Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജുനൈസിന് രണ്ട് മുഖം, ശോഭ വിശ്വനാഥ് ജനുവിൻ അല്ല'; തുറന്നടിച്ച് ബിഗ് ബോസ് താരം ഷിജു

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കം മുതൽ തന്നെ വലിയ പിന്തുണ ലഭിച്ച താരങ്ങളിൽ ഒരാളായിരുന്നു നടൻ കൂടിയായി ഷിജു. മികച്ച മത്സരം പുറത്തെടുത്ത ഷിജുവിന് ടോപ് 5 വരെ എത്താൻ സാധിച്ചിരുന്നു. എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിച്ചൊരു താരം കൂടിയായിരുന്നു ഷിജു. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവത്തെ കുറിച്ചും സഹമത്സരാർത്ഥികളെ കുറിച്ചുമെല്ലാം തുറന്നുപറയുകയാണ് താരം. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷിജുവിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസിൽ നൂറ് ദിവസം നിൽക്കണമെന്ന ആത്മവിശ്വാസത്തോടെയാണ് പോയത്. കാരണം എന്നെ പെട്ടെന്ന് പ്രോകിപിപ്പിക്കാൻ സാധിക്കില്ലെന്നാണ് വിശ്വസിച്ചത്. എന്നാൽ ബിഗ് ബോസിനുള്ളിൽ മറ്റൊരു ലോകമാണ്. അതൊരു പ്രഷർ കുക്കറാണ്. പുറത്ത് നിന്നുള്ളവർക്ക് അത് മനിലാകണമെന്നില്ല. എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടാകില്ലേയെന്നായിരിക്കും പുറത്തുള്ളവർ ചിന്തിക്കുക. ചെറിയ കാര്യങ്ങൾക്കൊക്കെ എന്തിനാണ് തല്ല് പിടിക്കുന്നതൊക്കെ തോന്നും. എന്നാൽ അതൊന്നുമായിരിക്കില്ല അവിടുത്തെ അവസ്ഥ.

 shijunew-

18 പേരും കപ്പ് ആഗ്രഹിച്ച് വരുന്നവരാണ്. അങ്ങനെയൊരു സ്വാർത്ഥ ചിന്തയാണ് അവിടെ ഉണ്ടാകുക. നിങ്ങളുടെ എതിരാളി അവിടെ നിന്ന് ഉണ്ടാകുകയാണ്. ബിഗ് ബോസിൽ വരുന്ന ടാസ്കുകൾ എല്ലാം പെട്ടെന്ന് വരുന്നതാണ്. ഹൗസിൽ നിൽക്കാൻ യോഗ്യത ഇല്ലാത്ത ആൾ ആരാണെന്നായിരിക്കും ബിഗ് ബോസിന്റെ ആദ്യ ചോദ്യം. അങ്ങനെ നമ്മൾ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും അവരുടെ ഉള്ളിൽ ഒരു തീ വീഴും. അവിടെ നിന്നാണ് പിന്നെ എല്ലാം കത്തുന്നത്. ബിഗ് ബോസ് എന്നത് മൈന്റ് ഗെയിമാണ്. എന്താണ് നമ്മളെ ട്രിഗർ ചെയ്യുന്നതെന്ന് മനസിലാകില്ല. 70 ദിവസം കഴിയുമ്പോഴേക്കും നമ്മുടെ മനസ് ഒരു ആറ്റം ബോംബ് പോലെ ആണ്. പല സന്ദർഭങ്ങളും നമ്മുടെ കൈയ്യിൽ നിന്ന് പോകുകയാണ്',ഷിജു പറഞ്ഞു.

സഹമത്സരാർത്ഥികളെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ-'റെനീഷ ശരിക്കും നമ്മൾ ആഗ്രഹിക്കുന്നത് പോലൊരു അനിയത്തി കുട്ടിയാണ്. പഴയ ആചാരങ്ങളെയൊക്കെ ഇഷ്ടപ്പെടുന്ന ഒരു അനിയത്തി കുട്ടി. അനിയൻ മിഥുനെ എനിക്ക് 91 ദിവസത്തെ പരിചയത്തിൽ മനസിലായത് വ്യക്തിത്വമുള്ള വളരെ മനുഷ്യത്വമുള്ള, സ്നേഹിക്കുന്ന, മനുഷ്യന്റെ വേദന മനസിലാക്കുന്ന ആളായിട്ടാണ് തോന്നിയത്.നാദിറ വളരെ അധികം വേദനകൾ അനുഭവിച്ചൊരാളാണ്. ജീവിതത്തിൽ പോരാടിയ ഒരാളാണ്. വളരെ നല്ലൊരു വ്യക്തിയാണ് നാദിറ.

സെറീന ഒരുപാട് കാര്യങ്ങൾ ശരിയെന്ന് വിശ്വസിക്കുകയും അതിന് വേണ്ടി ഒച്ചയെടുക്കുകയും ചെയ്യുന്നൊരാളാണ്. പക്ഷേ ബാക്കിയുള്ളവരുടെ ശരികൾ സെറീനയ്ക്ക് തീരുമാനിക്കാൻ സാധിക്കാറില്ല. ജുനൈസിന് രണ്ട് മുഖങ്ങൾ ഉണ്ട്. അകത്തുള്ള ജുനൈസും പുറത്തുള്ള ജുനൈസും. അകത്തുള്ള ജുനൈസ് പാവമാണെങ്കിൽ പുറത്തുള്ളയാൾ അതിനെക്കാൾ പാവമാണ്. വളരെ സ്നേഹമുള്ള ആളാണ്.

പുറത്ത് നിന്ന് എന്തോ തെറ്റിധാരണയുടെ പുറത്ത് വന്ന് അകത്ത് ഞാൻ ഈ രീതിയിൽ നിൽക്കണം എന്നുള്ള ഒരു ചിന്തയുടെ പുറത്ത് നിന്ന് പോയതാണെന്ന് തോന്നുന്നു. വിഷ്ണു ഒരു ബിഗ് ബോസ് മെറ്റീരിയൽ ആണ്. ആളുകളെ സ്നേഹിക്കാൻ അറിയുന്നൊരാളാണ്. സിനിമയാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ സിനിമാ ലോകത്തെ കുറിച്ച് അവനൊന്നും അറിയില്ല. പുറത്ത് നിന്ന് സിനിമയെ കാണുന്ന ആളാണ്. അവന് അവന്റെ സ്വപ്നങ്ങൾ നേടാൻ കഴിയട്ടെ. ശോഭയെ ജഡ്ജ് ചെയ്യാൻ എനിക്ക് പറ്റിയിട്ടില്ല. അവർ ജനുവിനാണെന്ന് പറയാൻ സാധിക്കില്ല. അതേസമയം മത്സരാർത്ഥികൾ എല്ലാവരും തമ്മിൽ പരസ്പരം അടുപ്പമുണ്ട്. എല്ലാവർക്കും ഏത് സമയം അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെടാനുള്ള സ്പേസും ഉണ്ട്', ഷിജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+