'എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത്..; ഷിജുവിന് കിടിലന്‍ മറുപടിയുമായി ശോഭ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ വലിയ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. കിരീടം നേടിയേക്കും എന്ന് പ്രതീക്ഷിച്ച ശോഭ അപ്രതീക്ഷിതമായാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബാറ്റില്‍ ഓഫ് ഒറിജിനല്‍സ് എന്നായിരുന്നു സീസണ്‍ 5 ന്റെ ടാഗ് ലൈന്‍. എന്നാല്‍ പല മത്സരാര്‍ത്ഥികളും പരസ്പരം ഫേക്ക് ആണ് എന്ന് ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്ന് തന്നെ കുറ്റപ്പെടുത്തിയിരുന്നു.
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും ഈ കുറ്റപ്പെടുത്തലുകള്‍ക്കൊന്നും മാറ്റം വന്നിട്ടില്ല. അടുത്തിടെ ഷിജു ഒരു അഭിമുഖത്തിനിടെ ശോഭ ഒറിജിനല്‍ ആയല്ല ബിഗ് ബോസില്‍ നിന്നത് എന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശോഭ. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭയുടെ പ്രതികരണം. ശോഭയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഒരു ഗ്രൂപ്പിന്റേയും ഭാഗമാകാതെ ഒറ്റക്ക് കളിക്കുക എന്നുള്ളതായിരുന്നു. ഇമോഷണലി ആരുമായും അറ്റാച്ച്ഡ് ആകാതെ ജസ്റ്റ് ഗോ വിത്ത് ഫ്‌ളോ എന്നുള്ളതായിരുന്നു. ഫസ്റ്റ് വീക്കിലൊക്കെ ഞാന്‍ ചിലപ്പോള്‍ ബിഗ് ബോസ് ഹൗസിനെ പഠിക്കുകയായിരുന്നിരിക്കാം. അതാണ് ആദ്യ ദിവസങ്ങളില്‍ ആക്ടീവ് അല്ലാതിരുന്നത്. എല്ലാവരേയും നിരീക്ഷിക്കണമായിരുന്നു. 100 ശതമാനവും ഞാന്‍ ഒറിജിലനായിരുന്നു.
ഷിജു ചേട്ടനെയൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ്, അഖിലാണെങ്കിലും അങ്ങനെ തന്നെ. 21 പേരാണ് അതിനകത്ത്. ഗെയിം എന്ന് പറഞ്ഞാല്‍ ഗെയിമാണ്. അതുകൊണ്ടാണ് ആ ബാഗേജ് ഒക്കെ അവിടെ വിട്ടിട്ടാണ് ഞാന്‍ പോന്നത്. എനിക്കാരോടും ഒരു പ്രശ്‌നവുമില്ല. പുറത്തിറങ്ങിയാലും എല്ലാവരോടും ആ ബന്ധം നിലനിര്‍ത്തി പോകണം എന്ന് വിചാരിച്ച വ്യക്തിയാണ്. ഇവര്‍ക്കാര്‍ക്കും എന്നെ മുന്‍പെ അറിയില്ല.
ശോഭ വിശ്വനാഥ് ആരാണെന്ന് 20 പേര്‍ക്കും അറിയില്ല. പിന്നെ എങ്ങനെ അവര്‍ക്ക് പറയാന്‍ പറ്റും ഞാന്‍ ഒറിജിനലായിരുന്നോ എന്ന്. ജെനുവിന്‍ ആണോ എന്നുള്ളത് അവര്‍ക്ക് അറിയില്ല. പ്രാങ്ക് എടുത്താല്‍ പോലും ശോഭ വിശ്വനാഥ് ആയത് കൊണ്ടാണ് അങ്ങനെ റിയാക്ട് ചെയ്തത്. അവിടെ ഓഡിയന്‍സ് എന്ത് വിചാരിക്കും എന്നോ ഒരു കാര്യം ചെയ്യുമ്പോള്‍ ഞാന്‍ രണ്ടോ മൂന്നോ തവണ ചിന്തിക്കാറില്ല.
പൊട്ടിത്തെറിക്കേണ്ട സമയത്ത് പൊട്ടിത്തെറിക്കാറുണ്ട്, കരയേണ്ട സമയത്ത് കരയാറുണ്ട്, സ്‌നേഹിക്കേണ്ട സമയത്ത് സ്‌നേഹിക്കാറുണ്ട്. ഞാന്‍ എങ്ങനെയാണോ അങ്ങനെയിരിക്കാനേ ഞാന്‍ അന്നും ഇന്നും എന്നും ഇരിക്കാന്‍ ഉദ്ദേശ്യമുള്ളൂ. മറ്റുള്ളവര്‍ എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ. അതെനിക്ക് വിഷയമല്ല. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ സപ്പോര്‍ട്ട് ചെയ്തത് കൊണ്ടാണ് എനിക്കാ ഗ്രാന്റ് ഫിനാലെ വരാന്‍ എത്താന്‍ പറ്റിയതും.
പുറത്തിറങ്ങിയിട്ടും എനിക്കാ സ്‌നേഹം കിട്ടിക്കൊണ്ടിരിക്കുന്നതും അത് കാരണമാണ്. ഞാന്‍ എന്ന വ്യക്തിയെ മനസിലാക്കിയത് കൊണ്ടാണ് അത്. ചിലര്‍ക്ക് മനസിലാക്കാന്‍ പറ്റിയില്ലെങ്കില്‍ കുഴപ്പമില്ല. അത് അവരുടെ കുഴപ്പമാണ്. എന്റെ കുഴപ്പമല്ല. 100 ദിവസം നമ്മുടെ എല്ലാ കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി ഒരു വീട്ടില്‍ അടച്ചിട്ടിരിക്കുക എന്നുള്ളത് വലിയ അനുഭവം തന്നെയായിരുന്നു.'












Click it and Unblock the Notifications