'ശോഭയെ കുറിച്ച് അങ്ങനെ പറഞ്ഞതിന് കാരണം ഇത്'; തുറന്ന് പറഞ്ഞ് അഖിൽ, നാദിറ മസാജ് വിഷയത്തിലും പ്രതികരണം
ബിഗ് ബോസ് മലയാളം സീസൺ 5 ൽ രണ്ടാം സ്ഥാനത്ത് ശോഭ വരരുതെന്ന് മുൻപ് അഖിൽ മാരാർ പറഞ്ഞിരുന്നു. ഇത് പുറത്ത് വലിയ ചർച്ചയ്ക്കായിരുന്നു വഴിവെച്ചത്. അഖിൽ മാരാരുടെ അഹങ്കാരമായും അമിത ആത്മവിശ്വാസവുമായൊക്കെ ഇത് വിലയിരുത്തപ്പെട്ടു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ ശോഭയ്ക്കെതിരെ അന്ന് സംസാരിച്ചതെന്ന് തുറന്ന് പറയുകയാണ് അഖിൽ. 'വെറൈറ്റി മീഡിയക്ക്' നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം വായിക്കാം
'ഹൗസിനുള്ളിലെ ശോഭ ഒറിജിനലാണോയെന്ന കാര്യം എനിക്ക് സംശയമാണ്. മറ്റുള്ള മത്സരാർത്ഥികളെ കുറിച്ച് എനിക്ക് അറിയാം, ജുനൈസ് , റെനീഷ, സെറീന,നാദിറ ഇവരുടെയൊക്കെ സ്വഭാവം എനിക്ക് വ്യക്തമാണ്. എന്നാൽ ശോഭ അഭിനയിക്കുകയാണോ, കണ്ടന്റിന് വേണ്ടി ചില കാര്യങ്ങൾ മനപ്പൂർവ്വം ചെയ്യുകയാണോ , റിയൽ ശോഭ ഏതാണ് എന്നതൊക്കെയാണ് സംശയം.

റിയൽ ശോഭ ഏതാണെന്ന് ചിന്തിക്കുമ്പോഴാണ് ചില സമയത്ത് ശോഭയെ എനിക്ക് കുറ്റം പറയേണ്ടി വരുന്നത്.നമ്മൾ ആളുകളെ വിലയിരുത്തുന്നത് ചില സംഭവങ്ങളിലൂടെയും നിമിഷങ്ങളിലൂടെയുമെല്ലാമാണ്. അതുകൊണ്ട് തന്നെ ശോഭയെ പോലൊരാളുമായി ഞാൻ ഫൈനലിൽ വരുമ്പോൾ സീസൺ ഓഫ് ഒറിജിനൽ വേഴ്സസ് സീസൺ ഓഫ് ഫേക്ക് എന്ന് ആക്കേണ്ടി വരും മത്സരം. എന്റെ ചിന്തയാണ് പറഞ്ഞത്. അങ്ങനെയാണെങ്കിൽ ഫേക്കിനെ ഒറിജിനൽ പരാജയപ്പെടുത്തിയെന്ന് വരും. നമ്മൾ ഒരു മത്സരം വിജയിച്ച് വരുമ്പോൾ ആരെയാണ് പരാജയപ്പെടുത്തിയതെന്ന് ഉണ്ടല്ലോ. അതുകൊണ്ടാണ് ശോഭ സെക്കന്റ് വരരുതെന്ന് പറഞ്ഞത്.
സാഗറും സെറീനയും നാദിറയും ലവ് ട്രാക്ക് കൊണ്ടുവരാൻ ശ്രമിച്ചുവെന്നത് അവർ അംഗീകരിക്കുകയേ ഇല്ല. പുറത്തുള്ള പ്രേക്ഷകരുടേയും ഹൗസിനുള്ളിൽ ഉള്ളവരുടേയും വിവരക്കേട് എന്ന് മാത്രമേ പറയാനുള്ളൂ. അത് അവരുടെ പ്രാങ്കാണെന്നാണ് പറയുന്നത്.ഇത് കാണുമ്പോൾ പ്രതികരിക്കുന്നവർ മണ്ടൻമാരാണെന്നും ഒരു ആണും പെണ്ണും സംസാരിക്കുമ്പോൾ എന്താണ് നാട്ടുകാർക്ക് കുഴപ്പം എന്ന് കാണിച്ച് സമൂഹത്തെ ഉദ്ധരിക്കാൻ വേണ്ടി അവർ ചെയ്ത ആക്ടാണെന്നാണ് പറഞ്ഞത്. ഹൗസിനുള്ളിൽ ഇത് സംബന്ധിച്ച് ചർച്ച ഉണ്ടായിരുന്നു. ഞാനൊക്കെ തമാശക്ക് പോയി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ രണ്ട് പേർ പ്രണയിച്ചാൽ നമ്മുക്കെന്താണ് പ്രശ്നം', അഖിൽ ചോദിച്ചു.
സെറീനയോട് മസാജ് വിഷയത്തിൽ കൊടുത്ത ഉപദേശത്തെ കുറിച്ചും അഖിൽ അഭിമുഖത്തിൽ പ്രതികരിച്ചു. 'റെനീഷയുമായുള്ള ഒരു വിഷയത്തിൽ സെറീനയ്ക്ക് വിഷമം വന്നപ്പോൾ അവളെ ഞാൻ ചേർത്ത് പിടിച്ചു, ഒരു അനിയത്തിയെ പോലെയാണ് എനിക്ക് തോന്നിയത്. അങ്ങനെയൊരാൾക്ക് ഒരു മോശം ഉണ്ടാകേണ്ടെന്ന് കരുതിയാണ് ഞാൻ അവളോട് അക്കാര്യം പറഞ്ഞത്. കാരണം എനിക്ക് പ്രേക്ഷകർ എന്ത് ചിന്തിക്കുമെന്ന് അറിയാമായിരുന്നു. നാദിറ എനിക്ക് വന്ന് മസാജ് ചെയ്ത് തന്നത് ചിലർ പരിഹസിച്ചു. നാദിറയ്ക്ക് എന്നോട് വളരെ സ്നേഹമാണ്. അഖിലേട്ട എന്ന് പറഞ്ഞ് അവൾ വരുമ്പോൾ എന്റെ പുറത്തൊന്നും തൊടല്ലേ എന്ന് ഞാൻ പറഞ്ഞിരുന്നുവെങ്കിൽ പുറത്ത് ആളുകൾ പറയും അഖിൽ മാരാർ എന്ന മെയിൽ ഷോവനിസ്റ്റ് ഇതാ ഒരു ട്രാൻസ് വുമണിനെതിരെ പറയുന്നുവെന്ന്.
നമ്മുക്ക് സമൂഹത്തിൽ ഇവരെ ഉയർത്തിക്കൊണ്ടുവരണം.എല്ലാ മനുഷ്യരേയും ഒരുപോലെ കാണുന്നവരാണ് ഞാൻ. എനിക്ക് ഇപ്പോൾ അവർക്ക് പൈസ കൊടുത്തൊന്നും ഉയർത്തിക്കൊണ്ടുവരാൻ പറ്റില്ല. നമ്മൾ എന്ത് ചെയ്യണം അവരെ പരമാവധി ഉയർത്തിക്കൊണ്ടി വരണം. അവരോടൊപ്പം സമയം ചെലവഴിക്കണം. അവർക്ക് മാക്സിമം ആക്സപ്റ്റൻസ് കൊടുക്കണം. അതിനാണ് ഞാൻ നാദിറയോട് മാക്സിമം സഹകരിച്ചത്. അതുമാത്രമാണ് അവർക്ക് വേണ്ടി നമ്മുക്ക് ചെയ്യാൻ സാധിക്കുക, അവരെ വാരി പുണരുക, ഒപ്പം ചേർത്ത് നിർത്തുക, അതാണ് ഞാൻ ചെയ്തത്.












Click it and Unblock the Notifications