അഖിൽ മാരാരുമായുള്ള സൗഹൃദത്തിന്റെ സ്റ്റാറ്റസ് എന്താണ്?; ഷിജുവിന്റെ മറുപടി ഇങ്ങനെ
കൊച്ചി:ബിഗ് ബോസ് സീസൺ 5 ൽ അഖിൽ മാരാരും ഷിജുവും തമ്മിലുള്ള സൗഹൃദത്തെ വളരെ സംശയത്തോടെയായിരുന്നു തുടക്കത്തിൽ പ്രേക്ഷകർ നോക്കിക്കണ്ടിരുന്നത്. ഹൗസിൽ നിന്ന് പോകാനുള്ള ഇരുവരുടേയും ഗെയിം പ്ലാൻ മാത്രമാണ് സൗഹൃദം എന്ന നിലയ്ക്കായിരുന്നു ചർച്ചകൾ ഏറെയും . എന്നാൽ ഈ വിലയിരുത്തലുകളെയെല്ലാം തള്ളിക്കൊണ്ടായിരുന്നു സീസൺ 5 അവസാനിക്കുംവരേയും ഇരുവരും സൗഹൃദം നിലനിർത്തി പോന്നിരുന്നത്.
എന്നിരുന്നാലും ബിഗ് ബോസ് ഷോ കഴിഞ്ഞാൽ ഈ സൗഹൃദം തുടർന്നേക്കില്ലെന്നായിരുന്നു ചിലരുടെ വിമർശനം. മറ്റ് മത്സരാർത്ഥിളെ പോലെ ഇരുവരും ഒത്തുകൂടാത്തതോടെ ഈ സൗഹൃദത്തിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണെന്നുള്ള ചോദ്യങ്ങളും ശക്തമാണ്. ഇപ്പോഴിതാ അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ഷിജു. 'ജാംഗോ സ്പേസ്' യുട്യൂബ് ചാനലിനോടാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'ബിഗ് ബോസിന് ശേഷവും അഖിൽ മാരാരുമായുള്ള സൗഹൃദം തുടർന്ന് പോകുന്നുണ്ട്. എനിക്ക് ഒപ്പമില്ലെന്നെ ഉള്ളൂ, പക്ഷേ അവൻ വിട്ട് നിൽക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. എപ്പോൾ വിളിച്ചാലും കിട്ടുന്നൊരു അവസ്ഥയിൽ തന്നെയാണ് ഉള്ളത്. അവൻ തിരക്കിലാണ്. ഞാനെപ്പോഴും ഒരാളുടെ സ്പേസ് മനസിലാക്കുന്ന വ്യക്തിയാണ്. എല്ലാവരേയും ബഹുമാനിക്കുന്നയാളാണ് ഞാൻ. പെട്ടെന്ന് ആരേയും സുഹൃത്താക്കുന്ന ആളല്ല ഞാൻ. പക്ഷേ സൗഹൃദങ്ങൾ എന്നും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്.
എനിക്ക് മിസ്സിംഗ് ഫീൽ ഇല്ല. അഖിലിന് അഖിലിന്റേതായ സ്പേസ് ഉണ്ട്. തിരിച്ചും. ഞങ്ങൾ അതുകൊണ്ട് തന്നെ പരസ്പരം പിടിച്ച് വെക്കേണ്ട കാര്യമില്ല. കെട്ടിപിടിച്ച് വെക്കലും പൊത്ത് പിടിച്ചിരിക്കലൊന്നും എനിക്കുമില്ല, അവനുമില്ല.
ബിഗ് ബോസിനുള്ളിൽ സൗഹൃദം പുലർത്തിയവർ പുറത്തും സൗഹൃദം പുലർത്താറുണ്ട്. എന്നാൽ ഫേക്കായി നിന്നവര് പുറത്ത് വന്ന് ആ ബന്ധങ്ങൾ തുടരില്ല. 21 പേര് ഒരു മിഷനുമായി ഹൗസിനുള്ളിലേക്ക് പോകുന്നു. പുറത്തും അവർ അതുപോലെ പെരുമാറണം എന്ന് പറഞ്ഞാൽ നടക്കില്ല. പുറത്തിറങ്ങിയാൽ ഓരോരുത്തർക്കും അവരുടേതായ ജോലിയും രീതിയുമൊക്കെ ഉണ്ടാകും. എങ്കിൽപോലും നേരിട്ട് കണ്ടാൽ മുഖം തിരിച്ച് പോകേണ്ട അവസ്ഥ ആരും തമ്മിലില്ല. അൺഫോളോ ചെയ്യേണ്ട ആവശ്യം എന്താണ്.
എനിക്ക് ഇപ്പോഴത്തെ സോഷ്യൽ മീഡിയ കൾച്ചർ ഡൈജസ്റ്റ് ആവില്ല. വാക്കുകൾ വളച്ചൊടിക്കുന്ന സോഷ്യൽ മീഡിയയുടേയും ചാനലുകളുടേയും രീതി മനസിലാക്കാൻ ആകുന്നില്ല. അപ്പോഴത്തെ ലാഭത്തിനായിരിക്കും അത് ചെയ്യുന്നത്. പക്ഷേ അത് സമൂഹത്തെ നശിപ്പിച്ച് കളയുന്ന രീതിയിലുള്ള ടോക്സിസിറ്റിയാണ് അത് വളർത്തുന്നത്. ദയവ് ചെയ്ത് എല്ലാ മാധ്യമങ്ങളും അത് ശ്രദ്ധിക്കണം. ഒരാൾ പറയുന്ന കാര്യങ്ങളുടെ മൊത്തെ കണ്ടന്റും കൊടുക്കാൻ ശ്രമിക്കുക. അല്ലാതെ ചെറിയ ബൈറ്റ് എടുത്ത് ക്രിട്ടിസൈസ് ചെയ്ത് അൽപലാഭം കൊള്ളാൻ ശ്രമിക്കരുത്. അത് തെറ്റായ കാര്യമാണ്. അതൊരു സമൂഹ നൻമ ഇല്ലാതാക്കത്തെ ഉള്ളൂ', ഷിജു പറഞ്ഞു.
നേരത്തേ ഷിജുവിന്റെ മകൾ വിഷ്ണുവിനോട് ക്രഷ് ആണെന്ന് പറഞ്ഞിരുന്നു. അതിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ-'
മകൾക്ക് മാത്രമല്ല എല്ലാ കുട്ടികൾക്കും വിഷ്ണുവിനോടും റിനോഷിനോടുമൊക്കെ ക്രഷ് ഉണ്ട്. അത് അവർ ചെയ്തിരുന്ന യെങ് ജനറേഷൻ കുട്ടിത്തരങ്ങളോടുള്ള ചാട്ടങ്ങളുമൊക്കെ കൊണ്ടാണ്. അത് കുറച്ച് നാളത്തേക്കേ ഉണ്ടാവൂ. നേരിട്ട് കാണുമ്പോഴുള്ള അവളുടെ ചമ്മലും നാണവുമൊക്കെ കാണുമ്പോൾ ചിരി വരും', താരം പറഞ്ഞു.












Click it and Unblock the Notifications