Get Updates
Get notified of breaking news, exclusive insights, and must-see stories!

'സത്യം അറിഞ്ഞിട്ടും അറിയാത്തത് പോലെ നടിക്കരുത്..ഇപ്പോൾ നല്ലവനായ ഉണ്ണി'; അഖിൽ മാരാർക്കെതിരെ ഡിംപൽ ഭാൽ

ബിഗ് ബോസ് സീസൺ 5 വിരസമായിരുന്നുവെന്നും കാണാൻ തന്നെ തോന്നിയിരുന്നില്ലെന്നും മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഡിംപൽ ബാൽ. മത്സരാർത്ഥികളായി എത്തുന്നവർ തങ്ങളുടെ തന്ത്രങ്ങളും കണ്ടന്റുമൊക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജനങ്ങൾ മണ്ടൻമാരാണെന്ന് കരുതരുതെന്നും ഡിംപൽ പറഞ്ഞു. സീസൺ 5 വിജയി അഖിൽ മാരാർക്കെതിരെയും ഡിംപൽ രൂക്ഷവിമർശനം ഉയർത്തി. ഡിംപലിന്റെ വാക്കുകളിലേക്ക്

'ജുനൈസ്, റെനീഷ്, നാദിറ, അഞ്ജൂസ്, ജുനൈസ് തുടങ്ങി എനിക്ക് അറിയാവുന്ന കുറേ പേർ ഇത്തവണത്തെ സീസണിൽ ഉണ്ടായിരുന്നു. എനിക്ക് അറിയുന്ന ആളുകളെ അവരുടെ ബിഗ് ബോസ് ഗെയിമിന്റെ പേരിൽ ജഡ്ജ് ചെയ്യേണ്ട എന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നു. ഇത്തവണത്തെ സീസൺ ബോറായിരുന്നു. വെറുതെ ബഹളം ഉണ്ടാക്കുകയാണെന്നാണ് പലരും പറഞ്ഞത്.

akhil-dimpal

ഈ സീസൺ കാണാൻ മാത്രം എന്തെങ്കിലും അതിൽ ഉള്ളതായി ഞാൻ കണ്ടിട്ടില്ല.
എനിക്ക് തോന്നുന്നു, സ്ട്രാറ്റജിയും കണ്ടന്റുമൊക്കെ മാറ്റേണ്ട സമയമായെന്ന്.
ഒരുപോലെ പോകുന്ന ആ രീതി മാറ്റേണ്ടതുണ്ട്. സീസൺ 4 ൽ ഒരു സ്പാർക്കും എനർജിയും ഉണ്ടായിരുന്നു. എന്നാൽ സീസൺ 5 ൽ അതില്ല. ഈ സീസണിലെ വിജയിയെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഇതാണ് ജനങ്ങളുടെ തീരുമാനമെങ്കിൽ ഞാൻ എന്ത് പറയാനാണ്. ഞാൻ ഈ സീസൺ ഒന്നും കണ്ടിട്ടില്ല. ചെറിയ ക്ലിപ്പ് കണ്ടിട്ടുണ്ടാകും.

കാമറയുടെ മുന്നിൽ കാണിക്കുന്ന ഈ ഓവർപ്രകടനം, ജനങ്ങളെന്താ മണ്ടമ്മാരാണോ? അങ്ങനെ വിശ്വസിക്കരുത്. ഇനിയെങ്കിലും ഓവർ അലർച്ചയും ഉണ്ടാക്കിയുള്ള കണ്ടന്റുകളുമൊക്കെ നിർത്തണം. എന്താണ് ജനങ്ങൾക്ക് ബിഗ് ബോസിൽ നിന്നും വേണ്ടത്, തിന്നാനും ഉറങ്ങാനുമല്ല ആളുകളെ അങ്ങോട്ടേക്ക് കൊണ്ടുപോകുന്നത്. പക്ഷേ റിയലായി തന്നെ കാര്യങ്ങൾ കാണിക്കണം.

ബിഗ് ബോസിനെ കുറച്ച് പുറത്ത് കുറ്റം പറഞ്ഞവർ അതിനെ പോയി നമിക്കുക, മാങ്ങാത്തൊലിയാണെന്ന് പറഞ്ഞവർ അതിനുള്ളിൽ പോയി മാങ്ങാത്തൊലി കഴിച്ചു അല്ലേ. അഖിൽ മാരാരെ ജനങ്ങളാണോ ഇഷ്ടപ്പെട്ടത്, അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല.

