Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ തേക്കടിയിൽ ഞങ്ങൾക്കൊപ്പം വരാതിരുന്നതിന് കാരണം ഇതാണ്'; മറുപടിയുമായി ബിഗ് ബോസ് താരം മനീഷ

കൊച്ചി: മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായി ബിഗ് ബോസ് സീസൺ 5 ൽ നിന്നുള്ള മത്സരാർത്ഥികളെല്ലാം തന്നെ പുറത്തും വലിയ സൗഹൃദമാണ് വെച്ച് പുലർത്തുന്നത്. ബിഗ് ബോസ് എന്നത് വെറുമൊരു ഗെയിം ഷോ ആണെന്നും മത്സരാർത്ഥികൾ തമ്മിലുള്ള ഗെയിം കഴിഞ്ഞ് കഴിഞ്ഞാൽ അനാവശ്യമായി പിണക്കം സൂക്ഷിക്കേണ്ട കാര്യമെന്താണെന്നാണ് താരങ്ങളുടെ നിലപാട്. ഹൗസിനുള്ളിൽ വെച്ചാണെങ്കിലും ടാസ്കുകൾക്കിടയിൽ സംഭവിക്കുന്ന തർക്കങ്ങളിൽ പിന്നീട് ഖേദം പ്രകടിപ്പിച്ച് സൗഹൃദം പാലിക്കാറുണ്ട്.

ഹൗസിന് പുറത്തും പരസ്പരം ഒത്തുകൂടാനും സൗഹൃദ നിമിഷങ്ങൾ പങ്കുവെയ്ക്കാനുമെല്ലാം താരങ്ങൾ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മത്സരാർത്ഥികൾ ചിലർ ചേർന്ന് തേക്കടിയിലേക്ക് ഒരു യാത്ര പോയിരുന്നു. റെനീഷ, നാദിറ, ശോഭ വിശ്വനാഥ്, മനീഷ, ഷിജു, സെറീന തുടങ്ങിയവരായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്.

 akhilmarar-maneesha

തേക്കടിയിൽ അടിച്ച് പൊളിക്കുന്നതിന്റെ നിരവധി വീഡിയോകൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ടായിരുന്നു. ഡാൻസ് കളിച്ചും പരസ്പരം വിശേഷങ്ങൾ പങ്കിട്ടുമെല്ലാം ഇവർ സൗഹൃദ നിമിഷം ആഘോഷമാക്കുകയായിരുന്നു.

അതേസമയം ഇത്രയും ആഘോഷമാക്കി ഒരു ട്രിപ്പ് പോയിട്ടും ഉറ്റ സുഹൃത്തായ ഷിജു അടക്കം യാത്രയിൽ പങ്കെടുത്തിട്ടും എന്തുകൊണ്ടാണ് അഖിൽ മാരാർ യാത്രയുടെ ഭാഗാമാകാതിരുന്നതെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് ബിഗ് ബോസ് താരമായ മനീഷ. യൂനിവേഴ്സൽ എന്റെർടെയിൻമെന്റ് എന്ന യുട്യൂബ് ചാനലിനോടായിരുന്നു അവരുടെ പ്രതികരണം വായിക്കാം

'ഞങ്ങൾ ഒരു ഗംഭീര ട്രിപ്പൊക്കെ പോയി, തേക്കടിയിലേക്കായിരുന്നു. വരുന്നവരെ എല്ലാവരേയും കൊണ്ടുപോയി.കാരണം എല്ലാവരും ഇപ്പോൾ തിരക്കാണല്ലോ.100 ദിവസം കഴിഞ്ഞല്ലേ ഉള്ളൂ. ഇനി ആറ് മാസത്തേക്ക് ഇതിന്റെ കോലാഹലങ്ങൾ ഒക്കെ ഉണ്ടാകുമല്ലോ, അങ്ങനെ തിരക്കില്ലാത്ത ഞങ്ങൾ എല്ലാവരും കൂടി ഒരു ടൂർ പോയി. അടിപൊളി യാത്രയായിരുന്നു. എല്ലാവരുടേയും സ്നേഹവും പിന്തുണയുമൊക്കെയാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. അതിന്റെ നന്ദിയും സ്നേഹവും ഞങ്ങൾക്ക് എപ്പോഴും ഉണ്ടാകും. നിങ്ങളുടെ തുടർന്നുള്ള സ്നേഹവും ഞങ്ങൾക്ക് എപ്പോഴും വേണം.

അഖിൽ മാരാരും തിരിക്കായിട്ടാണ് പങ്കെടുക്കാതിരുന്നത്. മാത്രമല്ല അഖിലിന് വയ്യ. ആരോഗ്യപ്രശ്നങ്ങൾ അഖിലിനുണ്ട്. അതെല്ലാം മാറ്റിവെച്ചിട്ടാണ് അഖിൽ ഇപ്പോൾ പല പരിപാടികളിലും പങ്കെടുക്കുന്നത്. തിരക്ക് എന്ന് പറഞ്ഞാൽ വളരെ അധികം തിരക്കാണാണ് അഖിലിന്.

മറ്റ് ബിഗ് ബോസ് സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്രയും ജനകീയമായൊരു മത്സരാർത്ഥി ഇല്ല. കാരണം 70 ശതമാനം വോട്ടാണ് അദ്ദേഹത്തിന്റെ വിജയശതമാനം എന്നാണ് പറയുന്നത്. അതിനർത്ഥം അത്രയും അധികം ജനങ്ങൾ ഇഷ്ടപ്പെടുന്നൊരാളാണ്. എല്ലാവരേയും തൃപ്തിപ്പെടുത്താൻ പറ്റിക്കോളണമെന്നില്ല.ഞങ്ങൾ ഒന്ന് മാറി നിൽക്കുകയാണ്.

എല്ലാ തിരക്കുകളും കഴിഞ്ഞ് അഖിൽ ഞങ്ങളുടെ അടുത്ത് എത്തുമെന്ന് ഞങ്ങൾക്ക് 100 ശതമാനം ഉറപ്പുണ്ട്',മനീഷ പറഞ്ഞു. തന്റെ പുതിയ പ്രൊജക്ടുകളെ കുറിച്ചും മനീഷ പ്രതികരിച്ചു. 'പുതിയ പ്രൊജക്ടുകൾ സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. സിനിമയുടെ കാര്യമാണ്. വന്നാൽ വന്ന്. കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി എന്ന് പറയുന്നത് പോലെയാണ്. തിരശീലയിൽ വന്നാൽ കാണാം', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+