എന്തുകൊണ്ടാണ് ഞാനാണ് വിജയി എന്ന് പറയുന്നത്: അഖില്‍ മാരാർ മാത്രമല്ല ശക്തനെന്നും ശോഭ വിശ്വനാഥ്
ബിഗ് ബോസില്‍ അഖില്‍ മാത്രമല്ല, അവിടെയുണ്ടായിരുന്ന 21 പേരും ശക്തരായ മത്സരാർത്ഥികളായിരുന്നു. എല്ലാവരും നല്ല രീതിയില്‍ സപ്പോർട്ട് ചെയ്തു. അവിടുത്തെ നിലനില്‍പ്പിന് അഖില്‍ എന്നെ സപ്പോർട്ട് ചെയ്തത് പോലെ ഞാനും അങ്ങോട്ട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം സ്വാഭിവകമായും സംഭവിച്ച കാര്യങ്ങളാണ്. ഞങ്ങള്‍ തമ്മില്‍ ഒരു അടിയുണ്ടാവണെങ്കില്‍, ഒരാള്‍ മാത്രമല്ലാലോ രണ്ടുപേരും അവിടെ ഉണ്ടാവണ്ടേയെന്നും ശോഭ ചോദിക്കുന്നു.
അഖിലിനോട് മാത്രമല്ല, അഭിപ്രായ വ്യത്യാസമുള്ള ആരുമായും അത്തരമൊരു ഏറ്റുമുട്ടല്‍ ഉണ്ടാവുമായിരുന്നു. പിന്നെ അവിടുത്തെ വീഡിയോ ഓക്കെ വേറൊരു രീതിയിലാണ് പോയത്. അവിടെ സീരിയസായി നടന്ന കാര്യങ്ങളൊക്കെ പുറത്ത് വന്നത് കോമഡിയായിട്ടാണെന്നും ശോഭ വിശ്വനാഥ് പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നപ്പോള്‍ ഞാനാണ് വിന്നർ എന്ന ഒരു പരാമർശം ഞാന്‍ നടത്തിയിരുന്നു. വിന്നിങ് ഹാർട്സ് എന്ന അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത്. പുറത്ത് വന്നതിന് ശേഷമാണ് എനിക്ക് കിട്ടിയ, സ്നേഹവും പിന്തുണയുമൊക്കെ മനസ്സിലായത്. ഞാന്‍ എനിക്ക് തോന്നുന്ന കാര്യമാണ് പറയുന്നത്. അമ്മയും അച്ഛനും വന്ന എപ്പിസോഡില്‍ ഞാന്‍ വിന്നറായതായി എനിക്ക് തോന്നി. ലാലേട്ടന്‍ എനിക്ക് ഒരു രൂപ കോയിന്‍ തന്നപ്പോഴും എനിക്ക് വിന്നറായി തോന്നി.
ഇതുപോലെയുള്ള ഒരുപാട് നിമിഷങ്ങളുണ്ട്. ഒരു കുട്ടി പെയിന്റ് ചെയ്ത് അയച്ച ഒരു സാരിയും കൊണ്ടായിരുന്നു അന്നമ്മ വന്നത്. അങ്ങനെ കുറേപേരെ ഇന്‍സ്പെയർ ചെയ്യാന്‍ സാധിച്ചു. കൂറെയാളുകള്‍ എന്നെ വിളിച്ചിരുന്നു. ജീവിതത്തില്‍ തോറ്റുപോയി എന്ന് തോന്നുന്നിടത്ത് നിന്നും തുടങ്ങുകയെന്ന മെസേജാണ് എല്ലാവർക്കും ഞാന്‍ കൊടുത്തത്. അതാണ് നമ്മുടെ അഡിക്ഷക്ഷനെന്നും ശോഭ വിശ്വനാഥ് പറുന്നു.
ഞാന്‍ എന്താണ്, എന്താണ് പറയുന്നത് എന്നൊക്കെയുള്ളത് അവിടെ പറഞ്ഞ കാര്യമാണ്. അതൊക്കെ ആരുടേയെങ്കിലും ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെങ്കില്‍ അത് എന്റെ വിജയമാണ്. എനിക്ക് ഒരിക്കലും ആരാധകരില്ല. ഒരു കുടുംബമാണ്. ആ കുടുംബത്തിലെ അംഗത്തിനെപ്പോലെയാണ് എന്നെ എല്ലാവരും കാണുന്നത്.

പുറത്ത് ഇറങ്ങിയപ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രമല്ല, ഒരുപാട് നെഗറ്റീവിറ്റികളും ഉണ്ടായിരുന്നു. ഒത്തിരി സൈബർ ബുള്ളികള്‍ നേരിടേണ്ടി വന്നു. പക്ഷെ ഇതൊന്നും തലയില്‍ കേറ്റാതിരുന്നാല്‍ ഒരു പ്രശ്നവുമില്ല. എന്റെ പിആർ എന്ന് പറയുന്നത് പ്രേക്ഷകർ മാത്രമാണ്. പിന്നെ സെല്‍ഫ് പ്രമോഷന്‍ ഞാന്‍ അവിടെ നടത്തിയാണ്. പ്രമോയില്‍ ഏഷ്യാനെറ്റ് എനിക്ക് തന്നാണ് അയേണ്‍ ലേഡിയെന്ന വിളിപ്പേര്. ചില ആർട്ടിക്കുകളിലും അങ്ങനെ വന്നു. ഞാന്‍ അങ്ങോട്ട് കൊടുത്ത് ചെയ്യിപ്പിച്ചതല്ല, അവർ എനിക്ക് ഇങ്ങോട്ട് പേരാണ്.
എന്റെ ബിസിനസിന് വേണ്ടി ഇന്നുവരെ പെയിഡ് ആയിട്ടുള്ല ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് അഭിമാനത്തോടെ പറയും. 10 വർഷമായി തുടരുന്നു. ബിസിനസിന് അത്തരം പെയ്ഡ് പ്രമോഷന്‍ വേണമോയെന്ന് ചോദിച്ചാല്‍ അത് വേണം. പക്ഷെ ഞാന്‍ വേറൊരു രീതിയാണ് പിന്തുടരുന്നത്. ഉത്പന്നങ്ങള്‍ ഉപയോഗിച്ചവർ നല്‍കുന്ന ഒരു പ്രമോഷനാണ് എന്റെ സ്ഥാപനത്തിന്റേത്.
ഞാനെന്ന ഒരു വ്യക്തിയുടെ ജീവിതത്തെ വെച്ചാണ് അങ്ങനെയൊരു വിളിപ്പേര് തന്നതെങ്കില്‍ അതിനെ ഞാന്‍ സന്തോഷപൂർവ്വം എടുക്കുന്നു. ഞാന്‍ തന്നെ എന്നെ അയേണ്‍ ലേഡി എന്ന് വിളിക്കും. നമുക്ക് നാം തന്നെ ആ കോണ്‍ഫിഡന്‍സ് നല്‍കണം. ബിഗ് ബോസില്‍ ആദ്യ ദിനം മുതല്‍ തന്നെ ഈ വിഷയത്തില്‍ കളിയാക്കല്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ശോഭ വിശ്വനാഥ് പറയുന്നു.












Click it and Unblock the Notifications