Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് തെറ്റ് പറ്റിയത് അവിടെയായിരുന്നു, ഗോപിയെ എനിക്ക് ഇഷ്ടമല്ലായിരുന്നു, പക്ഷേ'; റെനീഷ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ വളരെ അധികം സൗഹൃദം പുലർത്തിയവരായിരുന്നു സെറീന ആനും റെനീഷ റഹ്മാനും. എന്നാൽ പല ടാസ്കുകളിലും ഇരുവരും വലിയ രീതിയിൽ കൊമ്പ് കോർത്തിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു ഹോട്ടൽ ടാസ്കിനിടയിലെ സംഭവം. സെറീനയക്ക് പോയിന്റായി ലഭിച്ച 'പൈസ' അവർ മറന്ന് വെച്ചത് റെനീഷ എടുക്കുകയും അത് സെറീനയോട് പറയാതിരുന്നതുമായിരുന്നു പ്രശ്നത്തിന് കാരണമായത്. വിഷയത്തിൽ മറ്റുള്ളവർ കൂടി ഇടപെട്ടതോടെ സംഭവം വലിയ പൊട്ടിത്തെറിയിലേക്ക് വരെ നീണ്ടു. ഇപ്പോഴിതാ ആ വിഷയത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് റെനീഷ. 'മൈൽ സ്റ്റോൺ മേയ്ക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ബിഗ് ബോസിൽ വെച്ച് സെറീനയുമായുള്ള 'പൈസ പ്രശ്നം' വന്നപ്പോഴാണ് ഞാൻ മിഥുൻ ചേട്ടനുമായി അടുക്കുന്നത്. ഒരുപക്ഷേ എന്റെ ജീവിതത്തിൽ അങ്ങനെയൊരു വിഷയം ഉണ്ടായിട്ടുണ്ടെങ്കിൽ എന്റെ അണ്ണൻ എങ്ങനെ സംസാരിക്കുമോ അതുപോലെ ആയിരുന്നു മിഥുൻ ചേട്ടൻ സംസാരിച്ചത്. അതുവരെ ആരോടും പ്രശ്നം ഉണ്ടാക്കാത്ത മിഥുൻ ചേട്ടൻ എനിക്ക് വേണ്ടി ശബ്ദം ഉയർത്തി. ശ്രുതി ചേച്ചിയെ പോലും ചോദ്യം ചെയ്തു.

 gopika-cerena-reneesha-

ഞാൻ എക്സ്പ്രസ് ചെയ്യുന്നൊരാളല്ല. അതുകൊണ്ട് തന്നെ മിഥുൻ ചേട്ടനോട് ഞാൻ സ്നേഹം പ്രകടിപ്പിച്ചിട്ടില്ല. 'പൈസ' വിഷയത്തിൽ എങ്ങനെ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. വളരെ കെയർലെസ് ആയി സെറീന ആ പൈസ വെച്ച് പോകുകയായിരുന്നു. ആരുടേതാണെങ്കിലും പത്ത് മിനിറ്റ് കഴിഞ്ഞ് കൊടുക്കാം എന്ന് തന്നെയായിരുന്നു ചിന്തിച്ചത്.

പക്ഷേ ഇപ്പോഴും എനിക്ക് അറിയില്ല, അവൾ വന്ന് പൈസ പോയെന്ന് പറഞ്ഞപ്പോൾ ഞാനെന്ത് കൊണ്ടാണ് ബ്ലാങ്കായതെന്ന്. ആ കാശ് എനിക്ക് വേണ്ടായിരുന്നു. വേണമെങ്കിൽ നിന്റെ കാശ് എന്റെ കൈയ്യിൽ ഉണ്ടെന്ന് സെറീനയോട് എനിക്ക് പറയാമായിരുന്നു. പക്ഷേ എനിക്ക് അത് എന്തോ പറയാൻ തോന്നിയില്ല. അവളത് കോടതി ടാസ്കിൽ പരാതിയായി എഴുതി നൽകുമെന്ന് ‍ഞാൻ കരുതിയില്ല.

ഇതൊക്കെ കൊണ്ടാണ് ഞാൻ എപ്പോഴും പറയുന്നത് ഒരാളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പൂർണമായും പറഞ്ഞ് തീർക്കണമെന്ന്. ആ പ്രശ്നനത്തിൽ പക്ഷേ അവൾ ഒകെയായിരുന്നു. നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും ഒരാളെ പൂർണമായും മനസിലാക്കാൻ സാധിക്കണമെന്നില്ല. ഒരുപാട് സ്നേഹിക്കുന്നിടത്ത് ചെറിയ കാര്യങ്ങൾ വന്നാൽ അത് വലിയ രീതിയിൽ നമ്മളെ വേദനിപ്പിക്കും.

