Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറീനയുടെ കാര്യത്തില്‍ ഞാന്‍ ചിന്തിച്ചത് ശരിയായിരുന്നില്ല; സാഗർ പറഞ്ഞത്: തുറന്ന് പറഞ്ഞ് ഗോപിക

അനിയന്‍ മിഥുന്റെ കഥ തുടക്കത്തില്‍ താന്‍ അടക്കമുള്ളവർ വിശ്വസിച്ചിരുന്നുവെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫെയിം ഗോപിക. കാമുകി പട്ടാളത്തിലായിരുന്നുവെന്നാണ് ആദ്യം അവന്‍ പറഞ്ഞിരുന്നു. അതൊക്കെ ആളുകള്‍ വിശ്വസിച്ചു. ലൈഫ് സ്റ്റോറിയിലേക്ക് എത്തിയപ്പോഴാണ് പിടിവിട്ട് പോയത്. പിന്നെ സീസണിന്റെ ടൈറ്റില്‍ ബാറ്റില്‍ ഓഫ് ഓർജിനല്‍സ് എന്നാണല്ലോ, നമ്മുടെ കൂട്ടത്തില്‍ തള്ള് കഥകള്‍ പറയുന്നവരും ഉണ്ടല്ലോ. അത്തരക്കാരേയും അവർ എടുത്തതാവാമെന്നും ഗോപിക പറയുന്നു.

അനിയന്‍ മിഥുന്‍ മാത്രമല്ല, ബിഗ് ബോസില്‍ വന്ന മറ്റ് പലരും തള്ളിയിട്ടുണ്ട്. മിഥുന്റേത് കുറച്ച് കൂടിപ്പോയെന്നേയുള്ളു. അതുകൊണ്ട് ബിഗ് ബോസിന് കുറച്ച് കണ്ടന്റ് കിട്ടി. ഒരാള്‍ അഭിനയിക്കുന്നതാണെങ്കില്‍ എനിക്ക് അത് കണ്ടാല്‍ അറിയാന്‍ പറ്റും. റിനോഷ് എന്ന് പറയുന്നത് ബിഗ് ബോസിലെ നല്ലൊരു അഭിനേതാവായിരുന്നു. ഒരിക്കല്‍ റിനോഷ് എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്. അത് ഞാന്‍ ഇവിടെ പറയുന്നില്ല. വളഞ്ഞ് പോകുന്ന റൂട്ടിലൂടെ പോകുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്ക് മനസ്സിലായി.

gopika

അതിന് ശേഷം അയാളുടെ ക്യാരക്ടറും ശരീര ഭാഷയുമൊക്കെ ഞാന്‍ നിരീക്ഷിക്കാന്‍ തുടങ്ങി. അതോടെയാണ് റിനോഷ് ഫേക്ക് ആണെന്ന് മനസ്സിലായി. വഴക്കൊക്കെ ഉണ്ടാവുമ്പോള്‍ അതില്‍ ഇടപെടാന്‍ താല്‍പര്യമില്ലാതെ, അല്ലെങ്കില്‍ ഇറിറ്റേഷന്‍ കൊണ്ട് മാറി നില്‍ക്കുന്നവരുണ്ട്. പക്ഷെ റിനോഷ് മനഃപ്പൂർവ്വം നില്‍ക്കുകയായിരുന്നു. നെഗറ്റീവ് വരണ്ട എന്ന് കരുതിയായിരുന്നു ഈ മാറി നില്‍ക്കല്‍.

ഒരു അടിയുണ്ടാവുമ്പോള്‍, ഏതെങ്കിലും ഒരാളുടെ ഭാഗത്ത് നില്‍ക്കേണ്ടി വരും. അത് ചിലപ്പോള്‍ ശരിയോ തെറ്റോ ആവാം. പക്ഷെ അത് പറയാന്‍ നില്‍ക്കാതെ മാറി നില്‍ക്കുന്നത് ഫെയിക്കാണ്. ആളുടെ ശരീര ഭാഷ ഓരോ ദിവസം കഴിയുന്തോറും മാറി വരുന്നു. കുറേ നാളുകളൊന്നും ആർക്കും അഭിനയിച്ച് നില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ എന്താണ് യാഥാർത്യം എന്നുള്ളത് പിന്നീട് വെളിപ്പെട്ടുവെന്നും ഗോപിക പറയുന്നു.

