Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തൊരു ദാരിദ്ര്യമാണ്... ശ്രുതിയെ കുറിച്ച് വിഷ്ണു പറഞ്ഞത് എനിക്കിനിയും ഉള്‍ക്കൊള്ളാനായിട്ടില്ല'; നാദിറ

ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതിലക്ഷ്മി. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ എത്തിയപ്പോഴും ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കാന്‍ ശ്രുതിലക്ഷ്മിക്ക് സാധിച്ചിരുന്നു. ബിഗ് ബോസ് വീട്ടിനുള്ളില്‍ ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുമ്പോഴും പുറത്തായപ്പോഴും ശ്രുതിക്ക് ശക്തമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്.

ശ്രുതി എവിക്ടായതിന് ശേഷം വിഷ്ണു, ഈ ബന്ധത്തെക്കുറിച്ച് മോശമായി പറഞ്ഞതും വലിയ വിവാദമായിരുന്നു.ഇതിനെതിരെ ബിഗ് ബോസ് ഹൗസിനുള്ളില്‍ റിനോഷും പുറത്ത് ശ്രുതിയും ശക്തമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ സഹേദരതുല്യമായ സുഹൃദ്ബന്ധമാണെന്നും അതില്‍ മറ്റുള്ളവര്‍ എന്തിനാണ് വേറെ അര്‍ത്ഥം കൊടുക്കാന്‍ ശ്രമിക്കുന്നത് എന്നും ഇരുവരും ചോദിച്ചിരുന്നു.

Sruthy Lakshmi

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാര്‍ത്ഥിയായ നാദിറ മെഹ്‌റിനും ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിലെ ഒറിജിനലായ മത്സരാര്‍ത്ഥികളിലൊരാള്‍ ശ്രുതിയായിരുന്നു എന്നാണ് നാദിറ പറയുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നാദിറയുടെ പ്രതികരണം. ഭര്‍ത്താവും കുടുംബവും ശ്രുതിക്ക് നല്‍കുന്ന പിന്തുണയെ കുറിച്ചും നാദിറ പറയുന്നുണ്ട്. നാദിറയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ശ്രുതിലക്ഷ്മി ഭയങ്കര ഒറിജിനലാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പുറത്തും അതേ വൈബില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഒരാളാണ്. ശ്രുതിയേക്കാള്‍ സ്ട്രോംഗാണ് പുള്ളിയുടെ ഫാമിലി. ശ്രുതിയുടെ ഭര്‍ത്താവിന്റെ കാര്യം എടുത്ത് പറയണം. നമ്മളൊക്കെ ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണല്ലോ നമ്മള്‍ ഡൗണാകുന്ന സമയത്ത് സ്ട്രോംഗായിട്ടുള്ള സപ്പോര്‍ട്ട് തനിക്ക് ലഭിക്കണം എന്നുള്ളത്.

എന്നെ ഉമ്മ വെക്കാറുണ്ട് ശ്രുതി. കാണുന്നവര്‍ക്ക് അതെന്ത് കൊണ്ട് മോശം വസ്തുവായി തോന്നുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. അതൊക്കെ മോശമായി വരുത്തി തീര്‍ക്കുന്ന തരത്തിലേക്കുള്ള ആളുകളുടെ ദാരിദ്ര്യം ഞാന്‍ കണ്ടു. ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യമായ സ്പേസ് ആണ് കിട്ടുന്നത്. അവിടെ പുരുഷനെന്നോ സ്ത്രീയെന്നോ ട്രാന്‍സ് എന്നോ ഉള്ള വേര്‍തിരിവ് ഇല്ല.

ഒരു പരിധി കഴിഞ്ഞാല്‍ അവിടെ എല്ലാവരും കംഫര്‍ട്ടായി സൗഹൃദങ്ങള്‍ തേടിപ്പോകും. ശ്രുതി അങ്ങനെ ഒരു ഇടം തേടിപ്പോയിട്ടുള്ള ആളാണ്. ഞാന്‍ പലപ്പോഴും ശ്രുതിയെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. പലപ്പോഴും ഫേക്ക് ആണെന്ന് പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെ മുന്നിലടക്കം പിആറിന്റെ വിഷയങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഗെയിമിന്റെ ഭാഗമായിട്ടുള്ളതാണ്.

എന്നാല്‍ വിഷ്ണു പറഞ്ഞ കാര്യം ഇപ്പോഴും എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല. നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ ആ ആളിനെ മാത്രമല്ല ആ ആളുമായി ബന്ധപ്പെടുന്ന മറ്റുള്ളവരെ കൂടി അത് ബാധിക്കും. അത് ഉദ്ദേശിച്ചല്ല പറഞ്ഞത് എന്ന് പിന്നീട് പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് ബാധിച്ചത് കൊണ്ടാണല്ലോ ആ സൈബര്‍ ബുള്ളിയിംഗ് ഉണ്ടായത്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+