'ഫൈനല്‍ ഉറപ്പിച്ച എന്നെ അങ്ങനെ പുറത്താക്കാമോ..?'; പ്രാങ്കില്‍ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി ശോഭ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ വലിയ തരംഗം സൃഷ്ടിച്ച മത്സരാര്‍ത്ഥിയാണ് ശോഭ വിശ്വനാഥ്. സീസണില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും തന്റേതായ സാന്നിധ്യം അറിയിക്കാന്‍ ശോഭക്ക് സാധിച്ചിരുന്നു. പലപ്പോഴും ചെറിയ വിഷയങ്ങള്‍ക്ക് പോലും പൊട്ടിത്തെറിക്കുന്ന ശോഭയെയാണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ കണ്ടിരുന്നത്. എന്നാല്‍ അത് താന്‍ ഒറിജിനലായി നിന്നത് കൊണ്ടാണെന്നാണ് ശോഭ പറയുന്നത്.

ആരോടും പക തോന്നിയിട്ടില്ലെന്നും എന്നാല്‍ ചില വാക്കുകള്‍ ഒക്കെ ഉള്ളില്‍ തറച്ചാല്‍ അത് മനസില്‍ നിന്ന് പോകില്ലെന്നും ശോഭ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോടാണ് ശോഭയുടെ പ്രതികരണം. പ്രാങ്ക് ആണെങ്കിലും സ്‌പോട്ട് എവിക്ഷന്‍ സമയത്ത് അത്തരത്തില്‍ പ്രതികരിക്കാന്‍ കാരണം അതാണെന്നും ശോഭ പറഞ്ഞു. ശോഭയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Sobha Viswanath

'നമുക്കൊരു വിഷമം വരുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ അത് മറികടക്കാന്‍ ഡ്രൈവ് ചെയ്യുകയോ പാട്ട് കേള്‍ക്കുകയോ ചെയ്തേക്കാം. എന്നാല്‍ അതിനുള്ളില്‍ അങ്ങനെ ഒന്നുമില്ല. ഒന്നാമത് അവിടെ ഫ്രണ്ട്ഷിപ്പും ഇമോഷണല്‍ അറ്റാച്ച്മെന്റും ഒന്നും വേണ്ട എന്ന് പറഞ്ഞ് ഗെയിം കളിക്കാന്‍ വേണ്ടി പോയ ആളാണ് ഞാന്‍. ആ ഒരു തരത്തില്‍ എനിക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു.

പക്ഷെ എന്റെ മുന്‍കാല അനുഭവങ്ങള്‍ എന്നെ സഹായിച്ചു. എനിക്ക് സംഭവിച്ച കാര്യങ്ങള്‍ ആരോടും പോയി ഞാന്‍ ഷെയര്‍ ചെയ്തിട്ടില്ല. ഇതാണ് പണ്ട് ഞാന്‍ ചെയ്ത കാര്യം. ഞാന്‍ ഒറ്റക്ക് തന്നെ അത് പരിഹരിക്കാന്‍ നോക്കും. കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ട സമയത്ത് കമ്മ്യൂണിക്കേറ്റ് ചെയ്യും. പക്ഷെ പല കാര്യങ്ങളും എന്റെ ഉള്ളില്‍ത്തന്നെ വെച്ച് സോള്‍വ് ചെയ്യാന്‍ ശ്രമിക്കും. തിരിച്ചടികളെ ആക്സപ്റ്റ് ചെയ്യാറുണ്ട്.

