Get Updates
Get notified of breaking news, exclusive insights, and must-see stories!

'സീസണ്‍ 4 കണ്ടപ്പോള്‍ എന്തായാലും പങ്കെടുക്കണമെന്നുറപ്പിച്ചു...' ബിഗ് ബോസിലേക്കെത്തിയത് വിശദീകരിച്ച് നാദിറ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു നാദിറ മെഹ്‌റിന്‍. ഈ സീസണില്‍ ഫൈനലിലേക്ക് ടിക്കറ്റ് ലഭിച്ചവരില്‍ ആദ്യത്തെ മത്സരാര്‍ത്ഥിയും നാദിറയായിരുന്നു. എന്നാല്‍ 96-ാം ദിവസം ഏഴേമുക്കാല്‍ ലക്ഷം രൂപയുടെ പണപ്പെട്ടിയുമായി നാദിറ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എല്ലാവരും നാദിറയുടെ ഈ ഒരു തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

നാദിറയുടെ പങ്കാളിത്തം ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് കുറച്ച് കൂടി സ്വീകാര്യത ലഭിക്കാന്‍ കാരണമായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നാദിറയുടെ തന്നെ വീട്ടില്‍ നിന്ന് തുടങ്ങുന്നതാണ് ഈ മാറ്റം. നേരത്തെ നാദിറയെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ബിഗ് ബോസ് ഷോ വഴി നാദിറയെ വീട്ടുകാര്‍ സ്വീകരിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

NADIRA

ഇപ്പോഴിതാ ബിഗ് ബോസ് ഷോയിലേക്ക് എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് നാദിറ. ബിഗ് ബോസ് ഷോ അധികൃതരെ താന്‍ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു എന്നാണ് നാദിറ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നാദിറയുടെ പ്രതികരണം. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന്റെ പേരില്‍ പ്രത്യേക സ്‌പേസ് എടുക്കാന്‍ താന്‍ ഷോയില്‍ ശ്രമിച്ചിട്ടില്ലെന്നും നാദിറ കൂട്ടിച്ചേര്‍ത്തു.

നാദിറയുടെ വാക്കുകള്‍ ഇങ്ങനെയാണ്

'ആണുങ്ങളേയും പെണ്ണുങ്ങളേയും പോലെ തന്നെയാണ് ഞങ്ങളും എന്ന് എനിക്ക് അവിടെ കാണിക്കാന്‍ കഴിഞ്ഞു. ഫിസിക്കലി ആയാലും മെന്റലി ആയാലും ടാസ്‌കുകളില്‍ ആ നിലക്കാണ് പ്രകടനം നടത്തിയത്. ക്വിയര്‍ കമ്മ്യൂണിറ്റിയെ മാത്രം പ്രതിനിധീകരിച്ച് നില്‍ക്കാതെ എല്ലാ തരത്തിലും എല്ലാ വിഷയത്തിലും ബന്ധപ്പെട്ട് സംസാരിച്ച് നില്‍ക്കാനാണ് ഞാന്‍ അവിടെ ശ്രമിച്ചത്.

ട്രാന്‍സ് ആയതിന്റെ പേരില്‍ നിങ്ങള്‍ എന്നോട് ദേഷ്യപ്പെടാതിരിക്കുകയോ ഒന്നും ചോദിക്കാതിരിക്കുകയോ ചെയ്യരുത്. തെറ്റാണെങ്കിലും ചോദിച്ചോളൂ, ഞാന്‍ തിരുത്തി തരാം. അടിച്ചമര്‍ത്തില്ല എന്നാണ് പറഞ്ഞിട്ടുള്ളത്.
തിരുത്താന്‍ തയ്യാറാകേണ്ടത് അവരാണ്. തിരുത്തിയില്ലെങ്കില്‍ അത് അവരുടെ പരാജയം മാത്രമാണ്. ഈ സീസണിലെ എല്ലാവരും തെറ്റാണെന്ന് കണ്ടാല്‍ തിരുത്താന്‍ തയ്യാറാകുന്നവരാണ് എന്ന് എനിക്ക് തോന്നുന്നു.

ബിഗ് ബോസിലേക്ക് ഞാനായിട്ട് അങ്ങോട്ട് അപ്രോച്ച് ചെയ്യുകയായിരുന്നു. സീസണ്‍ 1 മുതല്‍ ഞാന്‍ കാണുന്നുണ്ട്. സീസണ്‍ 4 കണ്ടപ്പോഴാണ് ബിഗ് ബോസില്‍ പോകണം എന്ന് തോന്നിയത്. അതിനായിട്ട് ഒരു ശ്രമമൊക്കെ നടത്തിയിട്ടുണ്ടായിരുന്നു. ബിഗ് ബോസില്‍ നിന്നിറങ്ങിയിട്ട് എന്തെങ്കിലും അവസരം വരും എന്ന പ്രതീക്ഷയുണ്ട്. പൊതുവെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കിട്ടുന്ന അവസരങ്ങള്‍ പോലെ ട്രാന്‍സിന് കിട്ടണം എന്നില്ല.

ഞാനാഗ്രഹിക്കുന്നത് സിനിമാ മേഖലയാണ്. എന്നാല്‍ അതില്‍ എത്രത്തോളം വിജയിക്കും എന്നറിയില്ല. കാരണം മിക്ക കാസ്റ്റിംഗ് കോളുകളും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമുള്ളതാണ്. ട്രാന്‍സിനുള്ള എത്ര കാസ്റ്റിംഗ് കോളുകള്‍ വന്നിട്ടുണ്ട്. ഒരു കൂട്ടം മനുഷ്യരെ കാണിക്കുന്നിടത്ത് എന്തുകൊണ്ട് ട്രാന്‍സ് ആയിക്കൂടാ. നിങ്ങള്‍ ഒരു സീന്‍ എടുക്കുന്ന സമയത്ത് ഒരു ഡോക്ടറോ പേഷ്യന്റോ അറ്റന്‍ഡറോ എന്തുകൊണ്ട് ട്രാന്‍സ് ആയിട്ടുള്ള ആള്‍ക്കാരെ എടുക്കുന്നില്ല.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ട്രാന്‍സ് മനുഷ്യര്‍ ജീവിക്കുന്നുണ്ട്. പക്ഷെ ആ ജീവിതങ്ങളെ തിരശ്ശീലയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അത് കുറവാണ് എന്നതാണ് വസ്തുത,' എന്നും നാദിറ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+