Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ദിവസം തന്നെ ശോഭ ഞെട്ടിച്ചു: കയ്യില്‍ ആ സാരിയുമുണ്ടായിരുന്നു, വന്‍ ആത്മവിശ്വാസം; ശ്രുതി പറയുന്നു

എല്ലാവരുമായി ഒരുപോലെ ഇഷ്ടത്തില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥലമാണ് ബിഗ് ബോസ് എന്ന് തുറന്ന് പറഞ്ഞ് ശ്രുതി ലക്ഷ്മി. ഒരു ഷോ എന്ന നിലയില്‍ അങ്ങനെ ഇഷ്ടം മാത്രം വെച്ച് മുന്നോട്ട് പോവാന്‍ സാധിക്കില്ല. അവിടെ എല്ലാതരത്തിലുള്ള പ്രകടനവും വേണ്ടി വരുമെന്നും ശ്രുതി പറയുന്നു. കൈരളി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സാഗറും ഞാനും തമ്മില്‍ ഒട്ടും ചേരാത്തത് പോലെയായിരുന്നു തുടക്കത്തില്‍. വളരെ പതുങ്ങി, പതുങ്ങി നില്‍ക്കുന്ന ഒരു ക്യാരക്ടറായിരുന്നു. അതുകൊണ്ട് തന്നെ എന്റെ അധിക നോമിനേഷനിലും അവന്‍ വരും. മറ്റുള്ളവരുമായുള്ള ഇടപെടല്‍ കുറവായിരുന്നു. അതോടൊപ്പം തന്നെ അവന്‍ അവന്റേതായ ഗ്യാങ്ങിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ രണ്ടുപേരും ഒരേ വൈബായിരുന്നു. സാഗറുമായി അത്ര അടുപ്പം ഉണ്ടാകുമെന്ന് തുടക്കത്തില്‍ കരുതിയിരുന്നില്ല.

 sruthi-big-boss

നാദിറയെ തുടക്കം മുതല്‍ തന്നെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ എല്ലാവരുമായി ഒരു പോലെ ഇഷ്ടത്തില്‍ നില്‍ക്കാന്‍ കഴിയാത്ത ഒരു സ്ഥലമാണ് ബിഗ് ബോസ്. അഖില്‍ മാരാരോടും ഇഷ്ടമായിരുന്നു. പുറത്തുള്ള അഖില്‍ മാരാരെ അറിയുകേയുണ്ടായിരുന്നില്ല. പക്ഷെ അതിന് അകത്തുള്ള പുള്ളിയുടെ കോമഡിയും സംസാരവുമൊക്കെ വലിയ ഇഷ്ടമായിരുന്നു. പക്ഷെ ഒരു ഷോ എന്ന നിലയില്‍ അങ്ങനെ ഇഷ്ടം മാത്രം വെച്ച് മുന്നോട്ട് പോവാന്‍ സാധിക്കില്ല.

അഖില്‍-മാരാർ കോമ്പോ പുറത്തേക്ക് നല്ല ഭംഗിയായി വന്നു. പക്ഷെ ഉളളില്‍ ചില സമയത്തൊക്കെ അത് ഞങ്ങള്‍ക്ക് വലിയ ഇറിറ്റേറ്റിങ് ആയിരുന്നു. അഖിലേട്ടന്‍ ആര് എന്ത് പറഞ്ഞാലും വലിയ തമാശ രീതിയിലാണ് എടുക്കുക. എന്നാല്‍ ശോഭയെ സംബന്ധിച്ചാണെങ്കില്‍ വലിയ ദേഷ്യമാണ്. ശോഭ അത് ജനുവിനായി കാണിക്കുകയാണ്. ശോഭയെ ഇങ്ങനെ കിള്ളിക്കൊണ്ടിരിക്കുമ്പോള്‍ ' അഖിലേട്ടന്‍ വട്ടാണോ, എന്തിനാണ് ഇങ്ങനെ ഇറിറ്റേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്' എന്ന് ചോദിക്കും.

