Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിലേക്ക് പോകേണ്ടെന്ന് ചേട്ടന്‍ പറഞ്ഞത് അക്കാരണം കൊണ്ട്.'; ഒടുവില്‍ വെളിപ്പെടുത്തലുമായി ശോഭ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ശോഭ വിശ്വനാഥ്. സീസണ്‍ 5 ലെ ജേതാവായ അഖില്‍ മാരാരുമായി പലപ്പോഴും ബിഗ് ബോസ് ഹൗസിനുള്ളില്‍ നേരിട്ട് ഏറ്റുമുട്ടിയത് ശോഭയായിരുന്നു. അതുകൊണ്ട് തന്നെ സീസണ്‍ 5 ല്‍ ഒരു വേള കിരീട സാധ്യത പോലും പലരും ശോഭയ്ക്ക് കല്‍പിച്ച് നല്‍കിയിരുന്നു. എന്നാല്‍ നാലാം സ്ഥാനത്താണ് ശോഭ ഫിനിഷ് ചെയ്തത്.

ഇത് മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു. ശോഭയ്ക്ക് രണ്ടാം സ്ഥാനമെങ്കിലും ലഭിക്കും എന്ന് പലരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ നാലാം സ്ഥാനം കൊണ്ട് താന്‍ തൃപ്തയാണെന്ന് പറയുകയാണ് ശോഭ. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോടായിരുന്നു ശോഭയുടെ പ്രതികരണം. അതേസമയം കിരീടം നേടുക എന്ന സ്വപ്‌നം മനസില്‍ വെച്ച് തന്നെയാണ് ബിഗ് ബോസിലേക്ക് എത്തിയത് എന്നും ശോഭ വ്യക്തമാക്കി. ശോഭയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

bigg boss

'വളരെ സന്തോഷമുണ്ട്. ഞാന്‍ മനസില്‍ എന്ത് വിചാരിച്ചാണോ പോയത് അത് സാക്ഷാത്കരിച്ചാണ് പുറത്ത് വന്നത്. 100 ദിവസം നില്‍ക്കണം എന്നായിരുന്നു ആഗ്രഹം. ജയിക്കണം എന്ന് പറഞ്ഞാല്‍ വിന്നിംഗ് ഹാര്‍ട്‌സ് ആണ്. അത് ഞാന്‍ ചെയ്തു എന്ന് വിശ്വസിക്കുന്നു. പുറത്തിറങ്ങിയപ്പോള്‍ മത്സരാര്‍ത്ഥികളും പ്രേക്ഷകരും പറഞ്ഞു എനിക്ക് രണ്ടാം സ്ഥാനം അര്‍ഹതപ്പെട്ടതായിരുന്നു എന്ന്. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ നേട്ടം.

ജയിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ എല്ലാവരും അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് തന്നെയാണ് നേട്ടം. പിന്നിലാകാന്‍ എന്താണ് കാരണം എന്ന് എനിക്കറിയില്ല. പുറത്തിറങ്ങിയപ്പോഴാണ് അഖിലിന്റേയും എന്റേയും വോട്ട് അങ്ങോട്ടുമിങ്ങോട്ടും ഫസ്റ്റോ സെക്കന്റോ എന്നൊരു ചാന്‍സ് ഉണ്ടായിരുന്നു എന്ന് അറിഞ്ഞത്. എന്റേയും മനസില്‍ ഫസ്റ്റോ സെക്കന്റോ എന്നതായിരുന്നു. ജയിക്കണം എന്ന് തന്നെയായിരുന്നു തീര്‍ച്ചയായും ആഗ്രഹം.

ലാലേട്ടന്റെ കൈപിടിച്ചിറങ്ങുമ്പോള്‍ അതിലൊരാള്‍ ആകണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു. എന്നാലും ഞാന്‍ ഓക്കെയാണ്. എല്ലാവരും വിജയികളാണ്. 21 മത്സരാര്‍ത്ഥികളും വിജയികളാണ്. ഞാന്‍ വന്നതിന്റെ ഉദ്ദേശ്യം ഒരു ചെയ്ഞ്ചും ഇംപാക്ടും കൊണ്ടുവരണം എന്നുള്ളതായിരുന്നു. അതിന് എനിക്ക് സാധിച്ചു എന്ന് എനിക്ക് ലഭിച്ച സ്വീകാര്യതയില്‍ നിന്ന് തന്നെ ഞാന്‍ മനസിലാക്കുന്നു.

ചേട്ടന്റെ വീട്ടിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഞാന്‍ ജയിക്കണം എന്ന് ചേട്ടന്‍ പറഞ്ഞിരുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമുണ്ട്. ഒരു തീരുമാനമെടുത്ത് തെളിയിച്ച് കാണിക്കുക എന്നുള്ളതായിരുന്നു. എന്നെ കൊണ്ട് സാധിക്കും എന്ന് തെളിയിക്കണമായിരുന്നു. ചേട്ടന്‍ എന്നോട് നോ പറഞ്ഞത് ആ കേസ് കാരണവും സൈബര്‍ ബുള്ളിയിംഗ് കാരണവുമൊക്കെയായിരുന്നു.

പക്ഷെ ഞാനെന്ന വ്യക്തിയാരാണെന്നും എന്താണ് എനിക്ക് സംഭവിച്ചതെന്നും ലോകം അതുവഴി അറിഞ്ഞു. എന്റെ പ്രകൃതമെന്താണെന്നും എല്ലാവരേയും അറിയിക്കാന്‍ പറ്റി. ശോഭ വിശ്വനാഥ് എന്നൊരു വ്യക്തി സീസണ്‍ 5ല്‍ ഉണ്ടായിരുന്നു എന്ന് അടയാളപ്പെടുത്താന്‍ പറ്റി, അതും ഒറ്റക്ക് നിന്ന് കൊണ്ട്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+