Get Updates
Get notified of breaking news, exclusive insights, and must-see stories!

''നേരിട്ടത് ക്രൂരമായ സൈബര്‍ ആക്രമണം, പലതും പെയ്ഡായിട്ടുള്ളത്'; പിന്നിലാരാണെന്ന് വെളിപ്പെടുത്തി ശോഭ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കം മുതല്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും സീസണ്‍ 5 ജേതാവായ അഖില്‍ മാരാരോട് ബിഗ് ബോസ് ഹൗസിനുള്ളില്‍ ശക്തമായ പോരാട്ടം നടത്തിയതും ശോഭയായിരുന്നു. അതേസമയം ബിഗ് ബോസിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം ശോഭ നേരിട്ടത്.

എന്നാല്‍ ബിഗ് ബോസ് അവസാനിച്ചിട്ടും സൈബര്‍ ആക്രമണത്തിന് യാതൊരു കുറവുമില്ലെന്നാണ് ശോഭ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭയുടെ പ്രതികരണം. പെയ്ഡായിട്ടുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്നും ശോഭ ആരോപിച്ചു. ശോഭയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Sobha Viswanath

'എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ കുഞ്ഞുപിള്ളേര് മുതല്‍ വയസായവര്‍ വരെ നമുക്ക് തരുന്ന ഒരു സ്നേഹം ഭയങ്കരമായ രീതിയിലാണ്. പക്ഷെ വിജയങ്ങള്‍ തലയിലും പരാജയം മനസിലുമെടുക്കാത്ത ഒരാളാണ്. അതുകൊണ്ട് കുഴപ്പമില്ല. എന്റെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി എന്ന് പറഞ്ഞ് നൈല ചേച്ചി (നൈല ഉഷ) അയച്ചിട്ടുണ്ടായിരുന്നു. ആശ ചേച്ചി (ആശ ശരത്ത്) വിളിച്ചിരുന്നു.

പക്ഷെ പ്രേക്ഷകരില്‍ നിന്ന് വന്ന പ്രതികരണങ്ങളില്‍ എടുത്ത് പറയേണ്ട ചിലതുണ്ട്. ഒരു കുട്ടിയുടെ ജീവിതം എന്റേതിന് സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോകുകയാണ്. ഈ മൂന്നുമാസമായിട്ട് കുട്ടി പിടിച്ചിരിക്കുകയാണ് എന്നോട് വന്ന് സംസാരിച്ചിരിക്കാന്‍ വേണ്ടി. ആല്‍ക്കഹോളിസം ആണ്. എന്ത് ചെയ്യണം എന്ന് അറിയില്ല, അമ്മ മാത്രമെ ഉള്ളൂ, ഭര്‍ത്താവ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞിട്ടുള്ള കോളുകള്‍ വന്നിട്ടുണ്ട്.

കുറെ പേരുടെ ഹോപ്പായിട്ട് നില്‍ക്കാന്‍ പറ്റി എന്നുള്ളത് വലിയ കാര്യമാണ്. അതിനാണ് ഞാന്‍ അവിടെ പോയത് തന്നെ. എന്റെ ലൈഫില്‍ നടന്നത് പോലെയുള്ള കാര്യങ്ങള്‍ പലരുടേയും ജീവിതത്തില്‍ നടന്നിട്ടുണ്ടാകും, ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നുമുണ്ടാകും. അതില്‍ നിന്ന് ഞാന്‍ ഓവര്‍കം ചെയ്തതെങ്ങനെയാണ് എന്ന പോസിറ്റീവ് മെസേജ് പോയിട്ടുണ്ടെങ്കില്‍ ആ ഒരു ധൈര്യമുണ്ടാകണം എന്നാണ് കരുതിയത്.

അത് എനിക്ക് ഒരുപാട് പേരില്‍ എത്തിക്കാന്‍ പറ്റി. ആ ഒരു രീതിയില്‍ ഞാന്‍ തന്നെയാണ് വിന്നര്‍ എന്ന് എനിക്ക് തോന്നുന്നു. ഞാന്‍ പറഞ്ഞ ഓഡിയന്‍സിലേക്ക് എനിക്ക് എത്താന്‍ പറ്റി. അതിലൊരു മാറ്റമുണ്ടാക്കാന്‍ പറ്റി. പക്ഷെ എനിക്കും സ്ഥാപനത്തിനും എതിരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഞങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടൊക്കെ പോയി. ഇപ്പോഴും അത് അവസാനിച്ചിട്ടില്ല, സൈബര്‍ ബുള്ളിയിംഗ്.

അത് പേഴ്സണല്‍ അറ്റാക്കായിട്ട് വരുന്നുണ്ട്. നമ്മുടെ ഭാഗത്ത് നിന്ന് ഒരു രീതിയില്‍ അത് സപ്പോര്‍ട്ട് ചെയ്യില്ല. പേഴ്സണല്‍ കാര്യങ്ങളൊക്കെ വെച്ചിട്ട് വേറെ രീതിയിലേക്ക് അതൊക്കെ പോകുന്നുണ്ട്. നമ്മളതില്‍ നിന്നൊക്കെ പുറത്തിറങ്ങിയിട്ട് ആരുമായും പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ മുന്നോട്ട് പോകുകയാണ്. പക്ഷെ ആളുകള്‍ അതൊന്നും നിര്‍ത്തിയിട്ടില്ല.

ഇപ്പോഴും സൈബര്‍ ആക്രമണം തുടരുന്നു. സൈബര്‍ ബുള്ളിയിംഗ് പണ്ടും എനിക്ക് വന്നിട്ടുണ്ടായിരുന്നു. പക്ഷെ ഭീകരമായ രീതിയില്‍ വന്നിട്ടില്ല. അത് എന്നെ ബാധിക്കാതിരിക്കാന്‍ മുന്‍പും ഞാന്‍ നോക്കിയിട്ടുണ്ട്. ബിഗ് ബോസില്‍ വന്നതിന് ശേഷം അക്കാര്യത്തില്‍ ഞാന്‍ കുറച്ചുകൂടി സ്ട്രോംഗായി. സൈബര്‍ ആക്രമണം വരും എന്ന് എനിക്കുറപ്പായിരുന്നു. പലപ്പോഴും പെയ്ഡായിട്ടുള്ള സൈബര്‍ ബുള്ളിയിംഗ് ആണ് നടത്തിയത്.

കണ്ടസ്റ്റിന്റെ ഭാഗത്ത് നിന്നാണോ എന്നെനിക്കറിയില്ല. അവരായിരിക്കാം അല്ലെങ്കില്‍ ഇനി ചിലപ്പോള്‍ അതിന് മുന്‍പ് കേസുകളും മറ്റുമൊക്കെയുണ്ടായിരുന്നല്ലോ. അതും ആയിരിക്കും. പക്ഷെ എനിക്കാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങളെ നേരിടേണ്ടി വന്നത്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+