'നിനക്കു ചേരുന്നത് പഴയ പണിയാണെന്ന്': വിമർശകരോട് ഹനാന്‍ പറയുന്നു, ആ വീട് പോലും വാങ്ങിയിട്ടില്ല
കൊച്ചി: ജീവിക്കുന്നതിന് വേണ്ടി സ്കൂൾ യൂണിഫോമിൽ മീൻ വിൽപ്പന നടത്തി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ വിദ്യാർത്ഥിയായിരുന്നു ഹനാന്‍. മീന്‍ വില്‍ക്കുന്ന ഹനാന്റെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലാവുകയും മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധിയാളുകള്‍ അഭിനന്ദന പ്രവാഹവുമായി മുന്നോട്ട് വന്നു. ഇടക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെങ്കില്‍ അത്ഭുതപൂർണ്ണമായ തിരിച്ച് വരവ് നടത്താനും ഹനാന് സാധിച്ചു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വളരെ പെട്ടെന്ന് തന്നെ പുറത്ത് പോവേണ്ടി വന്നു. നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ് താരം. ഇതോടൊപ്പം ഇപ്പോഴും താരത്തിനെതിരെ ഒരു വിഭാഗം വിമർശനം നടത്തുന്നതും തുടരുന്നു. ഈ സാഹചര്യത്തില്‍ ഇവർക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ഹനാന്‍ ഇപ്പോള്‍.

സർക്കാർ ചിലവിൽ ദത്ത് പുത്രി സുഖിക്കുന്ന് എന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിൻ്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരുമെന്നാണ് ഹനാന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. എൻ്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യമന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു. ഹനാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
നീ ചിരിക്കരുത് നിൻ്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം. എങ്ങെനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ, നിൻ്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും.
ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള എൻ്റെ അവകാശത്തെ പോലും നിഷേധിക്കുന്നു.
ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എൻ്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യമന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടിൽ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാര് ചിലവിൽ ദത്ത് പുത്രി സുഖിക്കുന്ന് എന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിൻ്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും.
വ്ലോഗ് ചെയ്തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരോടും കൈ നീട്ടി അല്ല.അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ തന്നെ നോക്കാൻ വീട്ടിൽ ഒരു അനിയൻ കുട്ടൻ ഉണ്ട്.
ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വർഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നിൽക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ?












Click it and Unblock the Notifications