'കാശുണ്ടെങ്കില്‍ സഹായിക്കാം, എനിക്കൊരു സെന്റ് ഭൂമി പോലുമില്ല'; സഹായം ചോദിച്ച് പലരും വരുന്നെന്ന് മാരാര്‍
ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. അഖില്‍ മാരാര്‍ തന്നെയായിരുന്നു സീസണ് 5 ലെ ജേതാവും. കിരീട നേട്ടത്തിന് ശേഷം പൊതുവേദിയില്‍ സജീവമായിരുന്നു അഖില്‍ മാരാര്‍. എന്നാല്‍ തനിക്ക് സിനിമ ചെയ്യാനുള്ള തനിക്കുള്ള പിന്തുണ അടുത്ത സീസണ് ആരംഭിക്കുന്നത് വരെയെ ഉണ്ടാകൂ എന്നും അഖില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അഖില്‍ മാരാരുടെ പ്രതികരണം. ബിഗ് ബോസിലേക്ക് താന്‍ പോയത് ഒരു പിആര്‍ ഏജന്‍സിയെയും ഏല്‍പ്പിച്ചിട്ടല്ല എന്നും തന്നെ പിന്തുണച്ചെത്തിയവര് താനേ സേര്‍ന്ത കൂട്ടമായിരുന്നു എന്നും അഖില്‍ മാരാര്‍ പറയുന്നു. എന്നാല്‍ തന്നോട് സഹായമഭ്യര്‍ത്ഥിച്ച് ഇപ്പോള്‍ പലരും വരുന്നുണ്ട് എന്ന് അഖില്‍ പറയുന്നു.

'എന്നെ പിന്തുണച്ചവരില്‍ പലര്‍ക്കും ഞാന്‍ വീഡിയോ കോള്‍ ചെയ്തില്ലെന്നും വിളിച്ചില്ലെന്നുമൊക്കെയാണ് പരാതി. പലരെയും വിളിച്ചിട്ടുണ്ട്,' അഖില്‍ മാരാര്‍ പറഞ്ഞു. തന്നെ ഇഷ്ടപ്പെടുന്നവരും മറ്റ് മത്സരാര്‍ഥികളെ ഇഷ്ടപ്പെടുന്നവരും തമ്മില്‍ ഷോയുടെ സമയത്ത് അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നിരിക്കാം എന്നും എന്നാല്‍ അതൊക്കെ അപ്പോള്‍ തന്നെ അവസാനിച്ചതാണെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ശോഭയോട് ഞാന്‍ സംസാരിക്കുന്നതും ഒപ്പം ഫോട്ടോ എടുക്കുന്നതുമൊക്കെ പലര്‍ക്കും പ്രശ്നമാവുന്നു എന്നും അഖില്‍ പറഞ്ഞു. ബിഗ് ബോസിലെ ഫൈറ്റ് പുറത്തേക്ക് കൊണ്ടുവരാന്‍ താല്പര്യമുള്ള ആളല്ല താനെന്നും അത് അപ്പോഴത്തെ തന്റെ വികാരങ്ങള്‍ക്കനുസരിച്ച് സംഭവിച്ചതാണ് എന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. ബിഗ് ബോസ് ജേതാവായതിന് ശേഷം സാമ്പത്തിക സഹായങ്ങള്‍ക്കായി പലരും തന്നെ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷോ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് 16 ദിവസമായെങ്കിലും രണ്ട് ദിവസം മാത്രമാണ് ഞാന്‍ എന്റെ കുടുംബത്തോടൊപ്പം നിന്നത്. വീട്ടില്‍ പല സ്ഥലങ്ങളില്‍ നിന്ന് ഒരുപാട് ആളുകള്‍ കാണാന്‍ വരുന്നുണ്ടെന്നും പലരും പല ആവശ്യങ്ങളുമായാണ് തന്നെ സനമീപിക്കുന്നത് എന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു. കുടിവെള്ള പദ്ധതി ശരിയാക്കി കൊടുക്കണം എന്ന് പറഞ്ഞൊക്കെയാണ് ആളുകള്‍ തന്നെ സമീപിക്കുന്നത് എന്നും മാരാര്‍ പറഞ്ഞു.
