സെറീനയുമായി സൗഹൃദം തുടരുമോ? ഒടുവിൽ നിലപാട് വ്യക്തമാക്കി റെനീഷ റഹ്മാൻ..അഞ്ചൂസിനെ കുറിച്ചും
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കം മുതൽ തന്നെ വളരെ അടുത്ത സൗഹൃദം പുലർത്തിയവരായിരുന്നു റെനീഷ റഹ്മാനും സെറീന ആനും. എന്നാൽ ഷോ അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇപ്പോഴിതാ ഷോ കഴിഞ്ഞതിന് പിന്നാലെ ഇനിയും സെറീനയുമായുള്ള സൗഹൃദം തുടർന്ന് കൊണ്ടുപോകുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് റെനീഷ. ബിഹൈൻ വുഡ്സിന്' നൽകിയ അഭിമുഖത്തിലാണ് റെനീഷയുടെ പ്രതികരണം. ബിഗ് ബോസിലെ ഇഷ്ട കോമ്പോയെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും അഞ്ചൂസുമായുള്ള അടുപ്പത്തെ കുറിച്ചുമെല്ലാം റെനീഷ അഭിമുഖത്തിൽ മനസ് തുറന്നു. വായിക്കാം
ബിഗ് ബോസ് ചെയ്ത എന്തെങ്കിലും കാര്യം തിരുത്തണമെന്ന് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് റെനീഷയുടെ മറുപടി ഇങ്ങനെയായിരുന്നു- 'ബിഗ് ബോസിൽ വെച്ച് സൗഹൃദം ഉണ്ടാക്കാം എന്ന് തോന്നുന്നൊരാളെ കണ്ടാൽ അവരുമായി ചെറിയൊരു അകലം പാലിക്കുക. പുറത്തിറങ്ങിയതിന് ശേഷം ആ സൗഹൃദം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുക. അത് പക്ഷേ തനിക്ക് അറിയുമായിരുന്നില്ല. ഞാൻ അവിടെ സൗഹൃദം ഉണ്ടാക്കാൻ നോക്കിയെങ്കിലും അതിൽ എനിക്ക് കുറ്റബോധം ഇല്ല. ഞാൻ ആത്മാർത്ഥമായിട്ടായിരുന്നു പെരുമാറിയത്', റെനീഷ പറഞ്ഞു.

പ്രണയ സ്ട്രാറ്റജിയെ കുറിച്ച് പറഞ്ഞത് -'പ്രണയ സ്ട്രാറ്റജി കൊണ്ട് അവിടെ പിടിച്ച് നിൽക്കാൻ കഴിയുമോയെന്ന് ചോദിച്ചാൽ പ്രേക്ഷകർക്ക് മനസിലാകുമല്ലോ. അവർക്ക് മനസിലാകും ഇത് സ്ട്രാറ്റജിയാണോ അതോ റിയലാണോയെന്ന്. സ്ട്രാറ്റജിയാണെന്ന് ജനം മനസിലാക്കായാൽ അവർ വലിച്ച് കീറും. എന്തിനാണ് ആ പരിപാടിക്ക് നിൽക്കുന്നത്. ഇനി റിയൽ ആണെങ്കിൽ ജനങ്ങൾ അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും'.
'ബിഗ് ബോസിൽ ഏറ്റവും നല്ല കോമ്പോ ആയി പുറത്ത് ചർച്ച ചെയ്യപ്പെടണമെന്ന് തോന്നിയത് സെറീന-റെനീഷ കോമ്പോ ആണ്. എന്നാൽ പുറത്ത് വന്നപ്പോൾ ഇഷ്ടമായത് അഖിൽ ചേട്ടനും ഷിജു ചേട്ടനും തമ്മിലുള്ള കോമ്പോ ആയിരുന്നു. സൗഹൃദം എന്ന് പറഞ്ഞാൽ അങ്ങനെയാകണമെന്ന് തോന്നി. പുറത്തുവന്നതിന് ശേഷം സെറീനയുമായി പല കാര്യങ്ങളും സംസാരിക്കണമെന്ന് എനിക്ക് ഉണ്ട്. പക്ഷേ എല്ലാ കാര്യങ്ങളും സംസാരിക്കേണ്ട , കുറേകാര്യങ്ങൾ വിടാം എന്നൊരു ചിന്താഗതിക്കാരിയാണ് സെറീന.
എനിക്ക് പക്ഷേ മനസിൽ ചെറിയൊരു സ്ക്രാച്ച് തോന്നിയാൽ അത് പരിഹരിക്കണമെന്ന ചിന്തയാണ് എനിക്ക്. പക്ഷേ സെറീന അങ്ങനെയല്ല, അത് വിടാൻ പറയും. പക്ഷേ മറ്റേയാൾക്ക് അത് കംഫെർട്ട് ആണോയെന്ന് അവൾ നോക്കിയിട്ടില്ല. സെറീന എന്റെ ലൈഫിൽ വേണമെന്ന് ഉണ്ട്. ഇപ്പോൾ കുറച്ച് തിരക്കുണ്ട്. എന്നാലും അത് കഴിഞ്ഞാൽ സെറീന ജീവിതത്തിൽ വേണമെന്ന് ആഗ്രഹമുണ്ട്.
ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ വിളിച്ചത് അഞ്ജൂസിനെയായിരുന്നു. ഭയങ്കര ഇഷ്ടമാണ് അവൾക്ക്. ഒരു കാരണവുമില്ലാത്ത സ്നേഹം. ആ സ്നേഹം മുന്നോട്ട് കൊണ്ടുപോകണമെന്ന് തന്നെയാണ് ആഗ്രഹം', റെനീഷ പറഞ്ഞു. അഞ്ജുവുമായി റെനീഷ പ്രണയമുണ്ടായിരുന്നുവെങ്കിൽ അത് അംഗീകരിക്കുമായിരുന്നോയെന്ന ചോദ്യത്തിന് റെനീഷയുടെ സഹോദരൻ അഭിമുഖത്തിൽ മറുപടി നൽകി. 'ഏത് പ്രണയമാണെങ്കിലും അത് അംഗീകരിക്കണം. എന്നാൽ റെനീഷയ്ക്ക് അങ്ങനെയൊരു ബന്ധത്തിന് താത്പര്യം ഇല്ലെന്ന് തനിക്ക് വ്യക്തമായി തനനെ അറിയാമായിരുന്നു', സഹോദരൻ പറഞ്ഞു.
അതേലമയം ജീവിതത്തിൽ ഇപ്പോഴുള്ള വലിയ സ്വപ്നം കുറെ സിനിമകൾ ചെയ്യണമെന്നതാണെന്ന് റെനീഷ വ്യക്തമാക്കി. പ്രൊജക്ട് ഒന്ന് രണ്ടെണ്ണം സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ട്. അവസരം ലഭിച്ചാൽ അഭിനയം തുടരാൻ തന്നെയാണ് തീരുമാനമെന്നും റെനീഷ പറഞ്ഞു.












Click it and Unblock the Notifications