Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശോഭ വിശ്വനാഥിന് പിഴച്ചതവിടെ; അയാൾ അക്കാര്യം ഉപദേശിച്ചതോടെ ശോഭയുടെ പതനം തുടങ്ങി'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ രണ്ടാം സ്ഥാനമെങ്കിലും പ്രവചിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. എന്നാൽ അപ്രതീക്ഷിതമെന്ന് പറയട്ടെ നാലാം സ്ഥാനം കൊണ്ട് ശോഭയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു. തുടക്കം മുതൽ തന്നെ കടുത്ത മത്സരം കാഴ്ച വെച്ചിട്ടും അവസാന നിമിഷവും അഖിൽ മാരാർ എന്ന ശത്രുവിനെതിരെ കനത്ത പോരാട്ടം കാഴ് വെച്ചിട്ടും എന്തുകൊണ്ട് ശോഭയ്ക്ക് വിജയിക്കാൻ സാധിച്ചില്ലെന്ന ആശ്ചര്യം സഹമത്സരാർത്ഥികൾ തന്നെ പങ്കുവെയ്ക്കുന്നുണ്ട്. അതിനിടെ ഇപ്പോഴിതാ ശോഭയ്ക്ക് പിഴച്ചതെവിടെയെന്ന് പറയുന്ന ആരാധകന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'ഒരു പക്ഷെ ബിഗ്ബോസ് വിന്നർ ആകേണ്ടിയിരുന്ന മത്സരാർഥി . തുടക്ക സമയം മുതൽ ഒടുക്കം വരെ അഖിൽ മാരാർ ഭയന്ന മത്സരാർഥി. തന്റെ ഗെയിം പ്ലാനിൽ വന്ന ചില പാളിച്ചകളാണ് ശോഭയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുത്തിയത്. ബിഗ്ബോസ് എന്നാൽ ടാസ്ക്കിലെ പെർഫോമൻസ് മാത്രമാണ് എന്ന തെറ്റിദ്ധാരണയാണ് ഒരു കാരണമായി തോന്നിയത്. അവിടെയാണ് അഖിൽ മാരാർ എന്ന മത്സരാർഥി വ്യത്യസ്തനായത്. ബിഗ്ബോസ് എന്നത് ഒരു എന്റർടൈൻമെന്റ് ഷോ മാത്രം ആണെന്നും ടാസ്കുകൾക്ക് വലിയ പ്രസക്തിയില്ലെന്നും അഖിൽ മാരാർ പലവട്ടം സഹമത്സരാർത്ഥികളോട് പറയുന്നുണ്ടായിരുന്നു. പക്ഷെ ആരും അത് കാര്യമാക്കുന്നുണ്ടായിരുന്നില്ല.ഒരു ഗ്രൂപ്പിലും ഇല്ലെന്നും ഇൻഡിവിജുവൽ പ്ലേയർ ആണ് താനെന്നും ഇടയ്ക്കിടയ്ക്ക് പറയാറുള്ള ശോഭ പക്ഷേ അഖിൽ മാരേർക്കെതിരെ ആരൊക്കെ സംസാരിച്ചോ അവരുടെ കൂട്ട് കൂടി അഖിലിനെ ടാർഗറ്റ് ചെയ്ത് കളിക്കാൻ തുടങ്ങി.

akhilsoba1

പ്രത്യക്ഷത്തിൽ ഗ്രൂപ്പിൽ ഒന്നും ഇല്ലെങ്കിലും പരോക്ഷമായി പല ഗ്രൂപ്പുകളുടെയും ഭാഗമായി. ബിഗ്ബോസിൽ കയറുന്നതിനു മുന്നേ തന്റെ ടാർഗറ്റ് അഖിൽ മരരാണെന്നു ശോഭ മനസ്സിലായാക്കിയിരുന്നു.പുറത്ത് നെഗറ്റീവ് ഇമേജോട് കൂടി വന്ന അഖിൽ മാരാർ ഹൗസിനുള്ളിൽ അദ്ദേഹത്തിന്റെ നല്ല വശങ്ങൾ കാണിച്ചപ്പോൾ അത് പെട്ടെന്ന് ദഹിക്കാൻ ശോഭയ്ക്കും ജുനൈസിനും സാധിച്ചില്ല. കാരണം അവർ കണ്ട അഖിൽ മാരാർ അങ്ങനെ ആയിരുന്നില്ല. അത് അഖിൽ മാരാർ ഫേക്ക് പേഴ്സണാലിറ്റി ആണെന്ന് അവർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി.ഇതിനിടയിലും ശോഭയും മാരാരും നല്ല സൗഹൃദത്തിലായിരുന്നു.അവരുടെ ടോം ആൻഡ് ജെറി കോമ്പോ മനഃപൂർവം സൃഷ്ടിച്ചെടുത്ത ഒന്നായിരുന്നില്ല. ഇതിനിടയിൽ വന്ന ഒരു വൈൽഡ് കാർഡ് മത്സരാർഥി ആണ് ഇവരുടെ കോമ്പോയിൽ ആദ്യം വിള്ളൽ വീഴ്ത്തിയത്.ശോഭയുടെ ഗ്രാഫിന്റെ പതനം തുടങ്ങുന്നതും അവിടെ നിന്നായിരുന്നു.

