Get Updates
Get notified of breaking news, exclusive insights, and must-see stories!

റെനീഷ അവളുടെ ആളുടെ ഫോട്ടോ കാണിച്ച് തന്നുവെന്ന് നാദിറ; വിവാഹം എല്ലാവരേയും അറിയിക്കുമെന്ന് റെനീഷ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ ആദ്യ സമയത്ത് വളരെ സൗഹൃദം പുലർത്തിയവരായിരുന്നു നാദിറ മെഹ്റിനും റെനീഷ റഹ്മാനും. എന്നാൽ ഈ സൗഹൃദത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഷോയിൽ പരസ്പരം കൊമ്പുകോർത്ത് ഗെയിം കളിക്കുന്ന ഇരുവരേയുമായിരുന്നു പ്രേക്ഷകർ പിന്നീട് കണ്ടത്.

ഷോയിൽ രണ്ടാം സ്ഥാനം ആയിരുന്നു റെനീഷയ്ക്ക് ലഭിച്ചത്. ഫിനാലെയ്ക്ക് പിന്നാലെ നാദിറ ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം സമ്മാനത്തിൽ ഒഴിച്ച് ബാക്കിയെല്ലാത്തിലും ഞാൻ തൃപ്തയാണെന്നായിരുന്നു നാദിറ പറഞ്ഞത്. ഇതിനെതിരെ റെനീഷയുടെ ആരാധകർ രംഗത്തെതുകയും ചെയ്തിരുന്നു. എന്നാൽ അത് വെറും ഗെയിം മാത്രമാണെന്നും നാദിറയുമായി തനിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും പറയുകയാണ് റെനീഷ. നാദിറയുടെ യുട്യൂബ് ചാനലിലൂടെയാണ് ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചത്.

 nadhira-reneesha

ട്രാൻസ്പേഴ്സാണായ നാദിറയെ ജനങ്ങൾ എങ്ങനെ സ്വീകരിച്ചുവെന്നും തന്റെ വിവാഹത്തെ കുറിച്ചുമെല്ലാം റെനീഷ വീഡിയോയിലൂടെ പ്രതികരിക്കുന്നുണ്ട്. ഇരവരുടേയും പ്രതികരണങ്ങളിലേക്ക്-'നാദിറയും റെനീഷയുമായി യാതൊരു പ്രശ്നങ്ങളും ഇല്ല. എന്നെ ഇഷ്ടപ്പെടുന്നവർ നാദിറയോട് എന്തെങ്കിലും വിരോധം വെയ്ക്കേണ്ട കാര്യമില്ല. നാദിറയെ ഇഷ്ടപ്പെടുന്നവർക്ക് എന്നോടും ദേഷ്യം തോന്നേണ്ടതില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അതിന്റെ പേരിൽ നിങ്ങൾ അടികൂടേണ്ട കാര്യമില്ല', റെനീഷ പറഞ്ഞു.

'ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ നാദിറ എങ്ങനെയാണെന്ന് പലരും വന്ന് ചോദിച്ചിട്ടുണ്ട്. പെരുമാറാനൊക്കെ എങ്ങനെയാണെന്ന്. അവൾ എനിക്ക് ട്രാൻസ്ജെന്റർ വ്യക്തികളെ കുറിച്ച് പല കാര്യങ്ങളും കൃത്യമായി പഠിപ്പിച്ചും മനസിലാക്കിയും തന്നിട്ടുണ്ട്. അതൊക്കെ ഞാൻ അവർക്ക് പറഞ്ഞ് കൊടുക്കും. ഇതൊക്കെ തെറ്റായി തോന്നുന്ന പലരും ഉണ്ടാകും. ആ കുട്ടിക്ക് ആൺകുട്ടിയായി നടന്നൂടെയെന്ന് ചോദിക്കും. അങ്ങനെ ചോദിക്കുമ്പോൾ ഇവൾ പറഞ്ഞ് തന്ന ഒരുപാട് അറിവുകൾ ഉണ്ട്. അത് ഞാൻ പകർന്ന് കൊടുക്കും. അവർ അത് ആക്സപ്റ്റ് ചെയ്യുമ്പോൾ, അതിനുള്ള കാരണം ഇവളാണെന്ന് അറിയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.

ഞങ്ങളുടെ ഭാഗത്ത് ട്രാൻസ്ജെന്റർ ആളുകൾ വളരെ കുറവാണ്. അതുകൊണ്ട് തന്നെ നാദിറയെ കുറിച്ചുള്ള അറിവുകൾ അവർക്ക് കുറവാണ്. പ്രായമായവർക്കൊക്കെ ഒന്നും അറിയില്ല. പക്ഷേ ഷോ കണ്ട് കൊണ്ടിരുന്നപ്പോൾ സാധാരണ പെൺകുട്ടിയെ പോലെ തന്നെയാണെന്ന് അവർ പറഞ്ഞു. എന്റെ അമ്മൂമ്മയിടെ അനിയത്തിമാരൊക്കെ കണ്ടപ്പോൾ നല്ല ഭംഗിയുള്ള സുന്ദരിക്കുട്ടിയെന്നാണ് അവർ പറഞ്ഞത്', റെനീഷ പറഞ്ഞു.

ഇതിനിടയിൽ റെനീഷയുടെ വിവാഹത്തെ കുറിച്ച് നാദിറ പ്രതികരിച്ചു. തനിക്ക് ആളുടെ ഫോട്ടോ റെനീഷ കാണിച്ച് തന്നിട്ടുണ്ടെന്നായിരുന്നു നാദിറ പറഞ്ഞത്.
'റെനീഷയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആദ്യം ഞങ്ങൾ അറിയണം. പ്രത്യേകിച്ച് ഞാൻ. കാരണം ബിഗ് ബോസ് ഹൗസിൽ വെച്ച് ഞാൻ കുത്തിക്കുത്തി ചോദിച്ചത് ഇതിനെ പറ്റിയാണ്. എനിക്ക് ഇഷ്ടപ്പെട്ട ആളാണോയെന്ന്.

ഞാൻ ഇഷ്ടപ്പെടുന്നൊരാൾ കല്യാണം കഴിക്കാൻ പോകുന്ന വ്യക്തിയെ എനിക്കും ഇഷ്ടപ്പെടണം. അതുകൊണ്ട് ഞാൻ ഇവളോട് ആളുടെ ഫോട്ടോ കാണണമെന്ന് ആവശ്യപ്പെട്ട് കോണ്ടേയിരുന്നിരുന്നു. പുറത്തിറങ്ങി റെനീഷയോട് ആദ്യം ചോദിച്ചത് ഫോട്ടോ കാണിക്കാനായിരുന്നു.ഫോട്ടോ കാണിച്ചപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ശരിക്കും തൃപ്തയാണ്', എന്നായിരുന്നു നാദിറ പറഞ്ഞത്.

അതേസമയം പ്രണയത്തിലാണോ ബ്രേക്കപ്പാണോ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താ എന്നൊക്കെ പലരും ചോദിക്കാറുണ്ടെന്നും അതൊക്കെ തന്റെ വ്യക്തിപരമായ കാര്യമാണെന്നും റെനീഷ പറഞ്ഞു. വെളിപ്പെടുത്തേണ്ട സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്നും വിവാഹമൊക്കെ എല്ലാവരേയും അറിയിച്ചേ നടത്തൂവെന്നും റെനീഷ പറഞ്ഞു. വിവാഹത്തിന് മുൻപ് നിശ്ചയമടക്കമുള്ള കാര്യങ്ങൾ ഉണ്ടാകുമെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+