Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ മാരാരെ കുറിച്ചും ശോഭയെ കുറിച്ചും മനീഷ പറഞ്ഞത്;'അവൻ ആരോപണം കേട്ടത് അതുകൊണ്ടാവാം'

ബിഗ് ബോസ് കഴിഞ്ഞിട്ട് ലൈഫിൽ വലിയ മാറ്റം എന്ന് പറയുന്നത് ജനങ്ങളിലേക്ക് എത്താൻ കഴിഞ്ഞൂവെന്നതാണെന്ന് നടി കൂടിയായ മനീഷ. ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചു, ആളുകൾക്കിടയിൽ പരിചിതമായ മുഖമായി മാറാനും തനിക്ക് സാധിച്ചെന്ന് മനീഷ പറയുന്നു. ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

മനീഷയുടെ വാക്കുകളിലേക്ക്- ' ബിഗ് ബോസിൽ പോകേണ്ടെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. ബിഗ് ബോസ് എന്നത് മാത്രമല്ല ജീവിതത്തിൽ എടുത്ത പല തീരുമാനങ്ങളും തെറ്റിപ്പോയിട്ടുണ്ടാകാം. പക്ഷേ അതിൽ കുറ്റബോധം തോന്നിയിട്ടില്ല. കാരണം നമ്മുടെ ഓരോ അനുഭവങ്ങളും നമ്മുടെ പാഠങ്ങളായിരിക്കും. എല്ലാം ശരികളിലൂടെയല്ല പഠിക്കുക, തെറ്റുകൾ സംഭവിച്ചാലും അത് തിരുത്തുക എന്നുള്ളതാണ്. തെറ്റ് ചെയ്യാതിരിക്കുകയെന്നതല്ല, മനുഷ്യരാണല്ലോ തെറ്റ് ചെയ്യും, തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള ശ്രമം ഉണ്ടാകണം.ഞാൻ വളരെ ബോൾഡാണ്. ഞാൻ ആരേയും ഉദ്രവിക്കാത്ത,മറ്റുള്ളവർക്ക് എന്നെക്കൊണ്ട് എന്തേലും ഉപകാരം കിട്ടണമെന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാൻ',മനീഷ പറഞ്ഞു.

maneeshaks

ബിഗ് ബോസിലെ സഹമത്സരാർത്ഥികളെ കുറിച്ചും മനീഷ പ്രതികരിച്ചു. ശോഭ വിശ്വനാഥ് വളരെ കഴിവുള്ള സ്ത്രീയാണെന്നായിരുന്നു മനീഷ പറഞ്ഞത്. 'അവർ കഠിനാധ്വാനിയാണ്. ശോഭയിൽ കണ്ടിട്ടുള്ള നല്ല ഗുണം എന്നത് ശോഭ എന്തെങ്കിലും കാര്യം ഏറ്റെടുത്ത് കഴിഞ്ഞാൽ അതിനോട് കാണിക്കുന്ന ഡെഡിക്കേഷൻ ആണ്. കൈമെയ് മറന്ന് അവർ അത് ചെയ്യും. ലക്ഷ്യബോധമുള്ള ആളാണ്. എവരേയും ബഹുമാനിക്കുന്ന, ആളുകൾക്ക് മൂല്യം കൊടുക്കുന്ന ആളാണ്.

അഖിൽ നല്ലൊരു സുഹൃത്താണ്. അഖിലിനൊപ്പം ഇരുന്നാൽ സമയം പോകുന്നത് അറിയില്ല. എല്ലാത്തിനെ കുറിച്ചും അവഗാഹമുള്ള വ്യക്തിയാണ്. വാക്കുകൾക്കൊരു പഞ്ഞവുമില്ല. ജുനൈസിനെ എനിക്ക് കുട്ടിയെ പോലെയാണ്. പാവമാണ്. ഒരു കുഞ്ഞുവാവ പോലെയാണ്. ലെച്ചുവിന്റെ ചിരി എനിക്ക് ഭയങ്കര ഇഷ്ടമണ്.

സാഗറും ഞാനും തമ്മിലുള്ളത് വളരെ വലിയൊരു ബോണ്ടിംഗ് ആണ്. വിവരണങ്ങൾക്ക് അതീതമായൊരു ബന്ധമാണ്. ബോധപൂർവ്വം തുടങ്ങിയ, അല്ലെങ്കിൽ തുടരുന്നൊരു ബന്ധമല്ല അത്. ആവന് അവന്റെ അമ്മയുടെ അനുഗ്രഹമുണ്ടെന്ന് ഞാനെപ്പോഴും പറയാറുണ്ട്. നാദിറയെ പറഞ്ഞാൽ എനിക്ക് പിറക്കാതെ പോയ മകളാണ്. വളരെ സ്വീറ്റാണ്, കൊമേഡിയനാണ്. നാദിറക്കൊപ്പം ഇരുന്നാൽ ചിരിച്ച് പോകും.

സെറീന വളരെ ബോൾഡായ, ലക്ഷ്യബോധമുള്ള ആളാണ്. ആളുകളോട് എങ്ങനെ പെരുമാറാണം എന്നൊക്കെ അവൾക്ക് നന്നായി അറിയാം. വെൽ ട്രെയിൻഡാണ്, അതിന് ഞാൻ സെറീനയുടെ അമ്മയെ അഭിനന്ദിക്കുന്നു. വിഷ്ണു വളരെ ചാമിംഗ് ആയിട്ടുള്ളൊരു വ്യക്തിയാണ്. അത്യാവശ്യം കുസൃതിയും കുറുമ്പുമുള്ള വ്യക്തിയാണ്. അവൻ വെരുകിനെ പോലെയാണ്. അടങ്ങിയിരിക്കില്ല.

റെനീഷ വളരെ കഠിനാധ്വാനിയായിട്ടുള്ള ആളാണ്. വളരെ ബോൾഡാണ്. എന്ത് തുടങ്ങണം തുടങ്ങിയത് എങ്ങനെ അവസാനിപ്പിക്കണം എന്ന് ചിന്തിക്കുന്ന ആളാണ്.കാണുമ്പോ ഹാർഡ് ആണെന്ന് തോന്നുമെങ്കിലും ചൈൽഡിഷ് ആണ് റെനീഷ. കുടുംബത്തിന് വളരെ വാല്യു കൊടുക്കുന്നൊരാളാണ്. അനിയൻ മിഥുൻ വളരെ പാവമാണ്. അതുകൊണ്ടായിരിക്കാം ഇത്ര ആരോപണങ്ങളൊക്കെ കേൾക്കേണ്ടി വന്നത്. വുഷു ചാമ്പ്യനാണെങ്കിലും ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കാൻ താത്പര്യമില്ലാത്ത ആളാണ്', മനീഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+