മാരാർക്ക് പുറത്ത് നെഗറ്റീവ് ഇമേജ് ആണെന്നും അവന്റെ കൂടെ കൂടിയാൽ നീയും പുറത്ത് നെഗറ്റീവ് ആകുമെന്നും അയാൾ ശോഭയെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു.മാരാർ ചെയ്യുന്നത് ബുള്ളിയിങ് ആണെന്നും നീ പ്രതികരിക്കണം എന്നും പറഞ്ഞു കൊടുക്കുന്നു.അന്ന് തൊട്ട് ശോഭ മാരാരുമായി അകലം പാലിക്കുന്നു.മാരാർ പറയുന്ന ചെറിയ തമാശ പോലും പിന്നീട് ഉൾക്കൊള്ളാൻ ശോഭയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല. മാരാറുടെ പല തമാശകളും അതിരുവിട്ടത് തന്നെയായിരുന്നു.ചിലപ്പോൾ അത് സഹ മത്സരർത്തിയെ മാനസികമായി തളർത്താനുള്ള ഗെയിമിന്റെ ഭാഗമായിരിക്കാം.പലപ്പോഴും ശോഭ തന്നെ അവോയ്ഡ് ചെയ്യുകയാണെന്ന് മനസ്സിലാക്കിയ മാരാരും പതുക്കെ അകലം പാലിച്ചു തുടങ്ങി.

പിന്നീട് വന്ന ഹോട്ടൽ ടാസ്കിലെ ഗസ്റ്റ് ആയ പഴയ കണ്ടെസ്റ്റെന്റ്റും ശോഭയെ തെറ്റിദ്ധരിപ്പിക്കുന്നു. അഖിൽ മാരാർ ശോഭയെ കോൺടെന്റിന് വേണ്ടി മാത്രം ഉപയോഗിക്കുന്നു എന്ന് ശോഭയെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു.തന്നെ മാരാർ ചതിക്കുകയാണെന്ന് ശോഭ തെറ്റിദ്ധരിക്കുന്നു .ശോഭ തന്റെ ഇമോഷൻ വിറ്റിട്ടാണ് ബിസിനസ് ചെയ്യുന്നതെന്ന അഖിൽ മാറാറുടെ പ്രസ്താവന പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നു.ആ ദേഷ്യം പിന്നീട് വ്യക്തി വൈരാഗ്യമായി മാറുന്നു.ഒരു പക്ഷേ മെന്റൽ ട്രോമയിലൂടെയും ഡിപ്രെഷനിലൂടെയും കടന്നു വന്ന വ്യക്തി ആയത് കൊണ്ടാകാം അഖിലിനോട് മനസ്സിൽ പക വച്ച് പിന്നീട് ശോഭ പെരുമാറിയത്.

അഖിൽ ഹോസ്പിറ്റലിൽ പോയപ്പോൾ പോലും ഇനി ഹൗസിലേക്ക് തിരിച്ചു വരരുതേ എന്ന് ശോഭ പ്രാർത്ഥിച്ചു. ഒരു തൈരിന് പോലും പ്രശനം ഉണ്ടാക്കി.പുറത്ത് താൻ ഒരു ടോക്സിക് ലേഡി ആയി മാറുകയാണെന്നു ശോഭ അറിയുന്നുണ്ടായിരുന്നില്ല.അതിന് ശേഷമാണ് ആ സുഖിപ്പിക്കൽ വിഷയം കടന്ന് വരുന്നത്.അന്ന് സെറീനയോട് ഒരുപദേശ രൂപേണ പറഞ്ഞ വിഷയത്തിൽ ശോഭ അനാവശ്യമായി ഇടപെടുന്നു.അത് ഇഷ്ടപ്പെടാത്ത മാരാർ ശോഭയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നു.അതിനിടയ്ക്ക് റെനീഷയോടു നീ മാരാരെ സുഖിപ്പിച്ചു നടന്നോ എന്നു പറഞ്ഞ ശോഭയുടെ സംസാരം കേട്ട മാരാർ അതേ നാണയത്തിൽ തിരിച്ചടിക്കുന്നു. അത് ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാതെ ശോഭ പൊട്ടിത്തെറിക്കുന്നു.വനിതാ കമ്മീഷൻ ഇടപെട്ട കേസ് മോഹൻലാൽ വന്ന് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു.

