടന്‍ കൊള്ളക്കാരനാണ്. ആ സമയത്ത് ഞാന്‍ കുറച്ച് ഡൌണ്‍ ആയിരുന്നു. അപ്പോഴാണ് അദ്ദേഹം എന്നെ വിളിച്ച് സംസാരിക്കുന്നത്. 'മോളെ നിന്നെ ആളുകള്‍ മാനസികപരമായി തളർത്താന്‍ ശ്രമിക്കും, പക്ഷെ തളരുത്' എന്നായിരുന്നു പുള്ളി പറഞ്ഞു. അത്രയും ദിവസത്തിനിടയില്‍ റെനീഷയല്ലാതെ വേറെ ഒരാളും എന്നെ വിളിച്ച് അങ്ങനെ സംസാരിച്ചിരുന്നില്ലെന്നും സെറീന വ്യക്തമാക്കുന്നു.
കുറേ നാള്‍ കഴിഞ്ഞപ്പോഴാണ് ഹെഡ് മസാജ് ചെയ്യാനായി വരുന്നത്. അത് എല്ലാരുടെ അരികിലേക്കും പുള്ളി പോവും. ഇതിനിടയിലാണ് ഫാമിലി വീക്കില്‍ അമ്മ വന്നപ്പോള്‍ മസാജിങ്ങൊന്നും വേണ്ട എന്ന് പറയുന്നത്. പക്ഷെ ഞാന്‍ അപ്പോഴും പറഞ്ഞത് പുള്ളി എനിക്ക് വല്യേട്ടനെപ്പോലെയായിരുന്നു. വേണമെങ്കില്‍ മമ്മ പറഞ്ഞതിന് ശേഷം എനിക്ക് അതൊക്കെ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ അപ്പോള്‍ വരുന്ന കമന്റ് സെറീനയ്ക്ക് നിലപാടില്ല എന്ന തരത്തിലായിരിക്കും.

അമ്മ പറഞ്ഞത് അനുസരിക്കാതിരുന്നപ്പോള്‍ ' അമ്മ പറഞ്ഞിട്ടും കേട്ടില്ല, ഇവള്‍ എന്ത് മോളാണ്' എന്നായിരുന്നു കമന്റ്. എന്ത് നമ്മള്‍ ചെയ്താലും കുറ്റപ്പെടുത്താലും ആളുകളുണ്ടാവും. പക്ഷെ എന്റെ മനഃസാക്ഷിക്ക് അനുസരിച്ചാണ് ഞാന്‍ പ്രവർത്തിക്കുന്നത്. മമ്മ പറഞ്ഞ കാര്യം ചേട്ടനോട് പറഞ്ഞാല്‍ പുള്ളിക്ക് അത് വിഷമമാകുമോ എന്ന് ഞാന്‍ ആലോച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ പറയാതിരുന്നതെന്നും സെറീന പറയുന്നു.
ആദ്യ ദിവസം മുതല്‍ സെറീന ഓരോ വിഷയത്തിലും എടുക്കുന്ന നിലപാടുകളുണ്ട്. പറയാനുള്ളത് എവിടേയും അവള്‍ പറയും. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ഒരു എന്റർടെയിനിങ് പാക്കേജും എല്ലാവർക്കും ഇഷ്ടപ്പെടുന്ന മത്സരാർത്ഥിയുമാണ്. മികച്ച ഗെയിമർ കൂടിയാണ്. ഫിസിക്കലിയാണെങ്കിലും മാനസികമാണെങ്കിലും നന്നായി ചെയ്യും. ഏറ്റവും ഇഷ്ടം നാഗവല്ലിയായി മാറിയത്. ഫാസില്‍ സർ അതില്‍ അനുമോദിച്ചപ്പോള്‍ എന്റെ കണ്ണും നിറഞ്ഞ് പോയെന്നും സെറീന പറയുന്നു.
അതേസമയം ഭയങ്കര ഡെഡിക്കേഷനുള്ള ഒരു വ്യക്തിയാണ് സെറീനയെന്നായിരുന്നു റെനീഷയ്ക്ക് പറയാനുണ്ടായിരുന്നത്. വീട്ടില്‍ പല കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നില്ല അവള്‍. എന്നാല്‍ ബിഗ് ബോസില്‍ വന്നതിന് ശേഷം 100 ശതമാനം ഡെഡിക്കേഷനോട് കാര്യങ്ങള്‍ ചെയ്തു. ഒരു ജോലിയും ചെയ്യാന്‍ മടി ഉണ്ടായിരുന്നില്ല. നന്നായി കഠിനാധ്വാനം ചെയ്യും. എല്ലായിടത്തും അവളുടെ സാന്നിധ്യം അവള്‍ ഉറപ്പുവരുത്തുമെന്നും റെനീഷ പറയുന്നു.












Click it and Unblock the Notifications