റൊണാള്‍ഡോയെ മാത്രമല്ല, വേണമെങ്കില്‍ മെസിയേയും മുണ്ടുടുപ്പിക്കും: തന്റെ വലിയ സ്വപ്നം അതെന്നും ശോഭ
ബിസിനസ് എന്ന് പറയുന്നത് ഒരിക്കലും 'സുഖിപ്പിക്കല്‍' അല്ലെന്ന് ആവർത്തിച്ച് ശോഭ വിശ്വാനാഥ്. അഖില്‍ പറഞ്ഞ ആ വാക്കിനെ അത്ര ലളിതമായി കാണാന്‍ സാധിക്കില്ല. അതേക്കുറിച്ച് കോടതി ടാസ്കില്‍ ചോദിച്ചപ്പോള്‍ തന്നെ വേറെ ഒരു തരത്തിലുള്ള വ്യാഖ്യാനമാണ് അതിന് അഖില്‍ നല്‍കിയത്. ആ വാക്കില്‍ തന്നെ തെറ്റായ ഒരു സൂചനയുണ്ട്. റെനീഷയോടും ഞാനും ഈ വാക്ക് പറഞ്ഞിട്ടുണ്ട്. പക്ഷെ പിന്തുണച്ച് കൂടെ നില്‍ക്കുന്നു എന്ന അർത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. അത് ആ വീടിന് അകത്തുള്ള കാര്യമാണ്. അല്ലാതെ പുറത്ത് നിന്നുള്ള ഒരു വിഷയത്തെ അകത്തേക്ക് കൊണ്ടുവന്നതല്ലെന്നും ശോഭ വിശ്വനാഥ് പറയുന്നു.
അഖില്‍ ചെയ്തത് പുറത്തുള്ള ഒരു കാര്യം, അതായത് എന്റെ ബിസിനസിനെ കുറിച്ച് പറയുകയാണ്. ഞാന്‍ പുറത്തും അങ്ങനെയുള്ള രീതിയിലാണ് ബിസിനസ് ചെയ്യുന്നത് എന്ന രീതിയിലാണ് അവിടെ പറഞ്ഞത്. അത് തികച്ചും തെറ്റായിട്ടുള്ള ഒരു കാര്യമാണ്. എത്ര വേണമെങ്കിലും ആളുകളെ പരസ്പരം ട്രിഗർ ചെയ്യാം. അത് എല്ലാവരും ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ അഖില്‍ പറഞ്ഞ ഈ വിഷയം അങ്ങനെയുള്ള ഒരു കാര്യം ആയിരുന്നില്ലെന്നും ശോഭ വിശ്വനാഥ് പറയുന്നു. ബിഹൈന്‍ഡ് വുഡ്സ് ഐസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വളരെ അധികം സൈബർ അധിക്ഷേപം നേരിടേണ്ടി വന്നു. എനിക്ക് യാതൊരു തരത്തിലുള്ള പിആർ വർക്കും ഇല്ലായിരുന്നു. പ്രേക്ഷകർ തന്നെയായിരുന്നു എന്റെ പിആർ. അതുകൊണ്ടാണ് ഓണ്‍ലൈന്‍ രംഗത്ത് അത്രമാത്രം ശക്തിയില്‍ തിരിച്ചടിക്കാന്‍ സാധിക്കാതിരുന്നത്. പത്ത് വർഷമായി ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് ഞങ്ങളുടെ സ്ഥാപനത്തിനുള്ളത്. ഇപ്പോള്‍ ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ ആ സ്ഥാപനത്തിന്റെ അഡ്രസ് പോലും ഇല്ല. ഈ സൈബർ ആക്രമണം ബിസിനസിനെ മോശമായ രീതിയില്‍ ബാധിച്ചു.
പുറത്തുള്ള ഒരു കാര്യത്തെ ബിഗ് ബോസിന് ഉള്ളിലേക്ക് കൊണ്ടുവരുമ്പോള്‍ അത് ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന കാര്യം ചിന്തിക്കണമായിരുന്നു. ഇപ്പോഴും എനിക്ക് ആ സൈബർ അധിക്ഷേപത്തില്‍ നിന്നും മുക്തയാവാന്‍ സാധിച്ചിട്ടില്ല. ഈ ഒരു പ്രവണതയെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. എന്നെ സ്നേഹിക്കുന്നവരാണെങ്കിലും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ശോഭ പറയുന്നു.
ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്നെയാണ് റൊണാള്‍ഡോയ്ക്ക് വേണ്ടിയുള്ള ഒരു ഓർഡർ കിട്ടുന്നത്. കേരളത്തില്‍ നിന്നും പോവുന്ന ഒരാള്‍ക്ക് അദ്ദേഹത്തിന് ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടിയായിരുന്നു കൈത്തറി മുണ്ട് ഓർഡർ ചെയ്തത്. റൊണാള്‍ഡോയ്ക്ക് എന്തുകൊണ്ട് മുണ്ട് ഉടുത്തുകൂടാ. വലിയ സ്വപ്നങ്ങള്‍ കാണുന്ന വ്യക്തിയാണ് ഞാന്‍. സിനിമയിലേക്ക് കയറുമെന്നും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഡ്രസ് ഡിസൈന്‍ ചെയ്യുമെന്ന് കുഞ്ഞിലൊക്കെ പറയുമ്പോള്‍ ആരും വിശ്വസിസിച്ചിരുന്നു. എന്നാല്‍ എന്റെ ജീവിതത്തില്‍ ഞാന്‍ അത് ചെയ്ത് കാണിച്ചു.

റൊണാള്‍ഡോയ്ക്ക് ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് ആ ഓർഡർ വന്നത്. ബിഗ് ബോസിലേക്ക് പോവുന്നതിന് തൊട്ടുമുന്‍പാായിരുന്നു അത്. ഇനി വേണം അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍. ശരിക്കും വന്ന ഓർഡർ തന്നെയാണ്. അല്ലാതെ ഉണ്ടാക്കിയെടുത്ത കഥയല്ല. എന്തുകൊണ്ട് എനിക്ക് റൊണാള്‍ഡോയ്ക്ക് വേണ്ടിയുള്ള ഒരു ഓർഡർ കിട്ടിക്കൂടാ. റൊണാള്‍ഡോയെ മാത്രമല്ല, വേണ്ടി വന്നാല്‍ മെസിയേയും ഞാന്‍ മുണ്ട് ഉടുപ്പിക്കും.
മേരി കോം, പിവി സിന്ധു, ശശി തരൂർ, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യർ, ഐശ്വര്യ, നിർമ്മല സീതാരാമന്‍ തുടങ്ങിയവർക്കൊക്കെ വേണ്ടി ഡിസൈന്‍ ചെയ്തിട്ടുണ്ട്. സോഫിയെന്ന റോബോ കേരളത്തില്‍ വന്നപ്പോഴും ഉടുപ്പിച്ചത് ഞാന്‍ ചെയ്തത കൈത്തറി സാരിയാണ്. എന്റെ ഏറ്റവും വലിയ സ്വപ്നം എന്ന പറയുന്നത് ഓസ്കാർസിന് വേണ്ടി ഡിസൈന്‍ ചെയ്യുക എന്നുള്ളതാണെന്നും ശോഭ വിശ്വനാഥ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications