'സെറീന പറഞ്ഞത് കാമുകനെ കുറിച്ചോ'; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ശോഭ വിശ്വനാഥ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു സെറീന ആൻ. ഫിനാലെയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കേയായിരുന്നു താരം പുറത്ത് പോയത്. തുടക്കത്തിൽ വലിയ നെഗറ്റീവുകൾ കേൾക്കേണ്ടി വന്നൊരു മത്സരാർത്ഥിയായിരുന്നു സെറീന. റെനീഷയുമായുള്ള സൗഹൃദം സെറീന ഗെയിമിന് വേണ്ടി ഉപയോഗിക്കുകയാണെന്നും നിലപാടുകൾ ഇല്ലെന്നുമൊക്കെയുള്ള ആക്ഷേപങ്ങൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു.
എന്നാൽ പുറത്തിറങ്ങിയപ്പോൾ മത്സരാർത്ഥികൾ എല്ലാവരും തന്നെ സെറീനയ്ക്കെതിരെ ഇത്തരം ആക്ഷേപങ്ങൾ തള്ളിയിരുന്നു. മാത്രമല്ല മികച്ചൊരു ഗെയിമറും വ്യക്തിയുമാണ് സെറീനയെന്നാണ് പലരും പറഞ്ഞത്. ഇപ്പോഴിതാ സഹമത്സരാർത്ഥിയായ ശോഭയും ഇക്കാര്യം ആവർത്തിക്കുകയാണ്. അതോടൊപ്പം തന്നെ സെറീനയെ കുറിച്ചുള്ളൊരു രഹസ്യവും ശോഭ പങ്കുവെച്ചു. 'ഇന്ത്യ ഗ്ലിറ്റ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'സെറീന നല്ലൊരു ഗെയിമറാണ്. നല്ലൊരു മനുഷ്യനും കൂടിയാണ്. പല കാര്യങ്ങളിലും അവൾക്ക് നല്ല ക്ലാരിറ്റിയാണ്. അവൾക്ക് എന്താണ് വേണ്ടതെന്നതൊക്കെ. റെനീഷയെക്കാൾ കുറച്ച് കൂടി പറയുന്ന കാര്യത്തിലൊക്കെ ക്ലാരിറ്റി സെറീനയ്ക്കാണ്.
സെറീയനയെ കുറിച്ചൊരു രഹസ്യമുണ്ട്. ഞാൻ അത് പറഞ്ഞാൽ ചിലപ്പോൾ അവൾ എന്നെ കൊല്ലും. എന്തോ പറഞ്ഞതിനിടയ്ക്കായിരുന്നു അവൾ ഇത് സംസാരിച്ചത്. എനിക്ക് ബോയ്ഫ്രണ്ട് ഇല്ലെന്നാണ് സെറീന തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്നത്. എന്തോ പറഞ്ഞതിനിടയിൽ വികട സരസ്വതി, എന്തോ വായിൽ നിന്ന് വീണോയെന്ന് സംശയം. ചോദിച്ചപ്പോഴേക്കും അവൾ അതല്ല വേറെ എന്തോ ആണ് പറഞ്ഞതെന്ന് പറഞ്ഞു.

ഇപ്പോഴും അതൊരു ക്വസ്റ്റൻ മാർക്കാണ്. അവൾ പറഞ്ഞത് ഇപ്പോഴും ബോയ് ഫ്രണ്ട് ഉണ്ടെന്നാണോ അതോ കഴിഞ്ഞ് പോയ ബന്ധത്തെക്കുറിച്ചാണോയെന്ന് വ്യക്തമല്ല. ഉണ്ടോ ഇല്ലയോ എന്നത് പ്രേക്ഷകർക്ക് വിട്ടുകൊടുക്കാം', ശോഭ പറഞ്ഞു.
സംവിധായകനും സഹമത്സരാർത്ഥിയുമായിരുന്ന ഒമർ ലുലുവിന്റെ അടുത്ത ചിത്രത്തിൽ ശോഭ അഭിനയിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളോടും ശോഭ പ്രതികരിച്ചു. 'നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും അഭിനയിക്കും. പക്ഷേ എന്റെ ബ്രഡ് ആന്റ് ബട്ടർ അതല്ല, എന്റെ പ്രയോറിറ്റി എന്നത് എന്റെ ബിസിനസും ചൈൽ ആക്ടിവിസ്റ്റ് എന്ന നിലയിലുമൊക്കെ അറിയപ്പെടാനാണ്. അതിനിടയിൽ നല്ല അവസരം ലഭിച്ചാൽ ചെയ്യുമെന്നേയുള്ളൂ.
ഒമറിക്ക എന്റെ നല്ല സുഹൃത്താണ്. തുടക്കത്തിൽ ബിഗ് ബോസിലേക്ക് വന്നപ്പോൾ എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു. എന്നാൽ ജയിലിൽ ഒരുമിച്ച് പോയി സുഹൃത്തുക്കളായി ഇറങ്ങിയവരാണ് ഞങ്ങൾ. എനിക്കൊരു ബിഗ് ബ്രദറിനെ പോലെയാണ്. ഞാൻ ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ എന്നോട് ഇങ്ങോട്ട് വിളിച്ച് സംസാരിച്ചയാളാണ്. വളരെ പോസിറ്റീവ് വൈബ് കിട്ടുന്ന, ഉള്ളിൽ യാതൊന്നും വെക്കാതെ സംസാരിക്കുന്നയാളാണ്. ഭയങ്കര സംഭവങ്ങളൊക്കെ ഇണ്ടാക്കും,എന്തൊക്കെയോ ചെയ്യും എന്നൊക്കെ പറഞ്ഞുവന്ന ആള് പക്ഷേ ശുദ്ധനാണ്', ശോഭ പറഞ്ഞു.
ബിഗ് ബോസ് സീസൺ 5 ൽ നാലാം സ്ഥാനമായിരുന്നു ശോഭ വിശ്വനാഥ് നേടിയത്. സംരഭക കൂടിയായ ശോഭയ്ക്ക് ബിഗ് ബോസിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ സാധിച്ചിരുന്നു. തുടക്കത്തിൽ പതിഞ്ഞ താളത്തിൽ ഗെയിം തുടങ്ങിയ ശോഭ വളരെ പെട്ടെന്നായിരുന്നു സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായി മാറിയത്. ഒരു ഘട്ടത്തിൽ വിജയിയായ അഖിൽ മാരാരുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെയ്ക്കാനും ശോഭയ്ക്ക് സാധിച്ചിരുന്നു.












Click it and Unblock the Notifications