ഒടുവില്‍ സാരിയുടെ രഹസ്യം വെളിപ്പെടുത്തി ശോഭ; ' അതിന് കൂടി വേണ്ടിയാണ് ബിഗ് ബോസിലേക്ക് പോയത്'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. സീസണ്‍ 5 വിജയിയായ അഖില്‍ മാരാരോട് പലപ്പോഴും ബിഗ് ബോസ് ഹൗസിനുള്ളില്‍ പോരടിച്ചത് ശോഭയായിരുന്നു. ഈ സീസണില്‍ നാലാം സ്ഥാനത്താണ് ശോഭ വിശ്വനാഥ് ഫിനിഷ് ചെയ്തത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ അഭിനന്ദിച്ചിട്ടുള്ള കാര്യമാണ് ശോഭയുടെ വസ്ത്രധാരണം.
ശോഭയുടെ സാരി കളക്ഷനെക്കുറിച്ചൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടായിരുന്നത്. മത്സരാര്‍ത്ഥികളും ബിഗ് ബോസ് ഹൗസിനുള്ളില്‍ പലപ്പോഴും ശോഭയുടെ സാരിയുടേയും ആഭരണങ്ങളുടേയും പ്രത്യേകതകളെക്കുറിച്ച് പലപ്പോഴും സംസാരിച്ചിരുന്നു. വീവേഴ്‌സ് വില്ലേജ് എന്ന സംരംഭത്തിന്റെ സ്ഥാപക കൂടിയാണ്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ശോഭ. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനോടാണ് ശോഭയുടെ പ്രതികരണം. ശോഭയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'എന്റെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും പ്രത്യേക ഫാന്‍ബേസ് ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. പുറത്ത് നിന്നുള്ളവര്‍ അകത്ത് വന്നപ്പോള്‍ തന്നെ അതിനെക്കുറിച്ചൊരു സൂചന ലഭിച്ചിരുന്നു. ജുനൈസ് അത് കേട്ട് പറഞ്ഞിട്ടുണ്ട്, സാരി പോപ്പുലറായി, ചേച്ചി പോപ്പുലറായി എന്നൊക്കെ. പുറത്തിറങ്ങിയപ്പോഴാണ് ഇത്രത്തോളം ഒരു ഓളമുണ്ടാക്കാന്‍ സാധിച്ചു എന്ന് മനസിലാക്കിയത്.
ഞാനിട്ട എല്ലാ വസ്ത്രങ്ങളും എന്റെ സ്വന്തം സ്ഥാപനത്തില്‍ നിന്നാണ്. ഐശ്വര്യ ലക്ഷ്മിയെ പോലെയാണ് എന്നെ കാണാന്‍ എന്ന് പലരും പറഞ്ഞിട്ടുണ്ട്. അവരോട് എന്നെപ്പോലെയാണ് ഐശ്വര്യ ലക്ഷ്മിയെ കാണാന്‍ എന്നാണ് ഞാന്‍ തിരിച്ച് അങ്ങോട്ട് പറയാറുള്ളത്. ഐശ്വര്യയെ നേരത്തെ തന്നെ എനിക്കറിയാം. പ്രളയത്തിന്റെ സമയത്തൊക്കെ ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.
കൈത്തറിയുടെ ഒരു സ്വയം ബ്രാന്‍ഡ് അംബാസഡറാകണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം അതിന് പിന്നില്‍ ഒരുപാട് പേര്‍ കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്കറിയാം. അത് ഉടുക്കുമ്പോള്‍ അതിന്റേതായ രീതിയില്‍ നമ്മള്‍ പ്രസന്റ് ചെയ്യണം. ബിഗ് ബോസില്‍ വന്നത് അതിന് വേണ്ടി മാത്രമായിരുന്നില്ല. എന്നാല്‍ അതും ഒരു കാരണമായിരുന്നു. കൈത്തറി എന്ന് പറയുന്നത് നശിച്ച് കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്.
അപ്പോള്‍ അതിനെ ഉയര്‍ത്തി കാണിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യണം എന്നുണ്ടായിരുന്നു. ബിഗ് ബോസില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രഷര്‍ കുക്കറിനകത്ത് നില്‍ക്കുന്നത് പോലെയായിരുന്നു. അതില്‍ നിന്ന് പുറത്തിറക്കി വിട്ടാല്‍ എങ്ങനെയിരിക്കും. എന്നാല്‍ അത് മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. രണ്ട് ഫോണ്‍ 24*7 അഡിക്ടായിട്ടുള്ള ഒരാളാണ് ഞാന്‍. അതുപോലെ ഫുഡ് ട്രാവല്‍ ചെയ്ത് കഴിക്കുന്ന ഒരാളുമാണ്.
ഇതൊന്നുമില്ലാതെയാണ് അതിനുള്ളില്‍ നില്‍ക്കേണ്ടി വരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഞാന്‍ ഇങ്ങനെയൊരു ബ്രേക്ക് എടുത്തിട്ടില്ല. അതൊക്കെ വിട്ടിട്ട് അതിലേക്ക് വരിക എന്ന് പറഞ്ഞാല്‍ അത് അത്ര ഈസിയായിട്ടുള്ള കാര്യമില്ല. പുറത്തിറങ്ങിയതിന് ശേഷമുള്ള ആള്‍ക്കാരുടെ സ്‌നേഹം എന്ന് പറയുന്നത് മറ്റൊരു കാര്യമാണ്. പുറത്തിറങ്ങി എല്ലാ ടീമും ഉള്ള ഒരു പാര്‍ട്ടിയുണ്ടായിരുന്നു.
അപ്പോഴാണ് അവരൊക്കെ നമ്മളെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കാന്‍ പറ്റുന്നത്. ഭയങ്കര സന്തോഷമായിരുന്നു. ഞാനെടുത്ത തീരുമാനം ശരിയാണ് എന്നെനിക്ക് തോന്നി. പ്ലസും മൈനസും ഉണ്ടാകും അത് ഫേസ് ചെയ്യണം എന്നുറപ്പിച്ച് തന്നെയാണ് പോയത്. എങ്ങനെയാണ് ഓഡിയന്‍സ് നമ്മളെ കാണുന്നത് എന്നറിയില്ല. എന്നാലും എനിക്ക് സപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്നത് 100 ദിവസം നിന്നപ്പോള്‍ മനസിലായി.'












Click it and Unblock the Notifications