ബിഗ് ബോസില്‍ പ്രണയമുണ്ടായിരുന്നില്ലെന്ന് ആര് പറഞ്ഞു: രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ്
ബിഗ് ബോസില്‍ അഖില്‍ മാരാറും ഞാനുമായുള്ള മത്സരത്തില്‍ ടോം ആന്‍ഡ് ജെറി സ്റ്റൈല്‍ കൊണ്ടുവരാന്‍ താനായിട്ട് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ശോഭ വിശ്വനാഥ്. സ്വാഭാവികമായും അങ്ങനെ സംഭവിച്ചിരിക്കാം. ആദ്യം ഞങ്ങള്‍ക്ക് ഇടയില്‍ നല്ല രീതിയില്‍ തന്നെ അടി സംഭവിച്ചിരുന്നു. പിന്നീട് ഇടക്ക് എന്നെ ചൊറിയാനായി അവന്‍ വരും, നല്ല രീതിയില്‍ ബുള്ളി ചെയ്യും. ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ ഇങ്ങനെ പറഞ്ഞപ്പോഴാണ് പുറത്ത് ഇങ്ങനത്തെ ചർച്ചയുണ്ടെന്നും ഞാന്‍ അറിയുന്നത്.
അഖില്‍ ആശുപത്രിയില്‍ പോയി തിരിച്ച് വന്നപ്പോഴേക്കും പുറത്തുള്ള ഒരുപാട് ന്യൂസുകള്‍ അവന് കിട്ടിയിരുന്നു. തിരിച്ച് വന്നതിന് ശേഷം പുള്ളിയുടെ ഗെയിം തന്നെ മാറി. കൂടുതല്‍ കേള്‍ക്കുന്തോറും എനിക്ക് അതില്‍ താല്‍പര്യം ഇല്ലാതായി മാറി. ആ ഒരു കളിയിലൂടെയോ ടാഗിലൂടെയോ എനിക്ക് മുന്നോട്ട് പോവേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചെന്നും ശോഭ പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പുറത്ത് പോയി വന്നതിന് ശേഷമാണ് അഖില്‍ മാരാരുടെ ഗെയിമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബിഗ് ബോസ് വീടിനുള്ളില്‍ അഖില്‍ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്. ടോം ആന്‍ഡ് ജെറി ഭയങ്കര ഹിറ്റാണ്, അതുകൊണ്ട് അങ്ങനെ തന്നെ നിന്നാല്‍ നിനക്ക് ഗുണം ചെയ്യുമെന്ന്. പക്ഷെ എനിക്ക് അത് കേള്‍ക്കുന്നത് തന്നെ ഇഷ്ടമായിരുന്നില്ല. അങ്ങനെ മുന്നോട്ട് പോവാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിയല്ല ഞാന്‍.
ഇത്തവണ താരങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. എല്ലാവരോടും കൃത്യമായ ബന്ധമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. അനിയന്‍ മിഥുന്‍ എനിക്ക് മകനെപ്പോലെയായിരുന്നു. അവന്‍ സംസാരിക്കുന്ന രീതിയാണെങ്കിലും ഒരു പ്രശ്നം വരുമ്പോള്‍ അവിടെ പോയി ഇടപെടുന്നതുമൊക്കെ നല്ല ക്വാളിറ്റിയായിട്ടാണ് എനിക്ക് തോന്നിയത്. എനിക്കൊരു മകന്‍ ഉണ്ടാവുകയാണെങ്കില്‍ ഇങ്ങനത്തെ ക്വാളിറ്റീസ് വേണമെന്നാണ് മോണിങ് ടാസ്കില്‍ ഞാന്‍ പറഞ്ഞത്. അതിനെ എടുത്താണ് എല്ലാവരും മോന്‍ എന്നാക്കിയത്. അതില്‍ എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.
സഹോദരി-സഹോദര സ്നേഹം ഉള്ളവർ ഉണ്ട്. പ്രണയവും ഉണ്ടായിരുന്നു. അത് ഇല്ലെന്ന് ആരാണ് പറഞ്ഞത്. നാദിറ തന്റെ പ്രണയം തുറന്ന് പറഞ്ഞ വ്യക്തിയാണ്. അതും ഇത്രയും വലിയ പ്ലാറ്റ് ഫോമില്‍ വെച്ചാണ് അവള്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പ്രണയം പൂർണ്ണമായും ഇല്ലായിരുന്നു എന്ന് പറയാന്‍ സാധിക്കില്ല. ജുനൈസും തന്റെ ക്രഷ് തുറന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് വീടുനുള്ളില്‍ തന്നെ വേണമെന്നില്ല, പുറത്തും പ്രണയം ആവാമല്ലോയെന്നും ശോഭ പറയുന്നു.
ബിഗ് ബോസില്‍ കണ്ടത് തന്നെയാണോ മറ്റ് മത്സരാർത്ഥികളുടെ യഥാർത്ഥ ക്യാരക്ടർ, അകത്താണോ പുറത്താണോ ഒർജിനല്‍ എന്നതൊക്കെ ഇനിയുള്ള കാലം തെളിയിക്കും. ബിഗ് ബോസിന് വേണ്ടി അഭിനയിച്ച് നിന്നതാണോ, പുറത്ത് ഇറങ്ങിയതിന് ശേഷം വേറെ രീതിയിലാണല്ലോ എന്നൊക്കെയുള്ളത് പതിയെ നമുക്ക് അറിയാന്‍ സാധിക്കും. പിന്നെ അതൊക്കെ അവരുടെ വ്യക്തിത്വമാണ്. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല.
മനുഷ്യരായതുകൊണ്ട് തന്നെ നമുക്ക് എല്ലാവർക്കും തെറ്റ് പറ്റും. ബിഗ് ബോസില്‍ എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. എത്ര പൊളിറ്റിക്കല്‍ കറക്ട്നെസ്സിനെക്കുറിച്ച് പറഞ്ഞാലും നമുക്ക് അറിയാവുന്ന കുറച്ച് കാര്യങ്ങളുണ്ട്. ചില സാഹചര്യങ്ങളില്‍ നമുക്ക് തെറ്റ് പറ്റിപ്പോവും. ബിഗ് ബോസില്‍ ഒരുപാട് ആളുകള്‍ മോശം വാക്കുകള്‍ യൂസ് ചെയ്തിട്ടുണ്ട്. അതിനെതിരായി വലിയ രീതിയില്‍ സംസാരിക്കുന്നവരുടെ കയ്യില്‍ നിന്ന് പോലും അങ്ങനത്തെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. തെറ്റ് തിരുത്തുക എന്നുള്ളതാണ് പ്രധാനപ്പെട്ടത്. അത് ഞാന്‍ ചെയ്തിട്ടുണ്ടെന്നും ശോഭ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications