ബിഗ് ബോസ് താരങ്ങളുമായി സൗഹൃദമില്ലേ?തുറന്ന് പറഞ്ഞ് ശ്രുതി ലക്ഷ്മി..തേക്കടിയിൽ പോവാതിരുന്നതിന് കാരണവും
കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 5 ൽ ശ്രുതി ലക്ഷ്മിയും റിനോഷും അനിയൻ മിഥുനും തമ്മിലുള്ള സൗഹൃദം പുറത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടക്കം മുതൽ തന്നെ മൂവരും തമ്മിൽ വലിയ അടുപ്പമായിരുന്നു പുലർത്തിയത്. ഹൗസിന് പുറത്തും തങ്ങൾ ഈ സൗഹൃദം നിലനിർത്തുമെന്നായിരുന്നു താരങ്ങൾ വ്യക്തമാക്കിയത്.
എന്നാൽ ബിഗ് ബോസ് ഷോ കഴിഞ്ഞ പുറത്തിറങ്ങിയതിന് ശേഷം ഒരിക്കൽ പോലും ഈ മൂവർ സംഘത്തെ ഒരുമിച്ച് കൊണ്ടിട്ടില്ല. പലപ്പോഴായി ഇവരുടെ സൗഹൃദത്തിന് എന്ത് സംഭവിച്ചുവെന്ന ചോദ്യം മാധ്യമങ്ങൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇവരാരും തന്നെ വ്യക്തമായ ഉത്തരം ഇതിന് നൽകിയിട്ടില്ല.

അതേസമയം റിനോഷും മിഥുനുമായി മാത്രമല്ല ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികൾക്കൊപ്പവും ശ്രുതി ലക്ഷ്മിയെ പ്രേക്ഷകർ കാണാറില്ല. അടുത്തിടെ മത്സരാർത്ഥികളിൽ ചിലർ ചേർന്ന് തേക്കടിയിലേക്ക് നടത്തിയ യാത്രയിലും ശ്രുതി ലക്ഷ്മി ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ യാത്രയിൽ പങ്കെടുക്കാതിരുന്നതെന്ന് പറയുകയാണ് ശ്രുതി ലക്ഷ്മി. മാത്രമല്ല തന്റെ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചും താരം പ്രതികരിച്ചു. നടിയുടെ പ്രതികരണത്തിലേക്ക്
'ബിഗ് ബോസിലേക്ക് ഞാനൊരു ആർട്ടിസ്റ്റ് ആയിട്ട് തന്നെയാണ് പോയത്. വളരെ അധികം റീച്ചുള്ളൊരു ഷോയാണ് അത്. സോഷ്യൽ മീഡിയ ആണ് നെഗറ്റീവ് പബ്ലിസിറ്റിയും പോസിറ്റീവ് പബ്ലിസിറ്റിയും കൊടുക്കുന്നത്. ബിഗ് ബോസ് എന്ന ഷോയ്ക്ക് ഇത് രണ്ടും മസ്റ്റാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസിലേക്ക് വരുന്ന മത്സരാർത്ഥിക്ക് ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ സോഷ്യൽ ബുള്ളിയിംഗ് ഉണ്ടാകും. എന്നെ സംബന്ധിച്ച് നല്ലൊരു റീച്ചാണ് കിട്ടിയത്.
തേക്കടിയിൽ എല്ലാവരും ട്രിപ്പ് പോയപ്പോൾ എന്തുകൊണ്ടാണ് യാത്ര പോകാതിരുന്നതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'ബിഗ് ബോസ് എന്നത് എന്നെ സംബന്ധിച്ച് അൾട്ടിമേറ്റ്ലി ഒരു ഷോയാണ്. ഷോ കഴിഞ്ഞു, എനിക്ക് എന്റേതായിട്ടുള്ള തിരക്കുകൾ ഉണ്ടായിരുന്നു. കുടുംബത്തിനോടൊപ്പം പോകേണ്ടതുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന സൗഹൃദങ്ങൾ എത്രത്തോളം പുറത്തും നിലനിർത്താൻ ആകുമെന്ന് എനിക്ക് അറിയില്ല. ഞാൻ അത് വളരെ അധികം നിലനിർത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നില്ല. എല്ലാവരുമായി ബന്ധമുണ്ട്. പക്ഷേ എനിക്ക് എന്റേതായ തിരക്കുകളും ഷോകളും ഒക്കെയുണ്ട്. സ്റ്റേജ് ഷോയൊക്കെ ഞാൻ കുറെ ചെയ്യുന്നുണ്ട്.അതുകാരണം അവരുമായുള്ള ട്രിപ്പിൽ പോകാൻ പറ്റിയിട്ടില്ല.
ബിഗ് ബോസ് ഹൗസിനെ ഒരു റിയൽ ജീവിതവുമായി നമ്മുക്ക് താരതമ്യപ്പെടുത്താൻ പറ്റില്ല. ജനങ്ങൾ വിചാരിക്കും അത് റിയലാണെന്ന്. കാണിക്കുന്ന വികാരങ്ങളൊക്കെ റിയൽ ആയിരിക്കും. എന്നിരുന്നാലും രാവിലെ നമ്മൾ എഴുന്നേൽക്കുമ്പോൾ മൈക്കുണ്ട്, ക്യാമറയുണ്ട്, അപ്പോൾ നമ്മുക്ക് അറിയാം. ഇത് ഷോയാണ് എന്നൊക്കെ.
അവിടെ ഉണ്ടായിരുന്നപ്പോൾ ഉള്ള സുഹൃത്തുക്കൾ അല്ല പുറത്തിറങ്ങിയപ്പോൾ. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറിയിട്ടുണ്ട്. എല്ലാവരുമായി എനിക്ക് നല്ല ബന്ധമൊക്കെ തന്നെയാണ് . പക്ഷേ ഒരു ഗ്യാങ് ആയി കൊണ്ടുപോകാനുള്ള സമയവും സാഹചര്യവുമൊക്കെ ഇല്ലാത്തത് കൊണ്ടാണ്. ഏഷ്യാനെറ്റ് അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കുമ്പോൾ എല്ലാവരേയും കാണാറുണ്ട്.അപ്പോൾ സംസാരിക്കാറുണ്ട്', ശ്രുതി പറഞ്ഞു.












Click it and Unblock the Notifications