എന്നാല്‍ പക വെച്ച് പെരുമാറുന്ന ആളുമല്ല. ചില വാക്കുകള്‍ എന്റെ ഉള്ളിലേക്ക് പോയത് കാരണം ആരോടെങ്കിലും ഒരു അകല്‍ച്ച കുറച്ച് നാളത്തേക്ക് ഉണ്ടായിട്ടുണ്ടാകും. അല്ലാതെ ബാക്കിയെല്ലാവരോടും പഴയത് പോലെ തന്നെയായിരിക്കും പെരുമാറുക. ആ ഒരു നിമിഷത്തെ ദേഷ്യം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. പറഞ്ഞ് സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ അത് ഉള്ളിലുണ്ടാകില്ല. ഒരാളെ കെട്ടിപ്പിടിക്കണം എങ്കിലും ജനുവിനായിട്ട് മാത്രമെ ചെയ്യാറുള്ളൂ.

എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അത് ചെയ്യാന്‍ പോകില്ല. പ്രശ്നമുണ്ടെങ്കില്‍ അതെന്റെ മുഖത്ത് കാണും. പിന്നെ ഗെയിം എന്നത് ഞാന്‍ വിന്‍ ചെയ്യണം എന്നുള്ള രീതിയില്‍ ആണ് എടുക്കുന്നത്. അങ്ങനെ ഒരു പാഷനോട് കൂടിയാണ് വന്നത്. അപ്പോള്‍ അവിടെ തോറ്റ് കൊടുക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ചില പൊട്ടിത്തെറികള്‍ ഉണ്ടായിരിക്കാം.

പുറത്ത് ആള്‍ക്കാര്‍ എന്താണ് ചിന്തിക്കുന്നത് എന്നൊന്നും ഞാന്‍ നോക്കിയിരുന്നില്ല. അങ്ങനെ നിന്നിരുന്നെങ്കില്‍ ഞാന്‍ ഒറിജിനല്‍ അല്ലാതെ നില്‍ക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഭയങ്കര പോളിഷ്ഡായിട്ട് ചിരിച്ച് എല്ലാവരേയും കെട്ടിപിടിച്ച് ഞാന്‍ പോയേനെ. അതല്ല ശോഭ. നോമിനേഷന്‍ എന്ന് പറയുന്നത് ഫെയര്‍ ഗെയിമാണെങ്കില്‍ ആക്സപ്റ്റ് ചെയ്യും. അതൊരു അണ്‍ഫെയര്‍ സ്പോട്ട് എവിക്ഷനാണ്.

ഞാനിപ്പോള്‍ എന്തായാലും ടോപ് 5 ല്‍ എത്തും എന്ന് വിചാരിച്ച് നില്‍ക്കുന്ന വ്യക്തിക്ക് നമ്മുടെ ജേര്‍ണി അവിടെ നില്‍ക്കാന്‍ പോവുകയാണ് എന്ന് പറയുമ്പോഴേക്ക് കിട്ടുന്ന ഒരിത്. നാദിറയുടെ അടുത്ത് നിന്ന് അത് കിട്ടിയപ്പോളാണ് എനിക്ക് ദേഷ്യം തോന്നിയത്. കാരണം നാദിറയോട് എനിക്ക് ഉള്ളില്‍ സ്നേഹമുണ്ടായിരുന്നു. അതാണ് എന്നില്‍ നിന്നും പുറത്ത് വന്നത്. പ്രാങ്ക് കഴിഞ്ഞപ്പോള്‍ അതോടെ അത് പോയി തീര്‍ക്കുകയും ചെയ്തു.

അവളെ കൂടുതല്‍ സ്നേഹിക്കുന്നത് കൊണ്ടാണ് അവളുടെ അടുത്ത് തന്നെ തീര്‍ത്തത്. നോമിനേഷന്‍ എന്ന് പറയുന്നത് പ്രേക്ഷകര്‍ തീരുമാനിച്ച് എവിക്ടാക്കുന്നതാണ്. അല്ലാത്തത് അണ്‍ഫെയര്‍ ആണ്. ഇത്രയും കഷ്ടപ്പെട്ട് കളിച്ച് വന്നിട്ട് ഇതാണോ ഞാന്‍ ഡിസര്‍വ് ചെയ്യുന്നത് എന്ന് തോന്നുമല്ലോ.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+