Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെ അധിക്ഷേപിക്കരുത്, സത്യാവസ്ഥ മനസിലാക്കാതെയാണ് പലതും പ്രചരിപ്പിക്കുന്നത്'; ശോഭ വിശ്വനാഥ്

കൊച്ചി: ഇതിഹാസ സംവിധായകന്‍ കെ ജി ജോർജിനെ അവസാന നാളുകളിൽ അദ്ദേഹത്തിന്റെ കുടുംബം ഉപേക്ഷിച്ചെന്ന തരത്തിലുളള വിമർശനങ്ങൾ ഉയർന്നിരുന്നു. ജോർജിനെ കുടുംബം നോക്കിയില്ലെന്നും വയോജന കേന്ദ്രത്തിലാക്കിയെന്നുള്ള തരത്തിലായിരുന്നു വിമർശനങ്ങൾ.

എന്നാൽ ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങൾക്ക് മറുപടി നൽകുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5 താരം ശോഭ വിശ്വനാഥ്. കെജി ജോർജിന്റെ മകൾ താരയുടെ അടുത്ത സുഹൃത്താണ് ശോഭ. കടുത്ത സൈബർ ആക്രമണമാണ് അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ നടക്കുന്നതെന്നും ഈ സമയത്തെങ്കിലും അവരോട് അൽപമെങ്കിലും സഹാനുഭൂതി കാണിക്കണമെന്നും ശോഭ പറഞ്ഞു.

 sobh2-

'കെ ജി ജോർജിനെ ബഹുമാനിക്കുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തേയും നമ്മൾ ബഹുമാനിക്കണം. വലിയ സൈബർ ബുള്ളിയിംഗാണ് കുടുംബത്തിനെതിരെ നടക്കുന്നത്. അദ്ദേഹത്തിന്റെ മകൾ താര എന്റെ നല്ലൊരു സുഹൃത്താണ്. അവർ ബോൾഡായി പെരുമാറുന്നു എന്നതിനർത്ഥം അവർക്ക് വിഷമം ഇല്ലെന്ന് അല്ല. വളരെ മോശമായിട്ടാണ് അവർക്കെതിരെ സൈബർ അധിക്ഷേപം നടക്കുന്നത്. കുറച്ചെങ്കിലും എംപതി അവരോട് കാണിക്കണം.

അദ്ദേഹത്തിന് കൊടുക്കാൻ കഴിയുന്നതിന്റെ പരമാവധി പരിചരണവും ചികിത്സയുമെല്ലാം കുടുംബം കൊടുത്തിട്ടുണ്ട്. പല കാര്യങ്ങളും പുറത്തുവരുന്നില്ല. സത്യാവസ്ഥ മനസിലാക്കാതെയാണ് പലരും പ്രചരിപ്പിക്കുന്നത്. ജീവിതത്തിൽ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് വളരെ മോശമാണ്. ഇനിയെങ്കിലും ഇതൊക്കെ ആളുകൾ അവസാനിപ്പിക്കണം. നിങ്ങൾ കാണുന്നതല്ല സത്യാവസ്ഥ. നല്ലൊരു ട്രീറ്റ്മെന്റാണ് അദ്ദേഹത്തിന് കൊടുക്കുക.

വളരെ ശക്തമായ നിലപാടുള്ളൊരാളാണ് കെജി ജോർജ് എന്ന് എല്ലാവർക്കും അറിയാം. എവിടെ ട്രീറ്റ്മെന്റ് എടുക്കണം, എവിടെ കഴിയണം എന്നൊക്കെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു നടന്നത്. അത്രയും സ്ട്രോങ് ആഗ്രഹുമുള്ള ആളുടെ ആഗ്രഹങ്ങൾ കുടുംബം നിറവേറ്റി കൊടുത്തു.

അദ്ദേഹത്തിന്റെ മകൾ താര വളരെ സ്ട്രോങ് ആണ്. വീട്ടുകാരേയും കുടുംബത്തേയുമെല്ലാം നോക്കി, അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റ് എല്ലാം ചെയ്തു. നമ്മുക്ക് നമ്മുടെ സ്വപ്നങ്ങളും ഉണ്ട്. എല്ലാം നല്ല നിലയിൽ നടത്താനും കുടുംബത്തെ നോക്കാനുമൊക്കെ നമ്മുക്ക് ചിലപ്പോൾ ദൂരെ നാട്ടിൽ ജോലി ചെയ്യേണ്ടി വരും. പ്രവാസികളുടെ ജീവിതമൊക്കെ അങ്ങനെയല്ലേ. അതിന്റേതായ ബുദ്ധിമുട്ടുകൾ അവർക്കും ഉണ്ടാകും. കുടുംബത്തിന് വേണ്ടി തന്നെയാണ് അവർ പുറത്തുപോയി കഷ്ടപ്പെട്ടത്. ഇനിയെങ്കിലും കുടുംബത്തിന് നേരെയുള്ള അധിക്ഷേപം അവസാനിപ്പക്കണം', ശോഭ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+