Get Updates
Get notified of breaking news, exclusive insights, and must-see stories!

'റെനീഷയും വിഷ്ണുവും ഒന്നിക്കാന്‍ പോവുകയാണ് സുഹൃത്തുക്കളെ': ഒരു സ്റ്റാറ്റസിന് പിന്നാലെ സംഭവിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ റെനീഷ റഹ്മാന്‍ രണ്ടാം സ്ഥാനത്ത് എത്തിയതില്‍ വളരെ അധികം സന്തോഷം തോന്നിയിരുന്നുവെന്ന് സഹതാരമായ വിഷ്ണു. വളരെ നല്ല രീതിയില്‍ ഗെയിം കളിച്ച വ്യക്തിയാണ് റെനീഷ. എല്ലാവരും അർഹതപ്പെട്ടവർ തന്നെ. റെനീഷയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ടാസ്ക്, എന്റർടെയിനർ എന്ന നിലയിലൊക്കെ മികച്ച് നിന്നു. അതുകൊണ്ടാണ് രണ്ടാം സഥാനത്തിന് അവള്‍ അർഹയാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

റെനീഷയ്ക്ക് പുറത്ത് നല്ല പിന്തുണയുണ്ടാവുമെന്ന കാര്യം ബിഗ് ബോസിന് ഉള്ളില്‍ വെച്ച് തന്നെ ഞാനും മാരാറും പറഞ്ഞിരുന്നു. നല്ല മത്സരാർത്ഥിയായിരുന്നു. സംസാരിക്കേണ്ട സ്ഥലത്ത് ശക്തമായി തന്നെ സംസാരിക്കും. ഒരു പെർഫോമന്‍സ് കണ്ടിട്ട് ഫാസില്‍ സർ വിളിച്ചതൊക്കെ വലിയ കാര്യമാണെന്നും വിഷ്ണു പറയുന്നു. ഫില്‍മി ബീറ്റ് മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ റെനീഷയ്ക്ക് ഒപ്പം ഇരുന്ന് സംസാരിക്കുകയായിരുന്നു വിഷ്ണു.

reneesha-vishnu-

എന്നോടൊപ്പം ഈ അഭിമുഖത്തിലേക്ക് വരാന്‍ പോവുന്നുവെന്ന് റെനീഷ് സ്റ്റോറി ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് 'റെനീഷയും വിഷ്ണുവും അത് തുറന്ന് പറയാന്‍ പോവുന്നു' എന്ന നിലയില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. മറ്റ് ചിലരാവട്ടെ 'അവർ ഒന്നിക്കാന്‍ പോവുകയാണ് സുഹൃത്തുക്കളെ' എന്നൊക്കെയാണ് കമന്റുകളൊന്നും അഭിമുഖത്തില്‍ വിഷ്ണു പറയുന്നു.

ബിഗ് ബോസില്‍ മിഥുന്‍ ഒഴികേയുള്ള എല്ലാ മത്സരാർത്ഥികളേയും അവിടെ വെച്ചാണ് ആദ്യമായി കാണുന്നത്. മിഥുനെ ഒരിക്കല്‍ ബെംഗളൂരുവില്‍ വർക്ക് ചെയ്യാന്‍ പോവുന്ന സമയത്ത് കണ്ടിട്ടുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു. ബൈക്കിന് പോവുന്ന സമയത്ത് ഒരു ഹായ് പറഞ്ഞ് പോയി. അതിന് ശേഷം രണ്ട് വർഷം അവിടെ ഉണ്ടായിരുന്നുവെങ്കിലും മിഥുനെ കണ്ടിട്ടില്ല. മറ്റ് ആരേയും ഒരു പരിചയവും ഇല്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.

അതേസമയം, കറക്ക് കമ്പനി ടാസ്കില്‍ വിഷ്ണു ബോക്സ് താഴെ ഇടുമെന്ന കാര്യം ആദ്യം തന്നെ ഞാനും സെറീനയും പറഞ്ഞിരുന്നുവെന്ന് റെനീഷയും വ്യക്തമാക്കുന്നു. അതോടെ ബാക്കി മൂന്ന് പേരോടൊപ്പം അവനും നോമിനേഷനിലേക്ക് പോവും. ഒരു വില്ലന് മാത്രമാണല്ലോ അത്രയും ധൈര്യം ഉണ്ടാവുകയുള്ളു. കുറച്ച് പേരുടെ മനസ്സില്‍ അവന്‍ വില്ലനുമായിരുന്നു. അത് കഴിഞ്ഞിട്ടാണ് ഖല്‍നായക് ബോക്സിന് താഴെ ഇറങ്ങുവെന്ന് ബിഗ് ബോസ് പറയുന്നത്.

വിഷ്ണുവിന്റെ ഗെയിമില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും കറക്ക് കമ്പനി ടാസ്കാണ്. അവിടെ അവന്‍ കളിച്ചത് നല്ല ഗെയിമാണ്. അവന്റെ കാഴ്ചപ്പാടില്‍ വീക്ക് കണ്ടസ്റ്റന്റ് എന്ന് അവന് തോന്നുന്ന കുറച്ച് മത്സരാർത്ഥികള്‍ നില്‍ക്കുന്ന സമയത്ത് ബോക്സ് താഴെ ഇടുന്നതിലൂടെ അവരേയും നോമിനേഷനിലേക്ക് പറഞ്ഞ് വിടുകയാണ്. ആരൊക്കെ ഇവിടെ നില്‍ക്കണം, ആരൊക്കെ പുറത്ത് പോവണമെന്ന് പ്രേക്ഷകർ സ്വീകരിക്കട്ടെ എന്ന നിലപാടാണ് അവന്‍ സ്വീകരിച്ചതെന്നും റെനീഷ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+