Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങൾ വേർപിരിയിരുന്നു'; പ്രണയം അവസാനിപ്പിച്ചെന്ന് പറഞ്ഞ് ലച്ചു, കാരണം പറഞ്ഞ് കാമുകന്റെ കുറിപ്പ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് ലച്ചു മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഷോ തുടങ്ങി വളരെ പെട്ടെന്ന് തന്നെ ലച്ചു ചർച്ചയായി മാറിയിരുന്നു. എപ്പോഴും സന്തോഷത്തോടെയും പോസിറ്റീവായിട്ടുമുള്ള ലച്ചുവിന്റെ പെരുമാറ്റങ്ങളായിരുന്നു അവരെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്.

എന്നാൽ ലച്ചു തന്റെ ജീവിത കഥ പറഞ്ഞപ്പോൾ വലിയ ഞെട്ടലായിരിന്നു പ്രേക്ഷകരിൽ ഉണ്ടാക്കിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ കടുത്ത ലൈംഗികാതിക്രമങ്ങൾക്ക് താൻ വിധേയമായിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. ഇന്ന് കാണുന്ന ലച്ചു ആയതിന് പിന്നിൽ കഠിനമായ നാളുകൾ തനിക്കുണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

lachunew-

തന്റെ ഏറ്റവും വിഷമഘട്ടത്തിൽ തനിക്ക് ഒപ്പം നിന്ന് പിന്തുണച്ചവരിൽ ഒരാൾ തന്റെ പങ്കാളിയായ ശിവജി ആണെന്നും ലച്ചു ബിഗ് ബോസിൽ വെച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. പുറത്ത് അഭിമുഖങ്ങളിൽ എല്ലാം ലച്ചു ശിവജിയെ കുറിച്ച് സംസാരിക്കാറുണ്ട്. ഫോട്ടോഗ്രാഫറും ഡയറക്ടറുമാണ് അദ്ദേഹം തന്നെ വളരെ അധികം മനസിലാക്കിയ അടിപൊളി വ്യക്തിയാണ് എന്ന് പലപ്പോഴും ലച്ചു സംസാരിച്ചിട്ടുണ്ട്. പ്രേക്ഷകർക്കായി അദ്ദേഹത്തെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കിടാറുമുണ്ട്.

എന്നാൽ ഇപ്പോഴിതാ തങ്ങൾ ബന്ധം വേർപിരിയുകയാണെന്ന് അറിയിച്ചെത്തിയിരിക്കുകയാണ് ഇരുവരും. ശിവജിയാണ് ഇത് സംബന്ധിച്ച് കുറിപ്പ് പങ്കിട്ടത്. ഈ കുറിപ്പ് ലച്ചുവും തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടിട്ടുണ്ട്. 'എല്ലാ നല്ലകാര്യങ്ങളും അവസാനിക്കണമെന്നത് അനിവാര്യമാണ്. ഞാനും ലച്ചുവും കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ചാണ്. എന്നാൽ ഞങ്ങളുടെ പാതയും കരിയറും ഇപ്പോൾ ഞങ്ങളെ വ്യത്യസ്ത വഴികളിലേക്ക് നയിക്കുകയാണ്.

അവൾക്ക് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊച്ചിയിലേക്ക് മാറേണ്ടതായി വന്നിരിക്കുകയാണ്. ഏറെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ഞങ്ങളൊരു തീരുമാനത്തിലെത്തിയിരിക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങൾ പിരിയുന്നത്.

വളരെ വ്യക്തിപരമായൊരു കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നതിൽ എനിക്ക് ഏറെ വേദനയുണ്ട്. പക്ഷേ അതാണ് ഈ കാലഘട്ടത്തിന്റെ ശാപം. ഞങ്ങളുടെ പ്രണയം പരസ്യമായിരുന്നു അതുകൊണ്ട് കൂടിയാണ് ഇപ്പോൾ ഇക്കാര്യം പരസ്യമായി സംസാരിക്കേണ്ടി വന്നത്. ഞങ്ങളുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാം', ശിവജി കുറിപ്പിൽ പറഞ്ഞു.

'തിങ്കളാഴ്ച നിശ്ചയം' ആയിരുന്നു ലച്ചുവിന്റെ ആദ്യ ചിത്രം. സിനിമയുടെ ക്ലൈമാക്സിലെ ലച്ചുവിന്റെ രംഗങ്ങൾ ഏറെ കൈയ്യടി നേടിയിരുന്നു. മോഡലിംഗിലും സജീവമാണ് താരം. ബിഗ് ബോസിന് പിന്നാലെ തനിക്ക് തെലുങ്ക് ,തമിഴ് ചിത്രങ്ങളിൽ അവസരം ലഭിച്ചതായി താരം പറഞ്ഞിരുന്നു. സിനിമയാണ് തന്റെ പാഷൻ എന്നും ചെറുപ്പം മുതൽ തന്നെ നടിയാകുകയെന്നതാണ് തന്റെ സ്വപ്നം എന്നും ലച്ചു പറഞ്ഞിരുന്നു. ചാലക്കുടിക്കാരിയായ ലച്ചു പിന്നീട് മാതാപിതാക്കൾക്കൊപ്പം ദക്ഷിണാഫ്രിക്കയിലായിരുന്നു. അവിടെ മൂന്ന് വർഷത്തോളം തീയറ്റർ പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+