Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളെ വേർപിരിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടാനാണ്: ഇപ്പം ഡിവോഴ്സ് ആകുമെന്നാണ് ചിലർ പറഞ്ഞത്: ശ്രുതി

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിമർശനങ്ങള്‍ക്കും അപവാദ പ്രചരണങ്ങള്‍ക്കുമെതിരെ വീണ്ടും ശക്തമായ മറുപടിയുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം ശ്രുതി ലക്ഷ്മി. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പലരും പറഞ്ഞത് ശ്രുതിയും എവിനും വേർപിരിയും, ഡിവോസ് ആകും എന്നൊക്കെയായിരുന്നു. ഒരു ബിഗ് ബോസ് കൊണ്ടല്ല ഞങ്ങളുടെ ജീവിതത്തെ അളക്കേണ്ടത് എന്ന ഒരൊറ്റ കാര്യമാണ് അപ്പോള്‍ ഞാന്‍ പറഞ്ഞത്. അതായത് എന്നെ എവിന്‍ അളക്കുക ബിഗ് ബോസിലൂടെയല്ല. ഇത്രയും വർഷമായി പരസ്പരം അറിയുന്ന ആളുകളാണ് ഞങ്ങളെന്നും ശ്രുതി പറയുന്നു.

ബിഗ് ബോസ് എന്ന് പറയുന്നത് ഒരു ഷോ ആണെന്ന് അറിയാത്തവരായി ആരാണ് ഉള്ളത്. അവിടെ ഉള്ളത് ഒരിക്കലും ഒരു റിയല്‍ ലൈഫ് അല്ല. പത്ത് നൂറ് ക്യാമറകളുടെ മുന്നിലാണ് ജീവിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ തന്നെ മൈക്കും ധരിച്ചിട്ടുണ്ടാവും. അവിടെ നമ്മള്‍ ഒരിക്കലും ക്യാമറയെ മറന്ന് ജീവിക്കുന്നില്ല. ഇത് ഒരു ഷോ ആണെന്ന് മറ്റാരെക്കാളും നന്നായി നമുക്ക് അറിയാം. അതുകൊണ്ട് തന്നെ ആ ഷോയിലൂടെയല്ലല്ലോ നമ്മുടെ ജീവിതത്തേയും വ്യക്തിത്വത്തേയും അളക്കേണ്ടതെന്നും കൈരളി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലൂടെ ശ്രുതി വ്യക്തമാക്കി.

sruthi-big-boss-

എന്നെക്കുറിച്ച് പുറത്ത് ഇങ്ങനത്തെ ചർച്ച ഉണ്ടാവുമെന്ന് അവിടെയായിരുന്നപ്പോള്‍ ഞാന്‍ കരുതിയിരുന്നില്ല. പുറത്ത് ഇറങ്ങിയപ്പോഴാണ് ഇതെല്ലാം കാണുന്നത്. അവരോടൊക്കെ എന്ത് പറയാനാണ്. 'അതൊക്കെ അവള്‍ ഇപ്പോള്‍ പറയും, കുറച്ച് കഴിയുമ്പോള്‍ കാണാം' എന്നൊക്കെയായിരുന്നു പറച്ചില്‍. ഞങ്ങളെ തമ്മളെ ഇങ്ങനെ പറഞ്ഞ് വേർപെടുത്തിയിട്ട് ആർക്കാണ് ഇത്ര സന്തോഷം എന്ന് എനിക്ക് അറിയില്ല.