ലോട്ടറി അടിക്കുമ്പോള്‍ സ്വാഭാവികമായി ആള്‍ക്കാര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടാണ് താന്‍ നേരിടുന്നത് എന്നും അഖില്‍ പറഞ്ഞു. എല്ലാവരേയും സഹായിക്കുന്നതിന് തനിക്ക് സന്തോഷമേയുള്ളൂ എന്നും തന്റെ കൈയില്‍ പൈസ ഉണ്ടെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജീവിതത്തില്‍ ഒരു സെന്റ് ഭൂമി പോലും സ്വന്തമായിട്ടില്ലാത്തയാളാണ് താനെന്ന് യാഥാര്‍ഥ്യം മനസിലാക്കണം എന്നും അഖില്‍ മാരാര്‍ പറയുന്നു.
'ഒരു വീട് ഇതുവരെ ഞാന്‍ വച്ചിട്ടില്ല. ബിഗ് ബോസ് ഹൗസില്‍ വച്ച് ഞാന്‍ നിങ്ങളോട് ഷെയര്‍ മാര്‍ക്കറ്റില്‍ എനിക്കൊരു നഷ്ടം സംഭവിച്ച കാര്യം പറഞ്ഞിരുന്നു. അത് കൂട്ടുകാരന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ പണമായിരുന്നു. അത് മടക്കി കൊടുക്കാന്‍ വേണ്ടിയാണ് രണ്ടര ലക്ഷം രൂപ കാനറ ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. അതില്‍ ഒരു രൂപ പോലും അടച്ചിട്ടില്ല,' അഖില്‍ മാരാര്‍ വിശദീകരിച്ചു.
കാര്‍ഷിക വായ്പ ആയതിനാല്‍ 4 ശതമാനം പലിശ വച്ച് വര്‍ഷം 10000 രൂപ അടച്ചാല്‍ മതി എന്നും അന്നെനിക്ക് 10000 രൂപ വലുതായിരുന്നു എന്നും മാരാര്‍ പറഞ്ഞു. ഒരിക്കലും രക്ഷപ്പെടില്ല ചിന്തിച്ചയാളാണ് താനെന്നും 2020 ഒക്കെ ആവുമ്പോഴേക്കും ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ട താനെന്തിനാണ് വായ്പ തിരിച്ചടക്കുന്നത് എന്നായിരുന്നു ചിന്തിച്ചിരുന്നത് എന്നും അഖില്‍ മാരാര്‍ പറയുന്നു.
ആ വായ്പ ഇപ്പോള്‍ ജപ്തിയുടെ വക്കിലാണെന്നും അമ്മയുടെ പേരില്‍ അഞ്ച് സെന്റ് ഭൂമി ഉണ്ടായിരുന്നത് ബാങ്കില്‍ വെച്ചിരിക്കുരയാണെന്നും അതും ജപ്തിയുടെ വക്കിലാണെന്നും അഖില്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപയ്ക്ക് മേല്‍ അതില്‍ അടക്കാനുണ്ടെന്നും ബിഗ് ബോസിലേക്ക് വന്നപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ ഒരുപാട് കാശ് ചിലവാക്കിയിട്ടുണ്ടെന്നും അഖില്‍ മാരാര്‍ തുറന്ന് പറഞ്ഞു.
ഇത്തരത്തില്‍ സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട് എന്നും മാരാര്‍ വ്യക്തമാക്കി. സുഹൃത്തിന്റെ പേരിലുള്ള ലോണിലെടുത്ത വണ്ടി അടവ് മാസാമാസം അടയ്ക്കുകയാണ്. ആര്‍ഭാടപൂര്‍വ്വം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണെന്നും എന്നാല്‍ രണ്ട് പെണ്‍കുട്ടികളുടെ വളര്‍ച്ചയും പഠനവുമൊക്കെ മുന്നിലുണ്ട് എന്നും അഖില്‍ മാരാര്‍ പറയുന്നു. സഹായം ചോദിച്ച് വന്നിട്ട് പെരുമാറിയത് കണ്ടോ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇക്കാര്യങ്ങള്‍ അറിയണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications