Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെറീനയും സാഗറും തമ്മിൽ പ്രണയമായിരുന്നില്ല, സെറീന പോയപ്പോൾ കരയാൻ കാരണം ഇത്'; ജുനൈസ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ സെറീന-സാഗർ സൗഹൃദം പുറത്ത് വളരെയേറെ ചർച്ചയായിരുന്നു. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ളതായിരുന്നു ചർച്ചകൾ. എന്നാൽ ഇരുവരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. അതേസമയം സെറീനയെ തനിക്ക് ഇഷ്ടമാണെന്ന് ജുനൈസ് തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ സെറീന-സാഗർ പ്രണയ ചർച്ചയെ കുറിച്ചും തനിക്ക് സെറീനയോടുള്ള ഇഷ്ടത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ജുനൈസ്. 'മൈൽസ്റ്റോൺ മേയ്ക്കേഴ്സ്'യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

junaizcerena

'സെറീനയും സാഗറും തമ്മിൽ ഇഷ്ടമൊന്നുമില്ലായിരുന്നു. നൂറ് ദിവസം കൊണ്ടൊന്നും ഒരാളോട് ഇഷ്ടം തോന്നില്ലെന്ന് സെറീന ആദ്യമേ തന്നെ പറയുന്നുണ്ട്. സാഗറിനോട് ഞാൻ ഇക്കാര്യം ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. എന്നിരുന്നാലും സെറീനയോട് ചെറിയ ഇഷ്ടമുണ്ടായിരുന്നു. കാരണം സെറീനയ്ക്ക് നല്ല ചില ക്വാളിറ്റികൾ ഉണ്ട്. ലീഡർഷിപ്പ് ക്വാളിറ്റിയുണ്ട്, നന്നായി സംസാരിക്കും, മാത്രമല്ല ഹൗസിൽ ഏറ്റവും പുരോഗമനപരമായി സംസാരിക്കുന്നൊരാൾകൂടിയാണ് സെറീന.

സാഗറും സെറീനയും സംസാരിക്കുമ്പോൾ ഇരുവരും തമ്മിൽ ഇഷ്ടത്തിലാണോയെന്ന സംശയം വീട്ടിനുള്ളിലെ പലർക്കും ഉണ്ടായിരുന്നു. എന്നാൽ അതിനെ സെറീന ചോദ്യം ചെയ്തിരുന്നു. ആണും ആണും സംസാരിക്കുമ്പോഴോ പെണ്ണും പെണ്ണും സംസാരിക്കുമ്പോഴോ എന്തെ ഇങ്ങനെ പറയാത്തെ എന്നൊരു ചോദ്യം അവൾ ചോദിച്ചിരുന്നു. സദാചാരത്തിനെതിരെ ഒരു മെസേജ് കൊടുക്കണം എന്നായിരുന്നു അവരുടെ ചിന്ത.

സെറീന അവിടെ നിലനിൽക്കാൻ പല ആളുകളേയും ഉപയോഗിച്ചുവെന്ന തലത്തിലൊക്കെയുള്ള വിമർശനങ്ങളും ട്രോളുകളും ഞാൻ കണ്ടു. എന്നാൽ എനിക്ക് അങ്ങനെ തോന്നിയിട്ടേ ഇല്ല. സെറീന നല്ല നിലപാടുകൾ പുലർത്തിയ ക്വാളിറ്റി ഉള്ളൊരു മത്സരാർത്ഥി തന്നെയാണ്. സെറീനയുടെ ചിന്താഗതിയൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് ജയിലിൽ വെച്ച് ഞാൻ റെനീഷയോട് അക്കാര്യം പറഞ്ഞത്. സെറീന നോ എന്ന് പറഞ്ഞപ്പോൾ അത് നിർത്തി.

നാദിറയ്ക്ക് സാഗറിനോട് ഭയങ്കര ഇഷ്ടം ഉണ്ടായിരുന്നു. പക്ഷേ സാഗറിന് ഒരിക്കലും അവളോട് ഇഷ്ടമുണ്ടായിരുന്നില്ല. നാദിറ ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടൊരാളാണ്. സ്നേഹമൊക്കെ ഭയങ്കര സാക്രിഫൈസ് ചെയ്ത് വന്നിട്ടുള്ളയാളാണ്. നാദിറ നോമിനേഷനിൽ വരികയും അവൾ പുറത്ത് പോകുമെന്ന രീതിയിൽ ഒരു സംസാരവും ഹൗസിൽ വന്നപ്പോൾ അവളെ സന്തോഷിപ്പിക്കുക എന്ന നിലയിൽ മാത്രമാണ് സാഗർ അവൾക്കൊപ്പം നിന്നത്. അല്ലാതെ നാദിറയേയോ സെറീനയേയോ ഗെയിമിന് വേണ്ടി സാഗർ ഉപയോഗിച്ചിട്ടില്ല.

റെനീഷയും വളരെ ശക്തയായ മത്സരാർത്ഥിയായിരുന്നു. അവൾക്കും കുറെ ക്വാളിറ്റിയുണ്ട്. സ്ട്രോങ്ങായി സംസാരിക്കുന്നയാളാണ് അവൾ. ഒട്ടും ഇമേജ് കോൺഷ്യസ് അല്ല. പറയാനുള്ള കാര്യങ്ങൾ ധൈര്യത്തോടെ ആരുടെ മുഖത്ത് നോക്കിയിട്ടും അവൾ പറയും. ഹൗസിൽ അഖിൽ മാരാരുമായി ആദ്യം തർക്കം ഉണ്ടാകുന്നതും റെനീഷയായിരുന്നു.

റെനീഷയും സെറീനയും ആദ്യം ഹൗസിൽ നിന്ന് പുറത്ത് പോയി റെനീഷ മാത്രം തിരിച്ച് വന്നപ്പോൾ ഷോക്കായത് മറ്റൊന്നും കൊണ്ടല്ല. ഒന്നാമത്തെ കാര്യം സെറീനയെ എനിക്ക് ഇഷ്ടമായിരുന്നു. രണ്ട് സെറീന ഹൗസിലേക്ക് വരുന്നുവെന്നാണ് ബിഗ് ബോസ് അനൗൺസ് ചെയ്തത്. എന്നാൽ വന്നത് റെനീഷയായിരുന്നു. അപ്പോഴാണ് ഞാനടക്കമുളളവർ ഞെട്ടിയത്. ശരിക്കും ബിഗ് ബോസിൽ ഇമോഷൻസിന്റെ കളിയാണ്. അവിടെ ഉണ്ടാകുന്നതൊക്കെ ശരിയായ വികാരങ്ങൾ തന്നെയാണ്.

സെറീന പോയപ്പോൾ ഞാൻ ആലോചിച്ചത് അവളുമായി ഉണ്ടായ പ്രശ്നങ്ങൾ ആണ്. കുറെ ഓർമകൾ മനസിലേക്ക് വന്നു, കുറെ തെറ്റിധാരണകൾ ഉണ്ടായിരുന്നു. അത് പറഞ്ഞ് അവസാനിപ്പിക്കാൻ സാധിച്ചില്ല. ഞാൻ അവളെ പല കാര്യങ്ങളും പറഞ്ഞ് വിഷമിപ്പിച്ചിരുന്നു. അത് പറഞ്ഞ് തീർക്കാൻ പറ്റിയില്ല, അങ്ങനെ കുറെ കാര്യങ്ങൾ മനസിലുണ്ടായിരുന്നു. അതായിരുന്നു വിഷമം വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+