'ജുനൈസിന് സെറീനയോട് ക്രഷ് ഉണ്ടായിരുന്നു, അവനും പ്രതീക്ഷിച്ചു': അപ്പോഴാണ് മറിച്ച് സംഭവിക്കുന്നത്: ഷിജു
ബിഗ് ബോസിനുള്ളില്‍ എത്ര വലിയ ഗെയിമറാണെങ്കിലും അത് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ഒരു വ്യക്തിയെങ്കിലും പുറത്ത് വേണമെന്ന് ഷിജു. എങ്കില്‍ മാത്രമേ ജനകീയമായി മാറുകയുള്ളു. അതിനെ ഒരിക്കലും പിആർ വർക്ക് എന്ന് പറയുന്നില്ല. കാശ് വാങ്ങിച്ചിട്ട് ചെയ്യുന്നതിനേക്കാള്‍ യഥാർത്ഥ ഇഷ്ടത്തില്‍ നിന്നും ചെയ്യുന്നതിന് ഒരുപാട് മൂല്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ മനസ്സ് അറിഞ്ഞ് പുറത്ത് കാര്യങ്ങള്‍ നീക്കാന്‍ ശേഷിയുള്ള ഒരാളുണ്ടാവുന്നത് നല്ലതാണ്. റെനീഷയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ വളരെ ബ്രില്യന്റ് ആയിട്ടുള്ള, ഗെയിം എങ്ങനെ കൊണ്ടുപോവണമെന്ന് അറിയുന്ന ഒരു സഹോദരന്‍ പുറത്തുള്ളത് അവള്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു വ്യക്തി പുറത്തുള്ളത് നല്ലതാണ്. ബിഗ് ബോസിലേക്ക് ഇനി പോവാന്‍ ശ്രമിക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.

ബിഗ് ബോസ് വീട്ടിനുള്ളില്‍ നിന്ന് നമ്മള്‍ ചിന്തിക്കുന്ന കാര്യം അതുപോലെ തന്നെ മനസ്സിലാക്കുന്ന വ്യക്തി പുറത്തുണ്ടാവണം. ഞാന്‍ അവിടെ ഒരു ബോള്‍ പിടിച്ചോണ്ടിരിക്കുകയാണെങ്കില്‍ അതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് ആളുകളെ എഴുതിയും പറഞ്ഞും മനസ്സിലാക്കിക്കാന്‍ ശേഷിയുള്ള ആളായിരിക്കണം പുറത്താവുണ്ടാവേണ്ടത്. അതൊരുക്കിലും പിആർ വർക്ക് അല്ലെന്നും ഷിജു പറയുന്നു. ഫില്‍മി ബീറ്റ് മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെനീഷ ഒരുഘട്ടത്തില്‍ വീട്ടില്‍ ഒറ്റപ്പെട്ട് പോയതിനെക്കുറിച്ചും ഷിജു അഭിമുഖത്തില്‍ തുറന്ന് പറയുന്നു. ഒരു എവിക്ഷന്‍ പ്രക്രിയയില്‍ സെറീനയും റെനീഷയും കണ്‍ഫഷന്‍ റൂമിലേക്ക് പോയതിന് ശേഷം ഞങ്ങള്‍ കേള്‍ക്കുന്നത് സെറീന വീടിനുള്ളിലേക്ക് പോവുക എന്നാണ്. ബിഗ് ബോസ് ഞങ്ങള്‍ക്കിട്ട് തന്ന പണിയാണോ അതെന്ന് അറിയില്ല. അപ്പോള്‍ നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത് സെറീന തിരിച്ച് വരുമെന്നാണ്. അവളാണ് കുറച്ച് കൂടെ ആക്ടീവ് ആയി നില്‍ക്കുന്നത്.
റെനീഷയും നല്ല കുട്ടിയാണ്. പാരമ്പര്യ ചിന്താഗതികള്‍ക്കൊക്കെ നല്ല മൂല്യം കൊടുക്കുകയാണ്. അതില്‍ അവള്‍ സന്തോഷവതിയാണ്. നല്ല കഠിനാധ്വാനിയാണ്. എന്ത് പണിയെടുക്കാനും ഒരു മടയുമില്ല. എല്ലാവരോടും സ്നേഹമാണ്. എല്ലായിടത്തും കയറി പ്രതികരിക്കും എന്നുള്ളതില്‍ മാത്രമാണ് എനിക്ക് വിയോജിപ്പുള്ളത്. മൊത്തത്തില്‍ എനിക്ക് ഒരു അനിയത്തിക്കുട്ടി പോലെയാണ്.

എല്ലാവരും അങ്ങനെ സെറീനയെ പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് റെനീഷ വരുന്നത്. ആദ്യം തന്നെ മുമ്പില്‍ പോയി നില്‍ക്കുന്നത് ജുനൈസാണ്. സെറീനയുടെ അടുത്ത് ഒരു ക്രഷ് കാണിച്ചിട്ടുള്ള വ്യക്തിയാണ് ജുനൈസ്. ആ ക്രഷ് നിലനില്‍ക്കുന്നത് കൊണ്ട് തന്നെ സെറീന തിരികെ വരുന്നതില്‍ വളരെ ആവേശത്തിലായിരുന്നു. ആ സന്തോഷത്തിലാണ് വാതിലിന് മുന്നില്‍ പോയി അവളെ കാത്തിരിക്കുന്നത്. അപ്പോഴാണ് റെനീഷ വരുന്നത്. അതോടെ അവന്റെ മുഖമാകെ മാറി. അതാണ് റെനീഷയും ആദ്യം കാണുന്നത്. അത് ഉള്‍ക്കൊള്ളാന്‍ തിരികെ വരുന്ന ഒരാളെ സംബന്ധിച്ച വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും ഷിജു പറയുന്നു.
ധാരാളം കുടുംബ പ്രേക്ഷകർ ഉള്ളതിനാല്‍ ബിഗ് ബോസ് എന്ന പ്ലാറ്റ് ഫോമില്‍ ചീത്ത വാക്കുകളൊന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ലെന്ന തയ്യാറെടുപ്പിലൂടെയാണ് ഉള്ളിലേക്ക് പോവുന്നത്. പക്ഷെ അതുവരെ നമുക്ക് ഒരിക്കല്‍ പോലും മോശമായി തോന്നിയിട്ടില്ലാത്ത് വാക്കുകള്‍ പോലും പൊളിറ്റിക്കലി ഇന്‍കറക്ടാണെന്ന് പറയുമ്പോള്‍ ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയായി. അത് ആദ്യം എന്നെ പേടിപ്പിച്ചിരുന്നു.
വീട്ടില്‍ എന്റെ മകളുടെ മുന്‍പില്‍ പോലും വെച്ച് പറയാവുന്ന കാര്യമാണ് അവിടെയുള്ളവർ പൊളിറ്റിക്കല്‍ ഇന്‍കറക്ടാണ് എന്ന് പറയുന്നത്. ഇങ്ങനെ വല്ലാതെ നിയന്ത്രണം വന്നപ്പോള്‍ അവിടെ എങ്ങനെ മുന്നോട്ട് പോവുമെന്ന ടെന്‍ഷനായി. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ ഈ പൊളിറ്റിക്കല്‍ ഇന്‍കറക്ട് വിഷയം ഉയർത്തിയവരുടെ കയ്യില്‍ നിന്ന് തന്നെ കാര്യങ്ങള്‍ പോയി തുടങ്ങി. അപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. അത് മുതല്‍ നല്ലരീതിയില്‍ തന്നെ മുന്നോട്ട് പോവാന്‍ സാധിച്ചു.












Click it and Unblock the Notifications