Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതീക്ഷിക്കാത്ത ആള്‍ പിന്നില്‍ നിന്നും കുത്തിയാല്‍': ആ സമയം ഒരുതുളളി കണ്ണൂനീർ വീഴ്ത്തിയില്ല: ശോഭ വിശ്വനാഥ്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനമേ ലഭിക്കുകയുള്ളുവെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ശോഭ വിശ്വനാഥ്. ആ സമയത്ത് എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ഞാന്‍ കരയും, അല്ലെങ്കില്‍ വേദിയിലേക്ക് കയറില്ല, പൊട്ടിത്തെറിക്കും എന്നൊക്കെയായിരുന്നു. എന്നാല്‍ ഞാന്‍ ഒരു തുള്ളി കണ്ണുനീർ പോലും വീഴ്ത്തിയില്ല. അത്തരം സാഹചര്യങ്ങള്‍ വരുമ്പോഴാണ് ജീവിതത്തില്‍ എത്രമാത്രം സ്ട്രോങ് ആണ് നമ്മളെന്ന് തെളിയിക്കേണ്ടതെന്നും ശോഭ പറയുന്നു.

ബിഗ് ബോസില്‍ ഞാന്‍ ഒർജിനലായി നിന്നോ ഇല്ലയോ എന്ന് പറയാന്‍ മാത്രമേ എനിക്ക് സാധിക്കുകയുള്ളു. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. കാരണം അവർ ആരേയും എനിക്ക് നേരത്തെ പരിചയമില്ല. എന്നാല്‍ പലരും പറയുന്ന കാര്യങ്ങളല്ല പ്രവർത്തിയില്‍ കാണിക്കുക. നിലപാടുകള്‍ മാറ്റും. അപ്പോഴൊക്കെ നിങ്ങള്‍ ഫെയിക്ക് ആണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അപ്പോഴും അവർ പൂർണ്ണമായി എന്താണെന്ന് നമുക്ക് അറിയില്ല.

 sobha

ബിഗ് ബോസില്‍ കണ്ടത് തന്നെയാണോ അവരുടെ യഥാർത്ഥ ക്യാരക്ടർ, അകത്താണോ പുറത്താണോ ഒർജിനല്‍ എന്നതൊക്കെ ഇനിയുള്ള കാലം തെളിയിക്കും. ബിഗ് ബോസിന് വേണ്ടി അഭിനയിച്ച് നിന്നതാണോ, പുറത്ത് ഇറങ്ങിയതിന് ശേഷം വേറെ രീതിയിലാണല്ലോ പറഞ്ഞോണ്ട് നടക്കുന്നത് എന്നൊക്കെയുള്ളത് പതിയെ നമുക്ക് അറിയാന്‍ സാധിക്കും. പിന്നെ അതൊക്കെ അവരുടെ വ്യക്തിത്വമാണ്. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ശോഭ പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് ബിഗ് ബോസില്‍ തന്നെ തീർക്കുകയെന്ന തീരുമാനം എടുത്താണ് അങ്ങോട്ട് പോയത്. ഗെയിം ഗെയിമാണ്, അതിന്റെ ബാക്കി പത്രങ്ങള്‍ പുറത്തേക്ക് കൊണ്ടുപോവാനാവില്ല. അവിടെ തന്നെ എല്ലാം പറഞ്ഞ് തീർത്തു. അതുകൊണ്ട് തന്നെയാണ് ഇനിയൊരു പരിപാടിക്ക് ആരെങ്കിലും വിളിച്ചാല്‍ എനിക്ക് ഏതെങ്കിലും ഒരു വ്യക്തിയോടൊപ്പം പോവാന്‍ മടിയില്ലാത്തത്. എനിക്ക് ആരുമായും ഒരു പ്രശ്നമില്ല.

ഒരു അനീതി നമുക്കെതിരെ നടക്കുന്നു എന്ന് തോന്നുമ്പോള്‍ നമ്മള്‍ ചിലപ്പോള്‍ പൊട്ടിത്തെറിക്കും. പ്രാങ്ക് എവിക്ഷനില്‍ കണ്ടതും അതാണ്. ഒർജിനലായതുകൊണ്ടാണ് അങ്ങനെ പൊട്ടിത്തെറിച്ചത്. പ്രത്യേകിച്ച് നമ്മള്‍ പ്രതീക്ഷിക്കാത്ത ആള്‍, നമ്മള്‍ സ്നേഹിക്കുന്ന ആള്‍ നമ്മളെ പിന്നില്‍ നിന്നും കുത്തിയെന്ന് കരുതുമ്പോള്‍ ചിരിച്ചുകൊണ്ട് പുറത്തേക്ക് വരില്ലാലോ. വിളിക്കേണ്ടതും പൊട്ടിക്കേണ്ടതുമൊക്കെ അവിടെ തീർത്തിട്ടേ വരികയുള്ളു. അത് തന്നെയാണ് ഞാനും ചെയ്തത്. അവരും ആ സ്പിരിറ്റില്‍ എടുത്തു, ഞാനും അതുപോലെ എടുത്തു. ആ സമയത്ത് തന്നെ ആ വിഷയം തീർത്തു. പറഞ്ഞതിനൊക്കെ ഞാന്‍ സോറി പറയുകയും ചെയ്തെന്നും ശോഭ വ്യക്തമാക്കുന്നു.

 sobha

മനുഷ്യരായതുകൊണ്ട് തന്നെ നമുക്ക് എല്ലാവർക്കും തെറ്റ് പറ്റും. എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. എത്ര പൊളിറ്റിക്കല്‍ കറക്ട്നെസ്സിനെക്കുറിച്ച് പറഞ്ഞാലും നമുക്ക് അറിയാവുന്ന കുറച്ച് കാര്യങ്ങളുണ്ട്. ചില സാഹചര്യങ്ങളില്‍ നമുക്ക് തെറ്റ് പറ്റിപ്പോവും. ബിഗ് ബോസില്‍ ഒരുപാട് ആളുകള്‍ മോശം വാക്കുകള്‍ യൂസ് ചെയ്തിട്ടുണ്ട്. അതിനെതിരായി വലിയ രീതിയില്‍ സംസാരിക്കുന്നവരുടെ കയ്യില്‍ നിന്ന് പോലും അങ്ങനത്തെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്.

തെറ്റ് സംഭവിച്ച് കഴിഞ്ഞാല്‍ അത് മനസ്സിലാക്കി സോറി പറയുക എന്നുള്ളതാണ് നമ്മള്‍ ചെയ്യേണ്ടത്. സോറി പറയാനും ഭയങ്കര എളുപ്പമാണ്, ഏറ്റവും പ്രധാനം സമാനമായ തെറ്റുകള്‍ ആവർത്തിക്കാതിരിക്കുക എന്നുള്ളതാണ്. പലരും സോറി പറഞ്ഞെങ്കിലും വീണ്ടും വീണ്ടും അതേ തെറ്റുകള്‍ ആവർത്തിക്കുന്നതാണ് ബിഗ് ബോസില്‍ കണ്ടത്. അവിടെയാണ് പ്രശ്നം. ഞാന്‍ എന്തായാലും അങ്ങനെ ചെയ്തിട്ടില്ലെന്നും ശോഭ വിശ്വനാഥ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+