Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുനൈസും സാഗറും ഞാനുമുള്ള ഒരു ചിത്രത്തിന് ' ഒരു 'മാന്യ വ്യക്തി' ഇട്ട കമന്റ്: മനീഷ പറയുന്നു

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കും നെഗറ്റീവ് കമന്റുകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ - സീരിയല്‍ താരവും ബിഗ് ബോസ് മലയാളം സീസണ്‍ 5 താരവുമായ മനീഷ. അഭിപ്രായ സ്വാതന്ത്രം എല്ലാവർക്കുമുണ്ട്. എന്നാല്‍ താന്‍ പറയുന്ന കാര്യം സത്യമാണോ എന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്തവും അവർക്ക് തന്നെയാണെന്നും താരം വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു മനീഷ.

സാമൂഹിക മാധ്യമങ്ങളില്‍ കമന്റ് ഇടുന്ന ആളുകള്‍ക്ക് മറുപടി കൊടുക്കുന്ന പരിപാടി ഞാന്‍ ഇപ്പോള്‍ നിർത്തി. ഞാന്‍ ഒരൊറ്റ ഒരാള്‍ വിചാരിച്ചിട്ട് ഇതൊന്നും മാറില്ലെന്ന് മനസ്സിലായി. എന്നാല്‍ എന്റെ ശബ്ദം കൊണ്ട് ആർക്കെങ്കിലും ഒരു മാറ്റം ഉണ്ടായാല്‍ അത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ ശബ്ദിക്കണം എന്ന് തോന്നുന്ന ഇടങ്ങളില്‍ മാത്രമേ ഞാന്‍ ശബ്ദിക്കാറുള്ളുവെന്നും മനീഷ പറയുന്നു.

bigg-boss-maneesha

പല കാര്യങ്ങളിലും സംയമനവും നിശബ്ദതയും പാലിക്കുന്നു. അതാണ് ബുദ്ധി എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. ഞാനും ജുനൈസും സാഗറും കൂടിയുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. അതിന് താഴെ ഒരുപാട് ആളുകള്‍ നല്ല കമന്റുകള്‍ പങ്കുവെച്ചു. 'ഈ അമ്മയേയും മക്കളേയും കാണുമ്പോള്‍ എന്ത് സന്തോഷമാണ്' എന്നായിരുന്നു പലരുടേയും കമന്റ്.

ഇത്തരം നല്ല കമന്റുകള്‍ക്ക് താഴെയായി ഏതോ ഒരു 'മാന്യ വ്യക്തി' കമന്റ് ഇട്ടിരിക്കുന്നത് 'ഇതാണോ അമ്മ' എന്നാണ്. എനിക്ക് ചോദിക്കാനുള്ളത് എന്താണ് അമ്മയുടെ ഡെഫിനിഷന്‍ എന്നാണ്. എന്താണ് ആർട്ടിസ്റ്റ് എന്നതിന്റെ ഡെഫിനിഷന്‍ എന്നാണ്. എന്താണ് ഇവരൊക്കെ ഉദ്ദേശിക്കുന്നത്. നമ്മള്‍ പ്രായത്തിനെയൊക്കെ മറികടന്ന് കുറച്ചുകൂടെ ഊർജ്ജസ്വലമായി നടക്കുമ്പോള്‍ ഈ പ്രായത്തിന് ഇങ്ങനെയൊക്കെ പാടുള്ളു എന്ന മാനദണ്ഡം ഓരോരുത്തർ വരുത്തി തീർക്കുകയാണ്.

എന്റെ അഭിപ്രായത്തില്‍ പ്രായം എന്ന് പറയുന്നത് ഒരു ഘടകമല്ല. മനസ്സുകൊണ്ട് ചെറുപ്പക്കാരായി നില്‍ക്കുക എന്നുള്ളതാണ് പ്രധാനം. അങ്ങനെയുള്ള ഒരാളുടെ ശരീരത്തേയും അത് തീർച്ചയായും അത് പ്രതിഫലിക്കും. അതിന് എന്റെ ജീവിതം തന്നെ എനിക്ക് ഉദാഹരണമായി പറയാന്‍ സാധിക്കുമെന്നും മനീഷ പറയുന്നു.

ഇങ്ങനെയാണ് ഓരോ പീഡനങ്ങള്‍ സംഭവിക്കുന്നത്. പീഡനം എന്ന് പറയുന്നത് ശാരീരികം മാത്രമല്ല, മാനസിക പീഡനം അതിനേക്കാള്‍ വലുതാണ്. ശരീരത്തിനേറ്റ പീഡനം മാഞ്ഞുപോവും. പക്ഷെ മനസ്സിനേല്‍ക്കേണ്ടി വരുന്ന പീഡനം അത്ര പെട്ടെന്ന് മാഞ്ഞ് പോവില്ല. അത് ഒരാളുടെ ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കും. എന്നെ സംബന്ധിച്ച് എന്തെങ്കിലും നേരിടേണ്ടി വന്നാല്‍ അത് ഇങ്ങനെ മനസ്സില്‍ കിടക്കും.

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്രമുണ്ട്. സ്വതന്ത്രം ദുരുപയോഗം ചെയ്യുകയാണെങ്കില്‍ നമുക്ക് അതിനെതിരായി സംസാരിക്കാം. എന്ത് സംസാരിക്കുമ്പോഴും അതില്‍ മാന്യതയുണ്ടാവാന്‍ എല്ലാവരും സൂക്ഷിച്ചാല്‍ നന്നെന്നും മനീഷ് കൂട്ടിച്ചേർക്കുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ നിറ സാന്നിധ്യമായിരുന്ന താരമായിരുന്നു മനീഷ. പാട്ടു പാടിയും ഗെയിമുകളില്‍ സജീവമായി പങ്കെടുത്തും കൂട്ടത്തിലെ മുതിര്‍ന്ന ആളെന്ന നിലയില്‍ വീടിനെ നിയന്ത്രിച്ചുമെല്ലാം നിറഞ്ഞ് നിന്നെങ്കിലും പകുതി ദിനങ്ങള്‍ പിന്നിടുമ്പോഴേക്കും താരത്തിന് പുറത്ത് പോകേണ്ടി വന്നു. തട്ടീം മുട്ടീം എന്ന പരമ്പരയിലെ വാസവദത്ത എന്ന കഥാപാത്രമാണ് മനീഷയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി മാറ്റുന്നത്. മികച്ചൊരു ഗായിക കൂടിയാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+