ഒരു പക്ഷെ ശോഭ തന്റെ ഭാഗത്ത് ഉറച്ചു നിന്നിരുന്നെങ്കിൽ അഖിൽ മാരാർ ബിഗ്ബോസിൽ നിന്ന് പുറത്തു പോയേനെ.പക്ഷേ അങ്ങനെ അഖിൽ മാരാർ പുറത്തു പോയെങ്കിൽ ഇന്ന് ശോഭ അനുഭവിക്കുന്ന സൈബർ ബുള്ളിയിങ്ങിന്റെ എക്സ്ട്രീം ആകുമായിരുന്നു അത് . ജീവിതത്തിൽ അവർ എടുത്ത മികച്ച ഒരു തീരുമാനമായി അത് തോന്നി.അതിന് ശേഷം പിന്നീട് കുറെ നാൾ അവരുടെ ടോം ആൻഡ് ജെറി കോമ്പോ കാണാൻ സാധിച്ചില്ല. വനിതാ കമ്മീഷനൊക്കെ ഇടപെടണമെങ്കിൽ പുറത്ത് അത് വലിയ ഇഷ്യൂ ആയിട്ടുണ്ടാകും എന്ന് ശോഭ തെറ്റിദ്ധരിക്കപ്പെടുന്നു.അതിന് ശേഷം ശോഭയ്ക്ക് കാര്യമായ സ്ക്രീൻ സ്പേസും ലഭിക്കുന്നുണ്ടായിരുന്നില്ല.

ഗെയിം മറന്ന് അഖിലിനെ ടാർഗറ്റ് ചെയ്ത് മാത്രം പിന്നീട് ശോഭ മുന്നോട്ട് പോകുന്നത് പോലെ തോന്നി. അത് പുറത്ത് തനിക്ക് വലിയ തിരിച്ചടിയാണെന്ന് മനസ്സിലാക്കാൻ ഫാമിലി വീക്ക് വരെ ശോഭയ്ക്ക് കാത്തിരിക്കേണ്ടി വന്നു.അഖിലിനെ മനസ്സിലാക്കുന്നതിൽ പാളിച്ച പറ്റിയെന്നു മനസ്സിലാക്കിയ ശോഭ പിന്നീട് അഖിലിനോട് കൂട്ട് കൂടാൻ ശ്രമിച്ചപ്പോഴും വിലങ്ങു തടിയായത് മറ്റു സഹ മത്സരാർത്ഥികളായിരുന്നു.അഖിലിനെ ശോഭയിൽ നിന്ന് അകറ്റുന്നതിൽ തുടക്കം മുതൽ തന്നെ മുൻപന്തിയിൽ ആത്മസുഹൃത്തിനും പങ്കുണ്ടായിരുന്നു.ഇവരുടെ അനാവശ്യ ഇടപെടലുകൾ അവരെ കൂടുതൽ അകറ്റാനാണ് കാരണമായത്.ഒരു പത്ത് മിനുട്ട് സംസാരിച്ചാൽ പരിഹരിക്കാമായിരുന്ന പ്രശ്നത്തെ ഇത്രയധികം വളർത്തിയതിൽ സഹ മത്സരാർഥികൾക്കും പങ്കുണ്ട്.

ഒരു പക്ഷേ ഇവർ തമ്മിലുള്ള പ്രശ്നം മുന്നേ പരിഹരിച്ചിരുന്നെങ്കിൽ ശോഭ ഇത്രയേറെ സൈബർ ബുള്ളിയിങ്ങിനു ഇരയാകില്ലായിരുന്നു.ടാസ്ക് ഒഴിച്ച് നിർത്തിയാൽ ബിഗ്ബോസിന് വേണ്ട എന്റർടൈൻമെന്റ് കണ്ടന്റ്കളൊക്കെ ശോഭയിൽ നിന്നും കുറവായിരുന്നു.ഒരു പക്ഷേ ശോഭയെ 100 ദിവസം നിർത്തിയതിനു പിന്നിൽ അഖിൽ മാരാർ ആണെന്ന് പറഞ്ഞാലും അതിൽ കുറച്ചെങ്കിലും വാസ്തവം ഉണ്ടെന്ന് ബിഗ്ബോസ് കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും.

ആരുമായിട്ടും ഇമോഷണലി കണക്ട് അവരുതെന്ന് നിശ്ചയ്ച്ചുറപ്പിച്ചാണ് ശോഭ ബിഗ്ബോസിലേക്ക് പോയത്. കാരണം അത് തന്റെ ഗെയിമിനെ ബാധിക്കുമെന്ന് അവർ പേടിച്ചിരുന്നു. അത് കൊണ്ടു തന്നെ ബാറ്റിൽ ഓഫ് ഒറിജിനൽ എന്ന ഷോയിൽ മനഃപൂർവം ഫേക്ക് ആയി ശോഭയ്ക്ക് കളിക്കേണ്ടി വന്നു.അതിന് വിലയായി അവർക്ക് ലഭിച്ചത് സെൽഫിഷ്, ടോക്സിക് എന്നീ ടാഗുകളാണ്.
ശോഭയോട് ഒരു ഉപദേശം : സ്നേഹം പുറത്ത് കാണിക്കുന്ന എല്ലാവരും നല്ല സുഹൃത്തുക്കളായിരിക്കണമെന്നില്ല. അത് പോലെ, തന്നെ എപ്പോഴും കളിയാക്കി കൊണ്ടിരിക്കുന്ന വ്യക്തി ശത്രുവുമായിരിക്കണമെന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+