Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷിനെ കുറിച്ചുള്ള ആ ധാരണ തിരുത്തണോ? ശോഭയുടെ പ്രശ്നം കയ്യിലിരിപ്പാണ്: അഖില്‍ മാരാർ

അഖിലുമായുള്ള പ്രശ്നങ്ങള്‍ എല്ലാം തീർത്തെങ്കിലും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ശോഭ വിശ്വനാഥ്. ആശയപരമായി ഒരുപാട് കാര്യങ്ങളില്‍ അഖിലിനെ ഇപ്പോഴും എതിർക്കുന്നു. അതിലൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ ഉള്ളില്‍ ഒരു വെറുപ്പ് വെച്ച് ബിഗ് ബോസില്‍ നിന്നും ഇറങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതുകൊണ്ടാണ് ഫിനാലെ ദിവസം പ്രശ്നങ്ങള്‍ പറഞ്ഞ് തീർത്തതെന്നും ശോഭ പറയുന്നു.

അഖില്‍ മാത്രമായിരുന്നില്ല, തന്റെ എതിരാളി. ഷോയില്‍ ഉണ്ടായിരുന്ന ബാക്കി 21 പേരും എ്നറെ എതിരാളികളായിരുന്നു. എല്ലാവരും ശക്തരായിരുന്നു. ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നത് അഖിലുമായിട്ടാണെന്ന് മാത്രം. നോ പറയേണ്ടിടത്ത് ശക്തമായി നോ പറയാറുണ്ട്. ചില അതിർവരമ്പുകള്‍ ലംഘിക്കപ്പെടുന്നു എന്ന് തോന്നുന്നിടത്ത് നല്ല രീതിയില്‍ ദേഷ്യപ്പെടാറുണ്ട്. എന്നാല്‍ തന്നെ രസകരമായ കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.

 akhilmarar

അഖിലുമായുള്ള തർക്കം പുറത്ത് ടോം ആന്‍ഡ് ജെറി എന്ന രീതിയിലും പോയിട്ടുണ്ടെന്ന് മനസ്സിലാവുന്നത് പിന്നീടാണ്. തുടക്കത്തില്‍ ആ ഒരു രീതിയിലാണ് പോയത്. എന്നാല്‍ ഇടക്ക് വെച്ച് പറഞ്ഞ കാര്യങ്ങള്‍ വ്യക്തിപരമായി തന്നെ എടുത്തിട്ടുണ്ട്. അവിടുന്നാണ് കെമിസ്ട്രി മാറി തുടങ്ങിയതെന്ന് എനിക്ക് തോന്നുന്നുവെന്നും താരം വ്യക്തമാക്കുന്നു. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അഖിലിനെ സാഡിസ്റ്റെന്ന് വിളിച്ചത് അത്ര തീവ്രമായ അർത്ഥത്തിലായിരുന്നില്ല. ഒരാളുടെ ബുദ്ധിമുട്ടിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നത് ശരിയായി തോന്നിയില്ല. ആ ആർത്ഥതിലാണ് ഞാന് സാഡിസ്റ്റെന്ന് വിളിച്ചത്. എങ്കിലും അത് വേറൊരു രീതിയില്‍ ആളുകള്‍ എടുക്കുമോയെന്ന ചിന്ത ഉണ്ടായിരുന്നു. അതുകൊണ്ടാണ് അഖിലിന്റെ ഭാര്യ വന്നപ്പോള്‍ ഞാന്‍ ഇക്കാര്യം സംസാരിക്കുന്നതും ക്ഷമ പറയുന്നതും.

ഞാന്‍ തന്നെ പിച്ച കാരണമാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് അഖിലിനോട് പറഞ്ഞത് തെറ്റാണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. അതൊരു മോശമായ വാക്കാണ്. അപ്പോഴത്തെ ഒരു വികാരത്തിന്റെ പുറത്ത് പറഞ്ഞ് പോയതാണ്. ഞാന്‍ ടോപ്പ് ഫൈവില്‍ വരും അല്ലെങ്കില്‍ വിജയിക്കുമെന്നൊക്കെ പലരും പറയുന്നുണ്ടായിരുന്നു. എനിക്ക് ആഗ്രഹമുണ്ട്. അങ്ങനെയുള്ള ഒരാളെ അണ്‍ഫെയറായ രീതിയില്‍ സ്പോട്ട് എവിക്ഷനിലൂടെ പുറത്താക്കുകയാണ്. ആ സമയത്ത് പ്രത്യേകമായ ഒരു മാനസികാവസ്ഥയിലായിരുന്നു ഞാനെന്നും ശോഭ പറയുന്നു.

പ്രേക്ഷകരുടെ തീരുമാനത്തിലൂടെ പുറത്താവുന്നതും സ്പോർട്ട് എവിക്ഷനിലൂടെ പുറത്താവുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അത്രയും നാളത്തെ നമ്മുടെ പ്രതീക്ഷ അവിടെ അവസാനിക്കാകയുണ്. എന്നെ പുറത്താക്കാന്‍ പലരും പറഞ്ഞ കാരണം ഞാന്‍ മികച്ചൊരു മത്സരാർത്ഥിയാണ്. അതുകൊണ്ട് എന്നെ പുറത്താക്കുന്നു എന്നായിരുന്നു. ആ സമയത്ത് അങ്ങനെ ഞാന്‍ പറഞ്ഞു. പക്ഷെ അതിന് ശേഷമുള്ള രണ്ട് നോമിനേഷനിലും അഖിലിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. കളിച്ച് തോല്‍പ്പിക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം.

ടോപ്പ് ഫൈവില്‍ അഖില്‍ വരണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. അദ്ദേഹം നല്ലൊരു മത്സരാർത്ഥിയാണെന്നും എനിക്ക് അറിയാം. അതുകൊണ്ടാണ് അവിടെ വെച്ച് കളിച്ച് തോല്‍പ്പിക്കണമെന്ന ആഗ്രഹം ഉണ്ടായത്. ഒറ്റക്ക് നിന്നാണ് ബിഗ് ബോസില്‍ ഞാന്‍ കളിച്ച് മുന്നോട്ട് വന്നത്. അഖിലിന്റെ കാര്യത്തില്‍ ഷിജു ചേട്ടന്‍ ഉള്ളതുകൊണ്ടാണ് ഈ ഒരു തരത്തിലേക്ക് എളുപ്പത്തില്‍ വരാന്‍ സാധിച്ചത്. മറ്റൊരാള്‍ സ്ട്രോങ് അല്ല എന്ന് പറയുമ്പോള്‍ നമ്മള്‍ പല കാര്യങ്ങളും ചിന്തിക്കേണ്ടതുണ്ടെന്നും ശോഭ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+