Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോംബോ പ്രതീക്ഷിച്ചത് ഇവരുമായി മാത്രം... വിഷ്ണുവിനെ ഒരിക്കലും പ്രതീക്ഷിച്ചില്ല'; തുറന്ന് പറഞ്ഞ് റെനീഷ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത കോംബോയായിരുന്നു റെനീഷയുടേയും വിഷ്ണുവിന്റേയും കോംബോ. എന്നാല്‍ ഇരുവരും പുറത്തിറങ്ങിയതിന് ശേഷമാണ് അങ്ങനെ ഒരു കോംബോ ഉള്ളത് തന്നെ ഇരുവരും അറിയുന്നത്. അപ്രതീക്ഷിതമായി സംഭവിച്ചതാണ് തങ്ങളുടെ കോംബോ എന്നാണ് റെനീഷയും വിഷ്ണുവും പറയുന്നത്. ബിഗ് ബോസ് സീസണ്‍ 5 ലെ ഫസ്റ്റ് റണ്ണറപ്പാണ് റെനീഷ.

വിഷ്ണുവുമായി കോംബോ ഉണ്ടാകും എന്ന് ഒരിക്കലും താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് റെനീഷ പറയുന്നു. ഫില്‍മീബീറ്റ് മലയാളത്തിന് വിഷ്ണുവിനോടൊപ്പം പങ്കെടുത്ത അഭിമുഖത്തിലാണ് റെനീഷയുടെ പ്രതികരണം. മറ്റ് ചിലരുമായി കോംബോ ഉണ്ടായേക്കും എന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായും റെനീഷ പറയുന്നു. റെനീഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

BIGG BOSS

'വിഷ്ണു കൂടെ വന്നത് കൊണ്ടാണ് എന്നെ സ്വീകരിക്കാന്‍ ആളുകൂടിയത് എന്ന് പറയുന്നത് ഒരു ഗോസിപ്പ് മാത്രമാണ്. അതിലൊരു സത്യവുമില്ല. വിഷ്ണു പുറത്തിറങ്ങിയപ്പോഴുള്ള വീഡിയോസ് കണ്ടിരുന്നു. ഇവന്‍ പോയ രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടായിരുന്നു ഫാമിലി ടാസ്‌ക് വന്നിട്ടുണ്ടായിരുന്നത്. അപ്പോള്‍ വീട്ടുകാര്‍ എല്ലാവരും അതിന് അകത്ത് വന്നിട്ട് പറഞ്ഞിട്ടുണ്ടായിരുന്നു. വിഷ്ണുവിന് ഒരുപാട് ഫാന്‍സ് ഉണ്ട്.

എയര്‍പോര്‍ട്ടിലൊക്കെ വന്‍ സ്വീകരണമാണ് എന്ന്. അപ്പോള്‍ നമ്മള്‍ ഏറെക്കുറെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. വിഷ്ണു വന്ന് പറഞ്ഞിട്ടുണ്ടായിരുന്നു വിങ്കു-റിങ്കു കോംബോ പുറത്ത് നടക്കുന്നുണ്ടെന്ന്. ആദ്യത്തെ കണ്ടസ്റ്റന്റ്‌സ് ഒക്കെ വന്നപ്പോള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്കൊരു ഹിന്റ് തന്നിട്ടുണ്ടായിരുന്നു റെനീഷ ഒരിക്കലും വിചാരിക്കാത്ത ഒരാളുമായിട്ട് നല്ല അടിപൊളി കോംബോ പുറത്ത് നടക്കുന്നുണ്ട് എന്ന്.

ഞാന്‍ ജുനൈസോ ഷിജു ചേട്ടനോ തമ്മിലുള്ള കോംബോ ആയിരിക്കും എന്നാണ് വിചാരിച്ചത്. വിഷ്ണുവുമായിട്ട് ഒട്ടും എക്‌സ്‌പെക്ട് ചെയ്യുന്നില്ല. അപ്പോഴാണ് ശ്രുതി ചേച്ചി പറഞ്ഞത്. അല്ല വിഷ്ണുവായിട്ടാണ് എന്ന്. ഞാനപ്പോള്‍ ആലോചിച്ചത് ദൈവമേ വിഷ്ണുവായിട്ടാണോ എന്നാണ്. ആ വിങ്കു-റിങ്കു കോബോ ഭയങ്കര രസമായിട്ട് എഡിറ്റ് ചെയ്ത് പോയിട്ടുണ്ട്. പിന്നെ വിഷ്ണു കൂടെ വന്നപ്പോള്‍ അവന്‍ പറഞ്ഞു ഹേയ് റിങ്കൂ, റിങ്കു-വിങ്കു കോംബോ പുറത്തുണ്ട്.

നീ പുറത്തിറങ്ങുമ്പോള്‍ ഞെട്ടും എന്ന്. അതുപോലെ ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ വീഡിയോ ഒക്കെ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. വിഷ്ണു ഇറങ്ങിയപ്പോള്‍ വിഷ്ണുവിനെ ഇഷ്ടപ്പെടുന്നവരൊക്കെ റെനീഷക്ക് വോട്ട് ചെയ്തിട്ടാണ് സെക്കന്റെത്തിയത് എന്ന തരത്തിലും കമന്റ് ഉണ്ടായിരുന്നു. ഒരു റൊമാന്റിക് രീതിയില്‍ വരും എന്ന് വിഷ്ണു ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്റെ വീട്ടുകാരൊന്നും വിങ്കു-റിങ്കു കോംബിനേഷനെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നില്ല.

പക്ഷെ നീ പുറത്തിറങ്ങിയാല്‍ കുറെ കാര്യങ്ങള്‍ കണ്ടാല്‍ ഞെട്ടും എന്നൊരു സൂചന തന്നിട്ടുണ്ടായിരുന്നു. വിഷ്ണു പറഞ്ഞപ്പോഴും ഞാന്‍ പ്രതീക്ഷിട്ടുണ്ടായിരുന്നു. പുറത്ത് വന്ന് കണ്ടപ്പോള്‍ ഭയങ്കര രസമായി തോന്നി. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ശരിക്കും കമ്പനിയായത്. ശരിക്ക് ഞങ്ങളൊന്ന് സംസാരിച്ചിട്ട് പോലുമില്ല. എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ഫുഡ് റിലേറ്റഡ് ആയിട്ടായിരിക്കും. ഞങ്ങള്‍ പരസ്പരം വീട്ടുകാര്യം ഒന്നും സംസാരിച്ചിട്ടില്ല. വിഷ്ണുവിനെ ആദ്യം കണ്ടപ്പോള്‍ ഒരു ജിമ്മന്‍ എന്നാണ് തോന്നിയത്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+