Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാറിൽ നിന്നും ഇറങ്ങാതിരുന്നതിനുള്ള യഥാർത്ഥ കാരണം ഇത്'; ഒടുവിൽ തുറന്ന് പറഞ്ഞ് ശോഭ, അഞ്ജൂസ് വിഷയത്തിലും

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഡബിൾ സ്റ്റാന്റ് എടുക്കുന്നുവെന്ന കടുത്ത വിമർശനം നേരിട്ട താരമായിരുന്നു ശോഭ വിശ്വനാഥ്. ഒരിക്കൽ വീക്കിലി ടാസ്കായ മിഷൻ എക്സിനിടയിൽ അഞ്ജൂസ് ബാത്ത്റൂമിൽ കയറി ഇരുന്ന സംഭവത്തിൽ അഞ്ജൂസിനെ പിന്തുണച്ച ശോഭയുടെ നിലപാടൊക്കെ അകത്തും പുറത്തും ഒരുപോലെ വിമർശനത്തിന് കാരണമായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് താരം. താനൊരിക്കലും ഡബിൾ സ്റ്റാന്റ് എടുത്തിട്ടില്ലെന്ന് ശോഭ പറയുന്നു. അന്നത്തെ സംഭവത്തിൽ അഞ്ജൂസിനെ പിന്തുണയ്ക്കാൻ തനിക്ക് കാരണങ്ങൾ ഉണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശോഭ വ്യക്തമാക്കി. ശോഭയുടെ വാക്കുകളിലേക്ക്

 sobhanew-

'അഞ്ജൂസിന്റെ വിഷയത്തിൽ സംഭവിച്ചത് തുടക്കം മുതൽ തന്നെ ഒമറിക്കയോട് ഡോർ തുറക്കരുതെന്ന് പറഞ്ഞ് ബാത്ത്റൂം വാതിലിന് മുന്നിൽ ഞാൻ നിൽക്കുന്നുണ്ടായിരുന്നു. അഞ്ജൂസ് ഗെയിമിൻ‍റെ ഭാഗമായിട്ടായി തന്നെയാണ് ബാത്ത്റൂമിൽ കയറിയിരുന്നത്. ഒമറിക്കയെ പ്രവോക്ക് ചെയ്തത് പുറത്ത് നിന്നുള്ളവരാണ്. എന്നെ പിടിച്ച് മാറ്റിയിട്ടാണ് ഒമറിക്ക വാതിൽ പൊളിച്ചത്. അപ്പോഴും ഗെയിമിന്റെ ഭാഗമായി തന്നെയാണ് അവൾ ബാത്തൂറുമിൽ കയറിയത് എന്ന് തന്നെയാണ് ഞാൻ വിശ്വസിച്ചത്. ആ സമയത്ത് ഞാൻ അവളോട് സംസാരിച്ചിരുന്നില്ല.

പക്ഷേ രാത്രി അഞ്ജൂസ് വന്ന് എന്നോട് സംസാരിച്ചു. അപ്പോൾ എനിക്ക് അവളെ വിശ്വസിക്കാൻ തോന്നി. കാരണം പണ്ട് ഉണ്ടായൊരു അനുഭവം കൊണ്ടായാരിക്കാം. ഒരു ഡ്രഗ് കേസ് വന്നപ്പോൾ എന്റെ ബ്രദർ എന്നെ വിശ്വസിച്ചപ്പോഴാണ് എനിക്ക് സപ്പോർട്ട് കിട്ടിയത്. അവൾ ബാത്ത്റൂം ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോഴാണ് വാതിൽ ചവിട്ടിതുറന്നത് എന്ന കാര്യത്തിന് തെളിവ് കാണിക്കാൻ പറ്റില്ലായിരിക്കും,പക്ഷേ അവൾ അത് പറഞ്ഞപ്പോൾ അക്കാര്യം എനിക്ക് വിശ്വസിക്കാൻ തോന്നി. എന്നിട്ട് ലാലേട്ടൻ പിന്നെ ചോദിച്ചപ്പോഴും ഞാൻ ഇത് തന്നെയാണ് പറഞ്ഞത്. അവിടെയൊരു ഡബിൾ സ്റ്റാന്റ് അല്ല ഞാനെടുത്തത്. തെറ്റായി മസിലാക്കി എന്ന് കണ്ടപ്പോൾ സോറി പറയാനാണ് ശ്രമിച്ചത്', ശോഭ പറഞ്ഞു.

കാർണിവെൽ ടാസ്കിനിടയിൽ കാറിൽ നിന്നും ഇറങ്ങാത്തതിന് കാരണവും ശോഭ തുറന്ന് പറഞ്ഞു. 'കാറിൽ നിന്നും പുറത്തിറങ്ങാത്തതിന് കാരണം എന്താണെന്ന് പലരും ചോദിച്ചു.എത്ര സമയം അവിടെ എനിക്ക് ഇരിക്കാൻ കഴിയുമെന്ന് അറിയണമായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് ബിഗ് ബോസ് കാറിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടത്', താരം പറഞ്ഞു.

sobha-love-

'ബിഗ് ബോസ് എന്നത് സ്വപ്നം ആയിരുന്നു. അതുകൊണ്ടാണ് ആദ്യ ദിവസം തന്നെ ഫിനാലേയ്ക്ക് ഉടുക്കാനുള്ള സാരിയുമായി ബിഗ് ബോസിലേക്ക് പോയത്.
എന്റെ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു പേളി മാണി, ഷിയാസ് കരീം മോഡലും അങ്ങനെ കുറച്ച് പേർ ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് ആദ്യ ബിഗ് ബോസ് കണ്ട് തുടങ്ങിയത്. കാണാൻ തുടങ്ങിയ കാലത്ത് തൊട്ട് ഞാൻ ആ കപ്പ് സ്വപ്നം കാണുന്നുണ്ട്. അത് ഞാൻ എന്റെ വിഷൻ ബോർഡിൽ ഇട്ടിട്ടുണ്ടായിരുന്നു.

ഞാൻ ആരേയും ബിഗ് ബോസിലേക്ക് പോകാൻ സമീപിച്ചിട്ടില്ല. ഇങ്ങോട്ടേക്കാണ് കോൾ വന്നത്.കഴിഞ്ഞ സീസണിലേക്ക് വിളിച്ചപ്പോൾ കുടുംബം പോകേണ്ടേന്ന് പറഞ്ഞു. കാരണം കേസും മറ്റ് പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. എല്ലാവരും ഒരേ സ്വരത്തിൽ നോ എന്നായിരുന്നു പറഞ്ഞത്.ജീവിതത്തിൽ എല്ലാ തിരുമാനങ്ങളും നമ്മൾ തന്നെ എടുക്കണം. അത് ശരിയായാലും തെറ്റായാലും അതിന്റെ ഉത്തരവാദിത്തവും നമ്മൾ ഏറ്റെടുക്കണം. എന്നിട്ട് തെളിയിച്ച് കാണിക്കണം. എനിക്കൊരു ആത്മവിശ്വാസമുണ്ടായിരുന്നു. ഒന്നുമില്ലെങ്കിൽ ഇത്ര വരെ എത്തിയില്ലേ. പുറത്തിറങ്ങിയപ്പോൾ ഇതല്ല നീ അർഹിച്ചത് എന്ന് പലരും പറഞ്ഞു. അപ്പോൾ തന്നെ ഞാൻ വിജയിച്ചില്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+