80 ശതമാനം വോട്ട് കിട്ടിയെന്നുള്ളതൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ദിൽഷ ഒരു തരത്തിൽ അർഹതയുള്ള മത്സരാർത്ഥിയായിരുന്നു. ടിക്കറ്റ് റ്റു ഫിനാലെയൊക്കെ നന്നായിട്ടാണ് കളിച്ചത്. ദിൽഷ ഓരോ ആഴ്ചയിലും നല്ല രീതിയിലാണ് പെർഫോം ചെയ്തത്.എല്ലാത്തിലും മത്സരിച്ചു, ആക്ടീവായിരുന്നു. മത്സരിച്ചാണ് ജയിച്ചത്. അല്ലാതെ എനിക്ക് കിട്ടാൻ പോകുന്ന കപ്പാണ് അതുകൊണ്ട് ടിക്കറ്റ് ടു ഫിനാലെ ഞാൻ കളിക്കില്ല എന്ന് പറയുന്നത് പോലെയല്ല. ഓവർ കോൺഫിഡൻസായിരിക്കാം ചിലപ്പോൾ.

ബിഗ് ബോസ് കപ്പ് നേടിയത് കൊണ്ട് ജീവിതത്തിൽ ബിഗ് ബോസ് ആകില്ല. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ചിലർ നല്ലവനായ ഉണ്ണിയായി. അതിന് മുൻപുള്ള അയാളുടെ വീഡിയോ കണ്ടവർക്ക് അറിയാം. ഞാൻ ശ്രദ്ധ കൊടുക്കേണ്ട ഒരു വ്യക്തിയായി അഖിൽ മാരാരെ തോന്നിയിട്ടില്ല. അങ്ങനെ കഴിഞ്ഞ സീസണിലും ഒരാള്‍ ഉണ്ടായിരുന്നു, മുണ്ട് പൊക്കി കാണിക്കുന്ന ഒരാള്‍‌ ആണ് വിജയിയെങ്കില്‍ അടുത്ത പ്രാവശ്യം എന്തൊക്കെ പൊക്കി കാട്ടേണ്ടിവരുമെന്ന് അറിയില്ല. സത്യം അറിഞ്ഞിട്ടും അറിയാത്തത് പോലെ നടിക്കരുത്. കയറുന്നതിന് മുന്‍പ് ബിഗ് ബോസ് ആരെന്ന് ചോദിച്ചയാള്‍ ഉള്ളിലെത്തിയപ്പോള്‍ ബിഗ് ബോസിനെ വണങ്ങി. ക്യാമറ ഉള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ സത്യം പറഞ്ഞത്? ജനങ്ങൾക്ക് ഇതൊക്കെയായിരിക്കും വേണ്ടത്.

മോഹൻലാൽ സാറിന് എങ്ങനെയാണ് ഇത്ര ക്ഷമ ഉണ്ടാകുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. പലരും ചോദിക്കുന്നത് കേൾക്കാം എന്തുകൊണ്ടാണ് ലാൽ സാർ അങ്ങനെ പറയാത്തത്, ഇത് ചോദിക്കാത്തത് എന്നൊക്കെ. മത്സരാർത്ഥികൾ എല്ലാവരേയും അദ്ദേഹം ഒരുപോലെയാണ് കാണുന്നത്. വീക്കെന്റ് എപ്പിസോഡിൽ സാർ പറയുന്നത് മാത്രമല്ല. അദ്ദേഹത്തിന് ഒരു എഡിറ്ററുണ്ട്. എല്ലാ ആഴ്ചയും അദ്ദേഹം വരുമ്പോൾ എഡിറ്റർ അദ്ദേഹത്തിന് എപ്പിസോഡിനെ കുറിച്ച് മനസിലാക്കി കൊടുക്കും. അതിന് അനുസരിച്ചാണ് അദ്ദേഹം ഫീഡ് ബാക്ക് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ മോഹൻലാലിനെയല്ല പറയേണ്ടത്, ചാനലിനെ പറഞ്ഞോളൂ',ഡിംപൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+