സെറീനയോടും റെനീഷയോടും ആ 2 ചോദ്യങ്ങളുമായി സാഗർ; ഏഷ്യാനെറ്റിൽ മാമനോ മച്ചാനോ ഇല്ലെന്ന് റെനീഷ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു സെറീനയും സാഗറും തമ്മിലുള്ള സൗഹൃദം. ഇരുവരും തമ്മിൽ വളരെ വലിയ സൗഹൃദമായിരുന്നു ഹൗസിൽ പുലർത്തിയിരുന്നത്. എന്നാൽ ഇത് പ്രണയമാണെന്ന തരത്തിലുള്ള ചർച്ചകളായിരുന്നു പുറത്ത് നടന്നത്.
എന്നാൽ ആളുകൾ പറയുന്നത് പോലെയല്ലെന്നും തങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്ന് പറയുകയാണ് സെറീന. മാത്രമല്ല സാഗറിന്റെ ചോദ്യത്തിനും സെറീന മറുപടി നൽകി. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിനിടയിലാണ് സെറീനയുടെ പ്രതികരണം.

അഭിമുഖത്തിനിടെ അവതാരകയുടെ ആവശ്യപ്രകാരം സെറീന സാഗറിനെ വിളിക്കുകയായിരുന്നു.സെറീനയ്ക്കൊപ്പം അഭിമുഖത്തിൽ സഹമത്സരാർത്ഥിയായ റെനീഷയും ഉണ്ടായിരുന്നു. ഇതോടെ സാഗറിന് ഇരുവരോടും എന്തെങ്കിലും ചോദ്യമുണ്ടെങ്കിൽ ചോദിക്കാമെന്ന് അവതാരക പറഞ്ഞു. ഇതോടെയായിരുന്നു സാഗർ ചോദ്യം ചോദിച്ചത്.
ആദ്യം റെനീഷയോടായിരുന്നു ചോദ്യം. റെനീഷയ്ക്ക് ടോപ് 2 എത്താൻ അർഹത ഉണ്ടായിരുന്നോ എന്നാണ് സാഗർ ചോദിച്ചത്. ഇതിന് തീർച്ചയായും ഞാൻ പറയും ഉണ്ടെന്ന് എന്നായിരുന്നു റെനീഷ നൽകിയ മറുപടി.'എന്നെ ജയിപ്പിച്ചത് ജനങ്ങളാണ്. എനിക്ക് അർഹത ഉണ്ടെന്ന് ജനങ്ങൾക്ക് ബോധ്യമുള്ളത് കൊണ്ടാണ് അവർ അത് തന്നിട്ടുണ്ടാകും. അങ്ങനെയാണ് അവർ ഓരോ വോട്ടും എനിക്ക് തന്നിട്ടുള്ളത്. അല്ലാതെ എന്റെ മാമനോ മച്ചാനോ അല്ല ഏഷ്യാനെറ്റിൽ ഉള്ളത്', റെനീഷ പറഞ്ഞു.
സീക്രട്ട് റൂമിൽ പോകാൻ സെറീന ഡിസർവിംഗ് ആയിരുന്നോയെന്നായിരുന്നു സെറീനയോടുള്ള ചോദ്യം. മറുപടി ഇങ്ങനെ-' ഞാൻ ഇറങ്ങി പോകാൻ തയ്യാറായിട്ട് തന്നെയാണ് പോയത്. എന്നാൽ ഇറങ്ങുന്നതിനിടയിൽ ചിലർ പിടിച്ച് നിർത്തി സെറീന പുറത്തേക്കല്ല സീക്രട്ട് റൂമിലേക്ക് പോകുകയാണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ തറയിൽ ഇരിക്കുകയായിരുന്നു. അത് പ്രതീക്ഷിക്കാത്തൊരു സെക്കന്റ് ലൈഫ് ആയിരുന്നു.
അതുകൊണ്ട് തന്നെ സീക്രട്ട് റൂം ഡിസർവ്വിംഗ് ആണോയെന്ന് ചോദിച്ചാൽ ഞാൻ ആണെന്നേ പറയുകയുള്ളൂ. ഡേ വൺ മുതൽ ഞാൻ അവിടെ ഇൻപുട്ട് കൊടുത്തിട്ടുണ്ട്. സാഗറേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ ചെയ്തത് പലതും നോട്ട് ചെയ്യപ്പെടുന്നില്ലെന്ന്. ജനങ്ങളിലേക്ക് എത്താൻ കുറച്ച് സമയം എടുത്തു. 77 ദിവസങ്ങൾ കഴിഞ്ഞപ്പോൾ പോകേണ്ട ആളല്ല ഞാനെന്നും അത്രയും ടാസ്കുകൾ ഞാൻ ചെയ്തിട്ടുണ്ടെന്നുമൊക്കെ എനിക്ക് അറിയാം. അതിനാൽ ഞാൻ ഡിസർവിംഗ് ആണ്', സെറീന പറഞ്ഞു.
99ാം ദിവസമായിരുന്നു ബിഗ് ബോസിൽ നിന്നും സെറീനയ്ക്ക് പടിയിറങ്ങേണ്ടി വന്നത്. ഷോയുടെ അവതാരകനായ മോഹൻലാൽ നേരിട്ട് ഹൗസിലെത്തി എവിക്ഷൻ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം സീസൺ 5 ലെ രണ്ടാം സ്ഥാനമായിരുന്നു സെറീനയ്ക്ക് ലഭിച്ചത്.












Click it and Unblock the Notifications