നാളെയാണ് ആ യാത്ര, ആരാധകരോട് സന്തോഷം പങ്കുവെച്ച് റെനീഷ.. സെറീനയെ കുറിച്ചും
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ രണ്ടാം സ്ഥാനക്കായിരുന്നു നടി കൂടിയായ റെനീഷ. തുടക്കത്തിൽ വളരെ അധികം നെഗറ്റീവുകൾ കേൾക്കേണ്ടി വന്ന താരമായിരുന്നു റെനീഷ. എന്നാൽ വളരെ പെട്ടെന്ന് തന്നെ തന്റെ വിമർശകരെ ആരാധകരാക്കി മാറ്റാൻ റെനീഷയ്ക്ക് സാധിച്ചിരുന്നു. ഒടുവിൽ രണ്ടാം സ്ഥാനം നേടി ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായി മാറാനും റെനീഷയ്ക്ക് സാധിച്ചു.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ഇപ്പോഴിതാ ഉദ്ഘാടന പരിപാടികളിൽ സജീവമായി തന്നെ റെനീഷ രംഗത്തുണ്ട്. സിനിമയിൽ നിന്നും തനിക്ക് അവസരങ്ങൾ വരുന്നുണ്ടെന്നും പറയുകയാണ് റെനീഷ. പാലക്കാട് ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ബിഗ് ബോസ് അനുഭവത്തെ കുറിച്ചും റെനീഷ വാചാലയായി. വായിക്കാം

'100 ദിവസം ബിഗ് ബോസിൽ ആയിരുന്നപ്പോൾ പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയുമായിരുന്നില്ല. എത്ര പിന്തുണ ഉണ്ടാകുമെന്ന് അറിയില്ലാർന്നു. എന്നാൽ പുറത്ത് ഇറങ്ങിയതിന് ശേഷമാണ് ജനങ്ങളുടെ സ്നേഹം എന്താണെന്ന്, നമ്മുടെ കൂടെ കരയാനും സന്തോഷിക്കാനും ഒരുപാട് പേർ ഉണ്ടെന്ന് മനസിലായി. നമ്മുടെ വിജയത്തിൽ ഒപ്പം നിൽക്കാൻ കുറെപേർ ഉണ്ടാകും. എന്നാൽ വിഷമിക്കുമ്പോൾ ഒപ്പം നിൽക്കാൻ ആളുകൾ ഉണ്ടാകുമെന്നത് വലിയ കാര്യമാണ്. ഒരുപാട് പേരുടെ സ്നേഹം ലഭിച്ചിട്ടുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്.
ബിഗ് ബോസിൽ പുറത്തെ ഒന്നും അറിയാനാവില്ല. സമയം പോലും നമ്മുക്ക് അറിയാൻ പറ്റില്ല. പുറത്ത് വന്നതിന് ശേഷമാണ് ആകാശം കണ്ടത്. ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോയെന്ന് പലരും ചോദിക്കുന്നുണ്ട്. ഒരിക്കലും അല്ല. കയറ്റി വിട്ടാൽ പിന്നെ പിന്നെയെല്ലാം മത്സരാർത്ഥികളുടെ കൈയ്യിലാണ് ഉള്ളത്. ജനങ്ങളുടെ പിന്തുണയാണ് ഷോ വിജയമാകാൻ കാരണം. അതുകൊണ്ട് ജനങ്ങളോട് നന്ദിയുണ്ട്. സിനിമാ അവസരങ്ങളൊക്കെ വരുന്നുണ്ട്. നല്ല പ്രൊജക്ടുകൾ ലഭിച്ചാൽ തീർച്ചയായും അഭിനയിക്കും.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ കുടംബത്തിനൊക്കെ വലിയ സന്തോഷമായിരുന്നു. കുടുംബം ബിഗ് ബോസിൽ വന്നപ്പോൾ പുറത്തിറങ്ങിയാൽ ഞെട്ടുമെന്ന് പറഞ്ഞിരുന്നു. അത് ഞാൻ എയർപോർട്ടിൽ കണ്ടു. വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. നിരവധി പേർ കാണാൻ വരുന്നുണ്ട്. കോട്ടയത്ത് ഒരു ആന്റിയൊക്കെ എന്നെ കാണാൻ എത്തി.അതൊക്കെ വലിയ കാര്യമാണ് തന്നെ സംബന്ധിച്ച്.
സെറീനയെ കണ്ടിരുന്നു. ഞങ്ങളുടെ ഒരു അഭിമുഖം ഒരുമിച്ച് ഉണ്ടായിരുന്നു. നാളെ ഞങ്ങളെല്ലാവരും ഒരുമിച്ച് ഒരു ട്രിപ്പിന് പോകുകയാണ്. അഖിലേട്ടൻ ഇല്ല, ബാക്കി കുറെ പേർ ഉണ്ട്', താരം പറഞ്ഞു. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ബിഗ് ബോസിന് ശേഷവും ഇത്തവണത്തെ മത്സരാർത്ഥികൾ തമ്മിൽ വലിയ സൗഹൃദമാണ് പുലർത്തുന്നത്. ഹൗസിനുള്ളിൽ വെച്ചാണെങ്കിൽ പോലും മത്സരാർത്ഥികൾ തമ്മിൽ തർക്കം ഉണ്ടായാൽ പോലും അവർ അത് പറഞ്ഞ് തീർത്തിരുന്നു.












Click it and Unblock the Notifications