രണ്ട് ആണുങ്ങള്‍ തമ്മില്‍ ഫ്രണ്ട്ഷിപ്പ് ഉണ്ടാവുന്നതിന് ആർക്കും പ്രശ്നമില്ല, രണ്ട് പെണ്‍കുട്ടികളാണെങ്കിലും കെട്ടിപിടിക്കുന്നതിനും ഉമ്മ കൊടുക്കുന്നതിനും ഒരു പ്രശ്നവുമില്ല. ഞാന്‍ ഒരു ആണുമായി ഫ്രണ്ട്ഷിപ്പ് ആയപ്പോഴാണ് ഈ പ്രശ്നം മുഴുവന്‍. ഒരു ഇരുപത് വർഷത്തെ ചിന്താഗതിയാണോ ഇപ്പോഴും ആളുകള്‍ക്ക്. ഇതൊക്കെ എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച് വളർന്ന വ്യക്തിയാണ് ഞാന്‍. ഈ കാലങ്ങള്‍ കൊണ്ട് നമ്മുടെയൊക്കെ രീതികള്‍ എത്രയോ മാറിയിരിക്കുന്നു. നമ്മള്‍ ഒരു ആണിനെ കെട്ടിപ്പിടിക്കുന്നത് കൊണ്ടാണ് പ്രശ്നം. പുറത്തെ ജീവിതത്തില്‍ ചിലപ്പോള്‍ നമ്മള്‍ എപ്പോഴും ഇങ്ങനെ ചെയ്യണമെന്നില്ല. എന്നാല്‍ ബിഗ് ബോസ് എന്ന് പറയുന്നത് മാനസികമായി വളരെ സമ്മർദ്ദം നേരിടുന്ന ഒരു സ്ഥലമാണെന്നും ശ്രുതി പറയുന്നു.

ബിഗ് ബോസില്‍ എത്തിയപ്പോള്‍ എനിക്ക് ആദ്യം തന്നെ കണക്ട് ചെയ്യാന്‍ പറ്റിയത് റിനോഷുമായിട്ടാണ്. വലിയ വിഷമം വരുമ്പോള്‍ അത്തരത്തിലുള്ള ഒരാളെ ഒന്ന് കെട്ടിപ്പിടിക്കുമ്പോള്‍ നമുക്ക് ഒരു ആശ്വാസമുണ്ട്. അതിന് എന്താണ് പ്രശ്നം. ഇത്തരം ചിന്താഗതികള്‍ മാറാതെ നമ്മുടെ പെണ്‍കുട്ടികള്‍ എങ്ങനെ സുരക്ഷിതമായി ജീവിക്കും.

പലർക്കും പുരോഗമനം എന്ന് പറയുന്നത് വാക്കുകളില്‍ മാത്രമുള്ള കാര്യമാണ്. ചിന്താഗതി ഇപ്പോഴും ഇടുങ്ങിയതാണ്. ഇതൊക്കെ എന്ന് മാറുമെന്ന് അറിയില്ല. ഞാന്‍ ഒരാളെ കെട്ടിപ്പിടിക്കുന്നതില്‍ എനിക്കും എന്റെ വീട്ടുകാർക്കും കെട്ടിയോനും പ്രശ്നമില്ല. പിന്നെ ഇതിന് അപ്പുറത്തുള്ള സദാചാരക്കാർക്ക് എന്താണ് പ്രശ്നം. അവർക്ക് അതില്‍ എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ നിങ്ങളോട് ഞാന്‍ 'മാപ്പ് ചോദിക്കുന്നു'വെന്നും പരിഹാസത്തോടെ ശ്രുതി ലക്ഷ്മി പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ടൈറ്റില്‍ 'ബാറ്റില്‍ ഓഫ് ഓർജിനല്‍സ്' എന്നായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു ഷോയിലേക്ക് പോയത്. അതുപോലെ തന്നെ തുടക്കം മുതല്‍ തന്നെ ഒർജിനലായിട്ട് നിന്ന ആളാണ് ഞാന്‍. ഒരു ആർട്ടിസ്റ്റാണ്, കല്യാണം കഴിഞ്ഞ ഒരു സ്ത്രീയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് എനിക്ക് വേണമെങ്കില്‍ ഫേക്ക് കളിച്ച് നില്‍ക്കാമായിരുന്നു. എന്നാല്‍ അതിന് ഞാന്‍ തയ്യാറായിട്ടില്ലെന്നും ശ്രുതി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+