Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിനോഷിന് പ്രശ്നം സംഭവിച്ചത് അവിടെ,100 ദിവസത്തെ ബിഗ് ബോസ് ജീവിതം വരുത്തിയ മാറ്റം അതാണ്'; അഖിൽ മാരാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ അഖിൽ മാരാർക്കെതിരെ തുടക്കത്തിൽ വലിയ നെഗറ്റീവ് വിമർശനങ്ങളായിരുന്നു ഉണ്ടായിരുന്നത്. അഖിൽ പുറത്ത് പങ്കുവെച്ച നിലപാടുകൾ തന്നെയായിരുന്നു ഇതിന് കാരണം. മാത്രമല്ല ഹൗസിലെ ആദ്യ ദിവസങ്ങളിൽ വളരെ അധികം പൊട്ടിത്തെറിക്കുന്ന, അനാവശ്യമായി പ്രകോപനം കൊള്ളുന്ന അഖിലിന്റെ സ്വഭാവ jരീതികളും പ്രേക്ഷകരിൽ ഒരു വിഭാഗത്തിനിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

എന്നാൽ തന്റെ ഗെയിമിലൂടെ ഈ വിമർശനങ്ങളെയെല്ലാം അഖിലിന് വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിച്ചെന്ന് മാത്രമല്ല ആരാധകരുടെ മനസിൽ വലിയ സ്ഥാനം ഉറപ്പിക്കാനും കഴിഞ്ഞു. ഏകദേശം 50 ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ആദ്യം കണ്ട അഖിലിനെ അല്ല പ്രേക്ഷകർ കണ്ടതെന്നതും എടുത്ത് പറയേണ്ടതാണ്. അധികം പ്രകോപിതനാകാതെയും ബഹളങ്ങളില്ലാതെയും ഗെയിം കളിച്ച് മുന്നോട്ട് പോകാൻ താരത്തിന് സാധിച്ചിരുന്നു.

 akhil-bb-poto

ബിഗ് ബോസ് ജീവിതം തന്നെയാണ് അഖിലിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയതെന്ന കാര്യത്തിൽ തർക്കമില്ല. അതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് തന്റെ ജീവിത്തതിൽ വരുത്തിയ ആ മാറ്റത്തെ കുറിച്ച് തുറന്ന് പറയുകയാണ് അഖിൽ. 'മൈൽസ്റ്റോൺ മേയ്ക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'തന്റെ ആഗ്രഹങ്ങളൊക്കെ മാറി. ആകെ ആഗ്രഹമുള്ളത് വണ്ടിയോടായിരുന്നു. പുറത്തിറങ്ങിയപ്പോൾ വണ്ടിയൊക്കെ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പുതിയ ഫോൺ വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പല ആഗ്രഹങ്ങളും കട്ടോഫ് ആയി. 100 ദിവസം ബിഗ് ബോസിൽ നിന്നത് കൊണ്ട് എനിക്ക് സംഭവിച്ച ഭയങ്കര മാറ്റം എന്താണെന്ന് വെച്ചാൽ എന്റെ ആഗ്രഹങ്ങൾ ഭയങ്കരമായി കട്ടായി പോയി. എന്റെ ചിന്തകൾ മാറി. കുറച്ച് ശാന്തനായി എന്നതാണ്.

ആരെ എവിടെ നിർത്തണമെന്നും ആരോട് എന്ത് പറയണമെന്നും എല്ലാം എനിക്ക് അറിയാം. ചിലപ്പോൾ ചിലർക്ക് പരിഭവം ഉണ്ടായേക്കും. എന്നാലും അളന്ന് മുറിച്ച് തന്നെയാണ് അത് ചെയ്ത് കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് എന്നത് പുറത്ത് നിന്ന് കാണുന്നത് പോലെയൊന്നുമല്ല. പുറത്ത് നിൽക്കുമ്പോഴൊക്കെ നമ്മുക്ക് തോന്നും അങ്ങോട്ടേക്ക് പോകാമെന്ന്.

എനിക്ക് എപ്പോഴും ഇഷ്ടം എന്നെ തോൽപ്പിക്കുന്ന ആളുകളെയാണ്. എങ്കിലേ എനിക്ക് ജയിക്കാൻ കഴിയൂ. ഹൗസിൽ വന്ന എല്ലാവരും ഗംഭീര പ്ലയേഴ്സ് ആണ്. അവർ എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് വെച്ചാൽ അവർക്ക് പുറത്ത് കിട്ടിക്കൊണ്ടിരുന്ന ഒരു സ്വാതന്ത്ര്യം അകത്ത് വന്നാൽ കിട്ടില്ല. ഹനാൻ എന്ത് എനർജറ്റിക് ആയ കുട്ടിയാണ്. പക്ഷേ രണ്ട് ദിവസത്തിൽ കൂടുതൽ ആ കുട്ടിക്ക് നിൽക്കാൻ കഴിഞ്ഞില്ല. ഒമർ ലുലു, ആരെ കുറിച്ചും അഭിപ്രായം പറയാൻ മടിയില്ലാത്തൊരാളാണ്. അയാൾക്ക് വലിപ്പ ചെറുപ്പമൊന്നുമില്ല.വ്യക്തിപരമായി നല്ലമനസിനൊരു ഉടമയുമാണ്, ഒമറിനും ബിഗ് ബോസിൽ സർവൈവ് ചെയ്യാൻ പറ്റിയിട്ടില്ല.

ബിഗ് ബോസിൽ പോയിട്ട് അവിടെ സർവൈവ് ചെയ്യുകയെന്നതാണ് വലിയ കാര്യം. ബിഗ് ബോസ് ഹൗസിൽ വെച്ച് റിനോഷ് പലപ്പോഴും പൊട്ടിത്തെറിച്ചിട്ടുണ്ട്. അയാൾ അങ്ങനെ തന്നെ തുടർന്നിരുന്നുവെങ്കിൽ അയാൾ എനിക്ക് ഗംഭീര എതിരാളിയാണ്. എന്നാൽ അയാൾ അഭിനയിക്കാൻ ശ്രമിച്ചു. അവിടെയാണ് റിനോഷിന് പ്രശ്നം പറ്റിയത്.

നമ്മുടെ ഇമോഷൻസിനെ കട്ട് ഓഫ് ചെയ്യുന്നതിനെക്കാൾ നല്ലത് തുറന്ന് സംസാരിക്കുന്നതാണ്. അപ്പോഴാണ് നല്ല കണ്ടന്റ് ഉണ്ടാകുന്നത്. മറ്റേത് അഭിനയമാണ്.റിനോഷിനോട് എനിക്ക് പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്. അവന് നല്ല നടനാകാം, സംവിധായകനാകാം അങ്ങനെ ശേഷിയുള്ള ഒരാളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+