ഒരുപക്ഷെ സെറീനയ്ക്കും വിഷമം ആയിട്ടുണ്ടാകും. ബെസ്റ്റ് ഫ്രണ്ട് ആയിട്ട് കൂടി എന്തുകൊണ്ട് അത് പറഞ്ഞില്ലെന്ന്. എന്റെ ഭാഗത്താണ് ന്യായം എന്ന് ഞാൻ പറയുന്നില്ല. അവളുടെ ഭാഗത്ത് അവളുടേതായ ന്യായം ഉണ്ടാകും. എനിക്ക് പറയാനുള്ളത് ഞാൻ ആരോടായാലും പറയും.

ഗോപികയെ എനിക്ക് തുടക്കത്തിൽ ഇഷ്ടമല്ലായിരുന്നു. കാരണം അവൾ എന്റെ സ്നേഹ ലോക്കറ്റ് മോഷ്ടിച്ച് വേറൊരാൾക്ക് കൊടുത്തു. ആ ദേഷ്യം എനിക്കുണ്ടായിരുന്നു. അപ്പോഴാണ് അവൾ വന്ന് ടീഷർട്ട് ചോദിക്കുന്നത്. അപ്പോൾ ഞാൻ പറഞ്ഞു എന്റടുത്ത് ഉണ്ട് പക്ഷേ ഞാൻ തരില്ലെന്ന്. കൊടുക്കാൻ എനിക്ക് ഇഷ്ടമില്ലായിരന്നു. ഇഷ്ടമില്ലാതെ കൊടുത്താൽ ചിലപ്പോൾ ഞാൻ പിന്നീട് ചിന്തിക്കും എനിക്ക് ഇഷ്ടമല്ലായിരുന്നല്ലോ പിന്നെ എന്തിനാണ് ഞാൻ കൊടുത്തതെന്ന്.

എനിക്ക് ഗോപികയെ ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ പിന്നീട് അത് മാറി. അപ്പോൾ അവളോട് മുൻപ് മോശമായി പെരുമാറിയത് എന്റെ മനസിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അവളെ വിളിച്ച് സംസാരിച്ചു. അത് അവൾക്ക് ഇഷ്ടമായി. ഗോപിക അത് വളരെ പോസിറ്റീവായാണ് എടുത്തത്. ഇതുപോലെ തന്നെയാണ് ഹനാന്റെ അടുത്തും സംഭവിച്ചത്. എനിക്ക് പറ്റിയ തെറ്റ് അതായിരുന്നു.

അവൾ വന്ന് കയറിയപ്പോൾ ചായ വേണോ കാപ്പി വേണമോയെന്ന് ഞാൻ ചോദിച്ചു. എന്നാൽ അവളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി. എന്നോട് ഈ ചോദ്യം ചോദിച്ചാൽ നിങ്ങൾ വിഷമിക്കേണ്ടി വരുമെന്ന് അവൾ പറഞ്ഞു. അത് പക്ഷേ അവൾ മറ്റൊരാൾക്ക് കൊടുത്ത മറുപടിയായിരുന്നു. അതുമാത്രമല്ല വന്നപ്പോൾ അവൾ അഞ്ജുവിനോടായിരുന്നു കൂട്ട്. എന്നേയും അഞ്ജൂസിനേയും വേർപിരിക്കാനാണോ അവൾ വന്നതെന്ന് എനിക്ക് തോന്നി. പക്ഷേ എല്ലാവരോടും മുഖത്ത് നോക്കി സംസാരിക്കുന്ന ഞാൻ എന്തുകൊണ്ടാണ് എന്നോട് മോശമായി പെരുമാറിയതെന്ന് ഹനാനോട് നേരിട്ട് ചോദിക്കാമായിരുന്നു. അപ്പോൾ അവൾ പറഞ്ഞേനെ ആ മറുപടി സെറീനയ്ക്കുള്ള മറുപടി ആയിരുന്നെന്ന്. അവിടെ ആ പ്രശ്നം തീർന്നേനെ. എന്തുകൊണ്ടോ എനിക്ക് അത് ചോദിക്കാൻ തോന്നിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+