Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചോറ് വാരി കൊടുത്തും ഉമ്മവെച്ചും കെട്ടിപിടിച്ചും മാതാപിതാക്കൾ'; 6 വർഷത്തിന് ശേഷം വീട്ടിലെത്തി നാദിറ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വളരെ അധികം ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥിയായിരുന്നു ട്രാൻസ് വുമൺ ആയ നാദിറ മെഹ്റിൻ. മുൻ സീസണിൽ ട്രാൻസ് വ്യക്തി മത്സരാർത്ഥിയായി എത്തിയിട്ടുങ്കിലും കാര്യമായ ചലനങ്ങൾ ഷോയ്ക്ക് അകത്തും പുറത്തും ഉണ്ടാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. എന്നാൽ എല്ലാ തലത്തിലും വലിയ രീതിയിൽ ചർച്ചയാകാനും പ്രേക്ഷക പിന്തുണ നേടിയെടുക്കാനും നാദിറക്ക് കഴിഞ്ഞിരുന്നു.

അതോടൊപ്പം തന്നെ ബിഗ് ബോസ് ഷോയിൽ പങ്കെടുത്തതോടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത താരം കൂടിയാണ് നാദിറ. ട്രാൻസ് വുമൺ ആകാനുള്ള തന്റെ യാത്ര ആരംഭിച്ചതോടെ വീട് വിട്ട് ഇറങ്ങേണ്ടി വന്നതായി താരം പറഞ്ഞിരുന്നു. കഴിഞ്ഞ ആറ് വർഷമായി വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു നാദിറ പറഞ്ഞത്. എന്നാൽ നാദിറ ബിഗ് ബോസിൽ എത്തിയതോടെ അവരുടെ കുടുംബം അവരെ അംഗീകരിക്കുകയായിരുന്നു.

nadiranew-

മാതൃദിനത്തിൽ 'മകൾക്ക്'കത്തെഴുതിയായിരുന്നു നാദിറയുടെ അമ്മ മകളോടുള്ള പിണക്കം മാറിയതായി അറിയിച്ചത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണതെന്നായിരുന്നു കത്ത് വായിച്ച് കേട്ടപ്പോൾ നാദിറ പ്രതികരിച്ചത്. പിന്നീട് നാദിറയുടെ സഹോദരി ഷഹനാസ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. ഫാമിലി വീക്കിലായിരുന്നു നാദിറയെ ഞെട്ടിച്ച് കൊണ്ടുള്ള ഷഹനാസിന്റെ എൻട്രി. പിതാവാണ് തന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടതെന്നും നാദിറയോട് യാതൊരു പിണക്കവും ഇനി കുടുംബത്തിന് ഇല്ലെന്നും ഷഹനാസ് പറഞ്ഞിരുന്നു. ഇതോടെ ബിഗ് ബോസിൽ നിന്നും ഇറങ്ങുന്ന നിമിഷം താൻ ഇനി വീട്ടിലേക്ക് മടങ്ങി പോകുമെന്ന് നാദിറ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആറ് വർഷങ്ങൾക്ക് ശേഷം തന്റെ മാതാപിതാക്കളെ കാണാൻ എത്തുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് നാദിറ. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ പിന്നാലെ താൻ നേരെ വീട്ടിലേക്കാണ് വരുന്നതെന്ന് വീഡിയോയിൽ പറയുന്നു.വീട്ടിലേക്കുള്ള നാദിറയുടെ യാത്രയിൽ മുൻ ബിഗ് ബോസ് താരം കൂടിയായ ദിയ സനയും ഉണ്ട്. ദിയയാണ് നാദിറയുടെ വീഡിയോ പകർത്തിയത്. വീട്ടിലെത്തിയ പിന്നാലെ നാദിറയെ മാതാപിതാകൾ കെട്ടിപുണരുന്നതും ഉമ്മ വെയ്ക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. മകളുടെ ബിഗ് ബോസ് ഗെയിമിനെ കുറിച്ചും ഇരുവരും വീഡിയോയിൽ പ്രതികരിച്ചു.

'എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പലരും എന്നോട് ചോദിച്ചു, ബിഗ് ബോസ് കണ്ടോയെന്ന്. ഞാൻ എല്ലാവരോടും പറഞ്ഞു, എന്റെ മക്കൾ തന്നെയാണതെന്ന്, എന്റെ മോൾ തന്നെയാണെന്ന്', പിതാവ് പറഞ്ഞു.

'ഗെയിം ഒക്കെ നന്നായാണ് ഇവൾ കളിച്ചത്.എനിക്ക് സങ്കടം വന്നിരുന്നു, എന്നാലും ടിക്കറ്റ് റ്റു ഫിനാലെ ടാസ്ക് ഒക്കെ നന്നായിട്ടാണ് കളിച്ചത്. ഫസ്റ്റ് എടുക്കണമെന്നായിരുന്നു ആഗ്രഹം. കാഷ് എടുത്ത് ഇറങ്ങിയ തീരുമാനം തെറ്റായിരുന്നില്ല. എല്ലാവരും നല്ല രീതിയിലാണ് ഗെയിം കളിച്ചത്. അർഹതപ്പെട്ടവർക്ക് സമ്മാനം ലഭിച്ചു. പൈസ നോക്കിയല്ല ഇവൾ കളിച്ചത്. അതുപോലൊരു വേദിയിൽ എത്താൻ സാധിച്ചതിൽ വലിയ സന്തോഷം. മോഹൻലാലിനെ പോലൊരു താരത്തിനൊപ്പം നിൽക്കാൻ സാധിച്ചല്ലോ, അത് തന്നെ സന്തോഷം', അമ്മ പറഞ്ഞു.

'രണ്ടോ മൂന്നോ ആഴ്ച ഇവൾ നിൽക്കുമായിരിക്കുമെന്നാണ് കരുതിയത്. ഒരു ഭാഗ്യം തന്നെയാണ് ഇത്രയും ദിവസം പിടിച്ച് നിൽക്കാൻ സാധിച്ചത്. ഫാദേഴ്സ് ഡേക്ക് വിളിക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, ഇവൾ വിഷമിക്കുമോയെന്ന് കരുതിയത് കൊണ്ടാണ്. എന്റെ മകൾ ഷഹനാസിനെ കൂടി ആ വേദിയിൽ കാണണമെന്ന് ആഗ്രഹം തോന്നി. രണ്ട് മക്കളേയും ആ ബിഗ് ബോസിൽ വെച്ച് കാണണമെന്ന് തോന്നിയതിനാലാണ് ഞങ്ങൾ ഫാമിലി വീക്കിൽ വരാതിരുന്നത്. ആ ആഗ്രഹം നടന്നു', നാദിറയുടെ മാതാപിതാക്കൾ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+