ചില സമയത്തൊക്കെ ഇരുവരുടേയും രീതികള്‍ വലിയ രസമാണ്. അത് ഒരു ടോം ആന്‍ഡ് ജെറിയായി പുറത്ത് വന്നപ്പോള്‍ കോമഡിയായി മാറി. ഫിനാലയ്ക്ക് ഉടുക്കാനുള്ള സാരിയും കൊണ്ടാണ് വന്നതെന്ന് ആദ്യം ദിനം തന്നെ പറഞ്ഞ വ്യക്തിയാണ് ശോഭ. അത്രയും ആത്മവിശ്വാസം പുള്ളിക്കാരിക്ക് ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചാണെങ്കില്‍ അങ്ങനെ ബിഗ് ബോസ് ഷോ ഒന്നും കാണാത്ത വ്യക്തിയാണ് ഞാനെന്നും ശ്രുതി ലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോള്‍ കരുതിയത് റിനോഷും കൂടെ പുറത്ത് ഇറങ്ങിയിട്ട് വിളിച്ച് സംസാരിക്കണമെന്നായിരുന്നു. പക്ഷെ ആരോഗ്യ പ്രശ്നങ്ങളുമായിട്ടായിരുന്നു അവന്‍ ഇറങ്ങിയത്. അതിന്റെയൊക്കെ വല്ലാത്ത ഒരു മാനസിക അവസ്ഥയിലായിരുന്നു അവന്‍. പക്ഷെ ഞാന്‍ പുറത്ത് വന്ന സമയത്ത് തന്നെ റിനോഷിന്റെ അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു.

 shobha

റിനോഷിന്റെ സ്വഭാവം എന്താണെന്ന് അവർക്ക് നന്നായി അറിയാമല്ലോ. അവന് സ്നേഹം വരുമ്പോള്‍ കെട്ടിപിടിക്കും. കസിന്‍സിന്റെ അടുത്തൊക്കെ അവന്‍ അങ്ങനെയാണ്. ഒട്ടും വയ്യാതെയാണ് അവന്‍ പുറത്തേക്ക് വന്നത് എന്നതിനാല്‍ തന്നെ അവന്‍ അവന്റേതായ സമയം എടുക്കട്ടേയെന്ന് ഞാനും കരുതി. പിന്നീട് ഞങ്ങള്‍ തമ്മില്‍ പരസ്പരം കാണുന്നത്.

അനിയന്‍ മിഥുന്‍ ആണെങ്കിലും റിനോഷ് ആണെങ്കിലും ഇവർ രണ്ടുപേരും ഏറ്റവും ജനുവിനായിട്ടുള്ള മനുഷ്യരാണെന്നായിരുന്നു ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ അനിയന്‍ മിഥുന്റെ ആ വിവാദത്തില്‍ വ്യക്തിപരമായി എനിക്ക് ബുദ്ധിമുട്ടുണ്ട്. അവിടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നല്ലോയെന്നും ശ്രുതി പറയുന്നു.

മിഥുന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നതൊക്കെ ആലോചിക്കുമ്പോള്‍ വലിയ വിഷമം ആയിരുന്നു. തിരിച്ച് ഒരു രണ്ട് ദിവസത്തേക്ക് അവിടേക്ക് പോയപ്പോള്‍ അനിയന്‍ മിഥുനുമായി ഇതേക്കുറിച്ച് സംസാരിച്ചു. പ്രൊഫഷണെ കുറിച്ച് നീ പറഞ്ഞതില്‍ സത്യമുണ്ടെങ്കില്‍ പുറത്ത് ഇറങ്ങി അത് തെളിയിക്കാന്‍ പറഞ്ഞു. ഒരു സുഹൃത്ത് എന്ന നിലയില്‍ നമുക്ക് അതല്ലേ പറയാന്‍ സാധിക്കുകയുള്ളുവെന്നും ശ്രുതി ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+