Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് വന്‍ പുച്ഛമായിരുന്നു, എന്നിട്ടും ഞാന്‍ അങ്ങോട്ട് വിളിച്ചാണ് ബിഗ് ബോസിലേക്ക് കയറിയത്, കാരണം..'; റിനോഷ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളായിരുന്നു റിനോഷ് ജോര്‍ജ്. അഖില്‍ മാരാര്‍ എന്ന ശക്തനായ മത്സരാര്‍ത്ഥിക്ക് ഒത്ത എതിരാളി എന്നാണ് പലരും റിനോഷിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഫിനാലെയ്ക്ക് മുന്‍പ് റിനോഷിന് പിന്മാറേണ്ടി വന്നിരുന്നു. എങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ താരത്തിനായിരുന്നു.

ഇപ്പോഴിതാ താന്‍ ബിഗ് ബോസിലേക്ക് എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് റിനോഷ് ജോര്‍ജ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനോടാണ് റിനോഷിന്റെ പ്രതികരണം. താന്‍ ബിഗ് ബോസിനെ അങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് റിനോഷ് ജോര്‍ജ് പറയുന്നത്. മുന്‍പ് പുച്ഛത്തോടെ കണ്ടിരുന്ന ഷോയിലേക്ക് എന്തിനാണ് അങ്ങോട്ട് സമീപിച്ച് പോയത് എന്നതിനെ കുറിച്ച് റിനോഷ് മനസ് തുറക്കുന്നുണ്ട്. റിനോഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

rinosh

' ബിഗ് ബോസിലേത് നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. ഞാന്‍ ആ ഷോയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വളരെ പുച്ഛത്തോടെ ഷോയെ കണ്ടിരുന്ന ഒരു മനുഷ്യനാണ് ഞാന്‍. ഭയങ്കര പുച്ഛം എന്ന് പറഞ്ഞാല്‍ വന്‍ പുച്ഛമായിരുന്നു. സീസണ്‍ ഒന്നിലേക്ക് എന്നെ വിളിച്ചിരുന്നു. അപ്പോള്‍ എന്റെ സിനിമാ പരിപാടിയൊക്കെ ആയിരുന്നു. എന്റെ അടുത്ത് പറഞ്ഞപ്പോള്‍ എനിക്ക് പറ്റില്ല എന്ന രീതിയില്‍ തന്നെയാണ് പറഞ്ഞത്.

എല്ലാവരും എന്നോട് പോകണം എന്നൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് അത് പറ്റുന്ന പരിപാടിയല്ല എന്ന്. ഫോര്‍ത്ത് സീസണില്‍ കന്നഡയില്‍ നിന്ന് വിളിച്ചിരുന്നു. അപ്പോഴും ഞാന്‍ ഇല്ല എന്ന മൈന്‍ഡില്‍ തന്നെയായിരുന്നു നിന്നത്. പിന്നെ പോകാന്‍ കാരണം എന്റെ കരിയറില്‍ ചില വീഴ്ചകളൊക്കെ ഉണ്ടായിരുന്നു. നാലാമത്തെ സീസണില്‍ ഞാന്‍ റോബിന്‍ ഇറങ്ങി വന്നതാണ് കാണുന്നത്. അപ്പോള്‍ എനിക്ക് പുള്ളിയാരാണെന്നൊന്നും അറിയില്ല.

ഞാന്‍ നോക്കുമ്പോള്‍ പുള്ളിയവിടെ വരുന്നു. മാളൊക്കെ കിടന്ന് കുലുങ്ങുകയാണ്. എനിക്ക് ഇത് എന്താണ് സംഭവം എന്ന് അറിയില്ല. അപ്പോള്‍ ഞാന്‍ സുഹൃത്തിനോട് ചോദിച്ചു. വല്ല നടനോ മ്യുസീഷ്യനോ ആണോ എന്ന്. അപ്പോഴാണ് ബിഗ് ബോസാണ് എന്ന് പറഞ്ഞത്. ഞാന്‍ ബിഗ് ബോസിനെ കുറിച്ച് മനസിലാക്കിയിട്ടുള്ളത് ടിവി എപ്പോഴെങ്കിലും മാറ്റുമ്പോള്‍ ഏഷ്യാനെറ്റ് എത്തിയാല്‍ കുറെ പേര് കിടന്ന് ഒച്ചയുണ്ടാക്കുന്നതാണ്.

