Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാദിറയ്ക്ക് നല്ലൊരു പ്രപ്പോസൽ വന്നിട്ടുണ്ട്'; വെളിപ്പെടുത്തി റെനീഷ..'ഏത് നിമിഷവും വിവാഹമുണ്ടാകും'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ മലയാളി പ്രേക്ഷക മനസിൽ ഇടംനേടിയ വ്യക്തിയാണ് ട്രാൻസ്പേഴ്സൺ ആയ നാദിറ മെഹ്റിൻ. വലിയ സ്വീകാര്യതയായിരുന്നു താരത്തിന് ഷോയിലൂടെ ലഭിച്ചത്. നാദിറയെ ഒരുഘട്ടത്തിൽ അകറ്റി നിർത്തിയ അവരുടെ കുടുംബം പോലും ബിഗ് ബോസിന് ശേഷം നാദിറയെ സ്വീകരിച്ചിരുന്നു.

അതേസമയം ഇപ്പോഴിതാ സീസൺ 5 ലൂടെ ഏറ്റവും നേട്ടം ഉണ്ടാക്കിയ മത്സരാർത്ഥി നാദിറ തന്നെയാണെന്ന് പറയുകയാണ് സഹമത്സരാർത്ഥിയായ റെനീഷ. മറ്റൊരു സർപ്രൈസും റെനീഷ വെളിപ്പെടുത്തി. നാദിറയുടെ യുട്യൂബ് ചാനലിലൂടെയാണ് റെനീഷ ഇക്കാര്യം പറഞ്ഞത്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ വീഡിയോയിലൂടെ പങ്കുവെച്ചു. ഇരുവരുടേയും വാക്കുകളിലേക്ക്

eneesha-nadira-

നാദിറ ശരിക്കും ഒറിജിനലാണെന്ന് ഇപ്പോൾ മനസിലാകുന്നുണ്ടെന്നായിരുന്നു റെനീഷ പറഞ്ഞത്. 'നാദിറയുടെ സ്വഭാവം ഇങ്ങനെ ആളുകളെ ചൊറിയുന്നതാണ്. എനിക്ക് ഇഷ്ടമല്ലാത്തതും അത് തന്നെയാണ്. അതുകൊണ്ടാണ് ഞാനും അവളും സെറ്റാകാതിരുന്നത്. പുറത്തിറങ്ങിയപ്പോഴും ഇതേ ചൊറിയുന്ന സ്വഭാവം തന്നെയാണ് അവൾക്ക്. ബിഗ് ബോസ് ഹൗസിൽ വെച്ച് ഇവൾ ചൊറിയുമ്പോൾ വേറെ എവിടേക്കെങ്കിലും പോകാൻ ഒരു വഴിയില്ലാലോ. പക്ഷേ പുറത്ത് നിന്ന് എവിടേക്കെങ്കിലും പോകാം, കേട്ടോ',ചിരിച്ച് കൊണ്ട് റെനീഷ പറഞ്ഞു.

അതേസമയം റെനീഷയും ഒറിജിനലാണെന്നായിരുന്നു നാദിറയുടെ പ്രതികരണം. 'അവൾക്കൊരു ലിമിറ്റുണ്ട്. ആ ലിമിറ്റിനപ്പുറത്തേക്ക് അവൾ പോകില്ല. എന്ത് കാര്യത്തിനും അവൾ ഒരു ബോർഡർ ഇടാറുണ്ട്. ഞാനൊന്നും ഒരിക്കലും അല്ല. റെനീഷയ്ക്ക് ട്രാൻസ്ജെന്റേഴ്സിനെ കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അവൾക്ക് കൃത്യമായി അറിയാം. ബിഗ് ബോസ് ഹൗസിനുള്ളിൽ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയ രണ്ട് പേർ ഞങ്ങളായിരുന്നു', നാദിറ പറഞ്ഞു.

എന്നാൽ അങ്ങനെയല്ലെന്ന് റെനീഷ മറുപടി നൽകി.' ഞങ്ങളൊക്കെ കുടുംബത്തിന്റെ പിന്തുണയോടെയാണ് ബിഗ് ബോസിലേക്ക് കയറിയത്. എന്നാൽ നാദിറയെ സംബന്ധിച്ച് അങ്ങനെയല്ല. പക്ഷേ പുറത്ത് വന്നപ്പോൾ അവളുടെ കുടുംബം പിന്തുണച്ചു, അവളെ അത് ഭയങ്കരമായി സന്തോഷിപ്പിച്ചിട്ടുണ്ട്', റെനീഷ പറഞ്ഞു. അതേസമയം ഈ നേട്ടം എനിക്ക് ഉണ്ടാക്കി തന്നത് ഏഷ്യാനെറ്റും ബിഗ് ബോസും ലാലേട്ടനും പ്രേക്ഷകരുമാണെന്ന് നാദിറ പറഞ്ഞു. ഇത് എനിക്ക് മാത്രം ഉണ്ടക്കാൻ ഉണ്ടക്കാൻ കഴിഞ്ഞ നേട്ടമല്ലെന്നും നാദിറ വ്യക്തമാക്കി.

സംസാരത്തിനിടയിൽ ഇരുവരും തങ്ങളുടെ ഭാവി പ്ലാനുകൾ എന്തൊക്കെയാണെന്ന ചർച്ചയിലെത്തി. വിവാഹം കഴിക്കാനെ പ്ലാനില്ലാത്ത ആളാണ് റെനീഷയെന്നാണ് ചിരിച്ച് കൊണ്ട് നാദിറ പറഞ്ഞത്. നീ വേഗം വിവാഹം കഴിക്കണമെന്നും ഞങ്ങളും നിന്റെ കുടുംബവും അനുഭവിക്കുന്നത് പോലെ നിന്നെ കൊണ്ട് അയാളും അനുഭവിക്കട്ടെയെന്നും തമാശാ രൂപേണ നാദിറ പറഞ്ഞു. ഇതിനിടയിലാണ് റെനീഷ മറ്റൊരു സർപ്രൈസ് പൊട്ടിച്ചത്. അതിങ്ങനെയായിരുന്നു. 'നാദിറയ്ക്ക് നല്ലൊരു പ്രപ്പോസൽ വന്നിട്ടുണ്ട്. ഏത് നിമിഷവും വിവാഹമൊക്കെ ഉണ്ടാകാം എന്നായിരുന്നു റെനീഷ വ്യക്തമാക്കിയത്. എന്നാൽ വിവാഹമൊക്കെ മെല്ലെയോ ഉണ്ടാകൂവെന്നും പ്രപ്പോസലൊക്കെ വരുന്നുണ്ടെന്നും നാദിറ പറഞ്ഞു.

പുറത്തിറങ്ങിയപ്പോൾ റെനീഷയെ ആരെങ്കിലും കുലസ്ത്രീ എന്ന് വിളിച്ചോയെന്ന നാദിറയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു റെനീഷ മറുപടി നൽകിയത്. പുറത്തിറങ്ങിയ പലർക്കും പ്രപ്പോസലുകൾ വരുമ്പോൾ എനിക്ക് വരുന്നത് ഞങ്ങളുടെ അനിയത്തി എന്ന മെസേജുകളാണെന്നും റെനീഷ പറഞ്ഞു. 'ഇതുപോലൊരു അനിയത്തിയെ വേണം, മകളെ വേണം എന്നൊക്കെയാണ് പലരും പറയുന്നതെന്നും റെനീഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+