ഞാന്‍ ഗെയിം കളിക്കും, കൂടെയുള്ളവരേയും കൊണ്ട് ഗെയിം കളിപ്പിക്കും എന്ന് കയറിയപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. അവർ അനങ്ങുന്നില്ലെന്ന് കാണുമ്പോഴാണ് നമ്മള്‍ അങ്ങോട്ട് പോയി ചൊറിയുന്നത്. ആ ഒരു രീതിയില്‍ ഞാന്‍ നെഗറ്റീവ് ആയിരിക്കും. എന്നാല്‍ പിന്നീട് ആളുകള്‍ക്ക് മാറ്റി പറയേണ്ടി വന്നു. അവർക്കൊക്കെ അവസാനം റിയല്‍ സ്വഭാവത്തിലേക്ക് വരേണ്ടി വന്നു. ഇത് അവർക്ക് ആദ്യമേ ചെയ്യാമായിരുന്നു.

ശോഭയുടെ അഖിലിന്റേയും ടോം ആന്‍ഡ് ജെറി കോംമ്പോ പോലുള്ള കണ്ടന്റുകളും ബിഗ് ബോസില്‍ വേണം. എന്റെ കൊച്ചിന് അതൊക്കെ വലിയ ഇഷ്ടമായി. ശോഭ ചേച്ചിയോട് തന്നെ ഞാന്‍ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. നല്ല കാര്യമാണെങ്കില്‍ അത് നല്ലതാണെന്ന് തുറന്ന് പറയണം. നെഗറ്റീവായ കാര്യമാണെങ്കിലും എത്ര വലിയ ആളാണെങ്കിലും ഞാന്‍ പറയും.

പുറത്ത് ഇറങ്ങുമ്പോള്‍ കൂടുതല്‍ പിന്തുണയുള്ളത് ആർക്കാണെന്ന് നോക്കി നിലപാട് മാറ്റുന്നവരുണ്ട്. അവരുടെ നെഗറ്റീവ് പറയാതെ ഒട്ടി നില്‍ക്കാന്‍ ശ്രമിക്കും. ഞാന്‍ അങ്ങനെയല്ല. പറയാനുള്ളത് ഞാന്‍ പറയും. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് തിരുത്താനും സോറി പറയാനും തയ്യാറാണ്. അങ്ങനെയാണ് സെറീനയുടെ കാര്യത്തില്‍ സോറി പറയുന്നത്. ഞാന്‍ ചിന്തിച്ചത് പോലെയല്ല കാര്യങ്ങളെന്ന് സാഗറാണ് പുറത്ത് വന്നതിന് ശേഷം എന്നോട് പറയുന്നത്. പക്ഷെ അന്ന് അകത്ത് വെച്ച് എനിക്ക് അങ്ങനെയായിരുന്നു തോന്നിയിരുന്നത്. അത് അങ്ങനെയല്ലെന്ന് വ്യക്തമായതുകൊണ്ടാണ് സോറി പറഞ്ഞത്.

പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു എന്നുവെച്ച് എനിക്ക് ആരോടും വഴക്കില്ല. യൂട്യൂബിലെ ചില ബിഗ് ബോസ് റിലേറ്റഡ് ചാനലുകള്‍ പക്ഷപാതത്തോടെയാണ് പെരുമാറുന്നത്. രേവതിയുടെ ചാനലുകള്‍ സ്ഥിരമായ ഫോളോ ചെയ്യുന്നതാണ്. അവർക്ക് പക്ഷപാതിത്വമില്ല. എന്നാല്‍ ചില ചാനലുകള്‍ അങ്ങനെയല്ല. അവർ ഏതെങ്കിലും ഒരാള്‍ക്ക് വേണ്ടി മാത്രമാണ് വാദിക്കുന്നത്. ആ മത്സരാർത്ഥി എന്ത് തെറ്റ് ചെയ്താലും അവർ ന്യായീകരിക്കുമെന്നും ഗോപിക കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+