Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇഷ്ടമുള്ളൊരാൾ ഉണ്ടല്ലോ, വീട്ടിലൊന്നും അറിഞ്ഞൂട';ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ശോഭ വിശ്വനാഥ്

ബിഗ് ബോസ് സീസൺ 5 ൽ വളരെ പതിയെ ആയിരുന്നു ശോഭ വിശ്വനാഥ് എന്ന ഗെയിമർ വളർന്ന് വന്നത്. തുടക്കത്തിൽ എല്ലാവരോടും ഒരുപോലെ നിന്ന ശോഭ പിന്നീട് തർക്കിച്ചും പോരടിച്ചും സ്നേഹിച്ചുമെല്ലാം പ്രേക്ഷക പിന്തുണ നേടിയെടുക്കുകയായിരുന്നു. ഒടുക്കം ടോപ് 4 ആകാനും ശോഭയ്ക്ക് സാധിച്ചു.

യഥാർത്ഥത്തിൽ ടോപ് 2 വരെ താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് പറയുകയാണ് ശോഭ. തുടക്കം മുതൽ തന്നെ കപ്പ് സ്വപ്നം കണ്ടാണ് താൻ ബിഗ് ബോസിലേക്ക് വന്നതെന്നും താരം പറയുന്നു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തന്റെ ജീവിതത്തിലെ 'ഇഷ്ടത്തെ' കുറിച്ചും ശോഭ അഭിമുഖത്തിൽ വെളിപ്പെടുത്തി. ശോഭയുടെ വാക്കുകളിലേക്ക്

sobha2-love-

'ബിഗ് ബോസിൽ ഒന്നോ രണ്ടോ സ്ഥാനം ലഭിക്കുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ബിഗ് ബോസിൽ വന്ന 21 പേരും ശക്തരായ മത്സരാർത്ഥികളാണ്. ഓരോരുത്തരും വിജയിക്കാനാണ് വന്നത്. തുടക്കം മുതൽ തന്നെ ഇയാൾ കപ്പ് കൊണ്ടുപോകും എന്ന് പറയരുത്. അവിടെ ഒരാൾ എന്നെക്കാൾ ബെസ്റ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളായിരിക്കണം ബെസ്റ്റ് എന്ന നിലയ്ക്കാണ് മുൻപോട്ട് പോകേണ്ടത്. അല്ലാതെ വേറൊരാൾ വരുമ്പോൾ അയാൾ എന്നെക്കാളും അർഹനാണ്,അതിനാൽ അയാൾക്ക് കൊടുക്കുന്നു എന്ന് ചിന്തിക്കരുത്. അവസാന നിമിഷം വരെ പൊരുതുക എന്നതാണ്.

വീട്ടുകാർ വന്നപ്പോഴല്ല അഖിൽ മാരാരിന് പുറത്ത് പിന്തുണ ഉണ്ടെന്ന് മനസിലായത്. അഖിൽ ആശുപത്രിയിൽ പോയി വന്നതിന് ശേഷം ഒരു മാറ്റം ഉണ്ടായിരുന്നു, ഗെയിമിൽ മാറ്റം ഉണ്ടായിരുന്നു. ഷോയിൽ പറഞ്ഞിരുന്നല്ലോ അഖിൽ തന്നെ, ടോം ആന്റ് ജെറി ഭയങ്കര ഹിറ്റാണ് എന്നത് പോലുള്ള കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു. അപ്പോൾ ഉറപ്പായും അഖിലിന് കുറച്ച് വിവരങ്ങൾ കിട്ടിക്കാണുമല്ലോ.അതിന് ശേഷം ആളുടെ ഗെയിം വേറെ രീതിക്കാണ് പോയത്.

 sobha-love-

റിനോഷ് നല്ലൊരു ഗെയിമർ ആയിരുന്നു. എല്ലാവരും നല്ല ഗെയിമർ ആണ്. എല്ലാവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും എല്ലാവർക്കും പരസ്പരം സ്നേഹമാണ്. അതുകൊണ്ടാണ് ഹൗസിലെ പ്രശ്നങ്ങൾ അവിടെ തീർത്ത് പോന്നത്.അഖിലുമായുള്ള പ്രശ്നങ്ങളും ഞാൻ അവിടെ തീർത്തിരുന്നു.

ബിഗ് ബോസിൽ നിന്നും ഇറങ്ങി പോകണമെന്ന് ഒരിക്കലും ഞാൻ കരുതിയിട്ടില്ല. എല്ലാ ഇമോഷൻസും ഞാൻ അവിടെ കാണിച്ചിട്ടുണ്ട്. പുറത്തായെന്ന് പ്രാങ്ക് കാണിച്ചപ്പോൾ ആദ്യം തോന്നിയത് അൺഫെയർ ആണെന്നാണ്. നോമിനേഷൻ ആണെങ്കിൽ ഒകെ. മറ്റാര് എന്നെ നോമിനേറ്റ് ചെയ്താലും എനിക്ക് പ്രശ്നമില്ല. പക്ഷേ നാദിറയും പറഞ്ഞപ്പോൾ പ്രതീക്ഷിച്ചേ ഇല്ല, പൊട്ടിപ്പോയി. ഇറങ്ങിപ്പോകണമെന്ന് തോന്നിയിട്ടില്ലേലും വളരെ തകർന്ന നിമിഷങ്ങൾ ബിഗ് ബോസിൽ ഉണ്ടായിട്ടുണ്ട്', ശോഭ പറഞ്ഞു. .

ജീവിതത്തിൽ ഒരു പങ്കാളി വരുമോയെന്ന ചോദ്യത്തിന് ജീവിത്തതിൽ ഇഷ്ടമുള്ളൊരാൾ ഉണ്ടല്ലോ എന്നും ശോഭ മറുപടി നൽകി.'വീട്ടിലൊന്നും അറിയില്ല. എന്നിരുന്നാലും ഇതൊന്നും ഞാൻ തുറന്ന് പറയുന്നില്ല. കാരണം നേരത്തേ ഞാനൊരു ഓപ്പൺ ബുക്കായിരുന്നു. ഇനി അത് വന്നാലും ഇല്ലെങ്കിലും വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ജീവിതം പബ്ലിക്ക് ആക്കുമ്പോൾ ഒരുപാട് അനുഭവിച്ചിട്ടുള്ളൊരാളാണ് ഞാൻ', ശോഭ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+