Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷ്ണുവിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കാൻ ഇടപെട്ടത് ശ്രുതി'; ആരോപണങ്ങൾക്ക് മറുപടിയുമായി താരം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്ണു ജോഷി. തുടക്കം മുതൽ തന്നെ ടോപ് ഫൈവിലെത്താൻ സാധ്യത ഉണ്ടെന്ന് പ്രവചിക്കപ്പെട്ട താരം കൂടിയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ ഗെയിം സ്ട്രാറ്റജികളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഫൈനലിൽ എത്തും മുൻപ് തന്നെ അപ്രതീക്ഷിതമായി വിഷ്ണു പുറത്താവുകയായിരുന്നു. വിഷ്ണുവിന്റെ ശത്രുപക്ഷത്ത് ഉള്ളവരെ പോലും ഞെട്ടിക്കുന്നതായിരുന്നു താരത്തിന്റെ പുറത്താകൽ.

വലിയ ജനപിന്തുണയും വോട്ടും ഉണ്ടായിട്ടും എന്തുകൊണ്ടാണ് വിഷ്ണു പുറത്തായെന്ന ചർച്ചകൾ ആരാധക ഗ്രൂപ്പിൽ ആ സമയത്ത് സജീവമായി. വിഷ്ണുവിന്റെ അമിത ആത്മവിശ്വാസമാണ് താരത്തിന്റെ പുറത്താകലിന് വഴിവെച്ചതെന്നായിരുന്നു ചിലരുടെ വിമർശനം. ചിലർ ചൂണ്ടിക്കാട്ടിയതാകട്ടെ റിനോഷിനേയും ശ്രുതി ലക്ഷ്മിയേയും ചേർത്ത് വിഷ്ണു നടത്തിയ ചില വിമർശനമാണ് പുറത്താകലിലേക്ക് നയിച്ചതെന്നായിരുന്നു.

sruthi-vishnu

റിനോഷും ശ്രുതിയും സെക്സ് ടോക്ക് നടത്തുന്നുവെന്ന വിഷ്ണുവിന്റെ ആരോപണം ഹൗസിനുള്ളിലും പുറത്തും ഒരുപോലെ ചർച്ചയായ സംഭവമായിരുന്നു. റിനോഷ് ഇതിൽ വിഷ്ണുവിനെതിരെ കടുത്ത ഭാഷയിൽ തന്നെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിഷ്ണുവിനെതിരെ ശ്രുതിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. വിഷ്ണുവിനെതിരെ ചാനലിന് പരാതി നൽകുമെന്നും അന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു.

ശ്രുതിയുടെ പരാതി കൂടി പരിഗണിച്ചാകാം വിഷ്ണുവിനെ ബിഗ് ബോസ് പുറത്താക്കിയതെന്ന് ഇതോടെ ചർച്ചകൾ ശക്തമായിരുന്നു. ഇപ്പോഴിതാ വിഷ്മുവിനെ പുറത്താക്കാൻ താൻ കാരണമായോ എന്ന ചർച്ചകളിൽ മറുപടി നൽകുകയാണ് ശ്രുതി ലക്ഷ്മി. 'ജാംഗോ സ്പേസ്'യുട്യൂബ് ചാനലിനോടായിരുന്നു തരത്തിന്റെ പ്രതികരണം. വിഷ്ണുവിനോട് പിണക്കമുണ്ടോയെന്ന ചോദ്യത്തിനോടായിരുന്നു ശ്രുതിയുടെ മറുപടി, വായിക്കാം

'പിണക്കത്തിന്റെ അല്ല, ഇതൊക്കെ ഒരു ഗെയിം അല്ലേ, വിഷ്ണു വ്യക്തമായി പറഞ്ഞിട്ടുണ്ട്, അത് ഗെയിമിനിടയിൽ സംഭവിച്ചതാണെന്ന്. അത് ഗെയിമായി തന്നെ കാണാനാണ് വിശ്വാസം. മനുഷ്യരല്ലേ, അർഹിച്ച ആളുകൾക്ക് തന്നെ കപ്പ് കിട്ടി. വിഷ്ണു ഖൽനായക് ആണ്, അവൻ മികച്ചൊരു ഗെയിമറാണ്.

കുറെ പേർ പറയുന്നുണ്ടായിരുന്നു വിഷ്ണു പുറത്താകാൻ വേണ്ടി ഞാൻ ഉന്നത തലത്തിൽ സ്വാധീനം ചെലുത്തി എന്നൊക്കെ. ഒരിക്കലുമില്ല, വിഷ്ണു നല്ല ഗെയിമറാണെന്ന് പലയിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്. നല്ല മത്സരാർത്ഥിയായിരുന്നു, ടോപ് 5 ൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നിർഭാഗ്യവശാൽ അവൻ പുറത്തായി പോയി', ശ്രുതി ലക്ഷ്മി പറഞ്ഞു.

'അതൊരു ഗെയിം ഷോ ആണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്. കാണുന്നവർ ഓരോന്ന് പറയുന്നതിൽ ഞങ്ങൾ എന്ത് ചെയ്യാനാണ്', എന്നായിരുന്നു ശ്രുതി ലക്ഷ്മിക്കൊപ്പം നിന്ന് കൊണ്ട് വിഷ്ണു പ്രതികരിച്ചത്. 'അർഹിക്കുന്ന ആളുകൾ തന്നെയാണ് വിജയിച്ചത്. ഞാൻ മാരാർ ഫാൻ അല്ല, മാരാരോട് സ്നേഹമുള്ള ആളാണ്. ഈ സീസണിൽ ആർക്കും ആരോടും യാതൊരു പ്രശ്നങ്ങളോ പിണക്കങ്ങളോ ഇല്ല.

ഞങ്ങളുടെ പേര് പറഞ്ഞ് മറ്റുള്ളവരെ സൈബർ ബുള്ളിയിംഗ് ചെയ്യാതിരിക്കുക. എന്തും ടെപ്പ് ചെയ്ത് വിടരുത്. കുടുംബക്കാരെ ദയവ് ചെയ്ത് മോശം പറയാതിരിക്കുക. ഞങ്ങൾ എല്ലാവരും കുടുംബം പോലെയാണ്. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യങ്ങൾ പരസ്പരം ആവശ്യമാകുമ്പോഴൊക്കെ ഞങ്ങൾ ഇടപെടും', വിഷ്ണു പറഞ്ഞു. അതേസമയം വിഷ്ണു മാത്രമല്ല ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥികളിൽ പലരും ഇതേ അഭിപ്രായമായിരുന്നു പങ്കിട്ടത്. ബിഗ് ബോസ് എന്നത് വെറുമൊരു ഷോ മാത്രമായിരുന്നുവെന്നും 100 കഴിഞ്ഞ് അത് പൂർത്തിയായതോടെ ഇനി പരസ്പരം പകയും വിദ്വേഷവും പുലർത്തേണ്ട കാര്യമില്ലെന്നുമായിരുന്നു ജുനൈസ് അടക്കമുള്ളവർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+