അതാണ് എനിക്ക് ഇതിനെ കുറിച്ചുള്ള ഐഡിയ. പിന്നെ രജിത് സാറിന്റെ കുറച്ച് കാര്യങ്ങള്‍ അമ്മ വീട്ടിലിരുന്ന് കാണുമായിരുന്നു. അമ്മ അങ്ങനെ കാണുകയൊന്നുമില്ല. അമ്മ എന്നോട് പോകേണ്ട എന്നാണ് പറഞ്ഞത്. ബിഗ് ബോസിനെ കുറിച്ച് അതല്ലാതെ ഞാന്‍ അറിയുന്നത് ഓരോ വിവാദങ്ങള്‍ വരുന്നതാണ്. എന്റെ പടം ഒരു പോസ്റ്ററില്‍ വരുമ്പോള്‍ ആരും അറിയാന്‍ പോണില്ല.

ഞാനൊരു 10 പടം ചെയ്താലും അറുപതോ എഴുപതോ വയസുള്ള അമ്മച്ചിമാരൊന്നും എന്നെ തിരിച്ചറിയാന്‍ പോണില്ല. ഇങ്ങനെ ഒരു പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ ഇനി എവിടെ കണ്ടാലും അഞ്ച് വയസുകാരനും 30 വയസുകാരനും 50 വയസുകാരനും തിരിച്ചറിയും. ഞാന്‍ അതിന് വേണ്ടിയാണ് പോയത്. എന്റെ മനസില്‍ 30 ദിവസമൊക്കെ നില്‍ക്കാം കുറച്ച് കാശൊക്കെ ഉണ്ടാക്കാം എന്നിട്ട് തിരിച്ചുവരും എന്നൊക്കെയാണ്.

ഞാന്‍ ആ വീട്ടില്‍ കയറുമ്പോള്‍ തന്നെ എന്തിനാണ് ഞാനിവിടെ വന്നത് എന്നൊക്കെയാണ് ചിന്തിക്കുന്നത്. ഒരുപാട് പേര്‍ക്ക് ഭയങ്കര അവസരമാണ് ഈ പ്ലാറ്റ്‌ഫോം എന്നൊക്കെ എനിക്ക് അറിയാം. ഞാന്‍ ബിഗ് ബോസിനെ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അങ്ങനെ ഒരു മോശം അവസ്ഥയിലാണ് ഞാന്‍ അവരെ ബന്ധപ്പെടുന്നത്. അങ്ങനെ അവര്‍ എന്നെ ഓഡിഷന് വിളിച്ച് എന്താണ് ഷോയെ കുറിച്ച് അഭിപ്രായം എന്നൊക്കെ ചോദിച്ചു.

ഞാന്‍ പറഞ്ഞു എനിക്ക് ഭയങ്കര കോമഡിയായിട്ടാണ് തോന്നിയത്. പക്ഷെ ആ പ്ലാറ്റ്‌ഫോം തരുന്ന ഫെയിം ഞാന്‍ വാല്യൂ ചെയ്യുന്നു എന്ന് തന്നെ അവരോട് പറഞ്ഞു. എന്നാല്‍ ഇന്ന് ഞാന്‍ ആ ഷോയെ ഭയങ്കരമായി ഇഷ്ടപ്പെടുന്നു. വലിയ ബഹുമാനവുമാണ്. അന്ന് പുച്ഛം എന്ന് പറഞ്ഞതും ആത്മാര്‍ത്ഥമായിട്ടാണ്, ഇപ്പോള്‍ ബഹുമാനം തോന്നുന്നു എന്ന് പറയുന്നതും ആത്മാര്‍ത്ഥമായിട്ടാണ്. ഓരോ ഘട്ടമായി കാര്യങ്ങള്‍ കടന്ന് പോയപ്പോള്‍ അങ്ങനെ ഇഷ്ടമായി. എനിക്കതൊരു മിലിട്ടറി ക്ലാസ് പോലെയായിരുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+