'എനിക്കും നാദിറയ്ക്കും ഇടയിൽ സംഭവിച്ചത്..ആ പരാമർശത്തിന് കാരണവും';; പ്രതികരിച്ച് റെനീഷയും നാദിറയും
കൊച്ചി: ബിഗ് ബോസ് സീസൺ 5 ഫിനാലെയ്ക്ക് പിന്നാലെ റെനീഷയെ കുറിച്ച് നാദിറ മെഹ്റിൻ പറഞ്ഞ പ്രസ്താവന ബിഗ് ബോസ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. രണ്ടാം സ്ഥാനം റെനീഷയ്ക്ക് ലഭിച്ചതിൽ തനിക്ക് സന്തോഷമില്ലെന്ന നാദിറയുടെ വാക്കുകളായിരുന്നു വിവാദമായത്. അസൂയ കൊണ്ടാണ് നാദിറ ഇത്തരത്തിൽ പ്രതികരിച്ചതെന്ന തരത്തിലൊക്കെയായിരുന്നു ചിലരുടെ വിമർശനങ്ങൾ.
ഇപ്പോഴിതാ അന്ന് അത്തരമൊരു പരാമർശം നടത്താനുണ്ടായ കാരണത്തെ കുറിച്ചും റെനീഷയുമായി ഇപ്പോഴും ശത്രുതയുണ്ടോ എന്നതിനെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് നാദിറ. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ പ്രതികരണം. റെനീഷയും നാദിറയ്ക്കൊപ്പം വീഡിയിൽ ഉണ്ട്. ഇരുവരുടേയും വാക്കുകളിലേക്ക്

ഞങ്ങൾ തമ്മിൽ പ്രശ്നമുണ്ടെന്നൊരു ധാരണ പലർക്കും ഉണ്ട്. എന്നാൽ അങ്ങനയൊന്നുമില്ല എന്ന് പറഞ്ഞ് കൊണ്ടാണ് ഇരുവരും വീഡിയോ ആരംഭിച്ചത്. ആദ്യം റെനീഷയാണ് പറഞ്ഞ് തുടങ്ങിയത്.'നാദിറ അങ്ങനെയൊരു സ്റ്റേറ്റ്മെന്റ് പറഞ്ഞതിന്റെ പേരിൽ എന്നെ ഇഷ്ടപ്പെടുന്ന പലർക്കും നാദിറയോട് ഒരു ഇഷ്ടക്കുറവ് വന്നിട്ടുണ്ട്, പലരും അത് പ്രകടിപ്പിച്ചിട്ടുമുണ്ട്. നാദിറ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന്. ഞാനും നാദിറയും ബിഗ് ബോസ് ഹൗസിൽ നല്ല കൂട്ടായി ഇരുന്നവരാണ്. അത് കഴിഞ്ഞ് പെട്ടെന്ന് അവൾക്ക് എന്നോട് സ്നേഹം കുറഞ്ഞു. പിന്നെ ഞാനൊരു ഡിസ്റ്റൻസ് വെച്ചാണ് പെരുമാറിയത്. അത് ഞാൻ അവളോട് പറഞ്ഞിട്ടുമുണ്ട്', റെനീഷ പറഞ്ഞു.
വീണ്ടും നാദിറ ഇടപെട്ടു.'തുടക്കത്തിൽ എനിക്കും ഭയങ്കര ഇഷ്ടമായിരുന്നു റെനീഷയെ. ഒരു എവിക്ഷൻ സമയത്ത് അവൾ ബിഗ് ബോസിൽ നിന്നും പോകരുതെന്ന് വരെ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീട് ഞങ്ങൾക്കിടയിൽ സംഭവിച്ച ഒരു കാര്യമുണ്ട്. അതിനെ കുറിച്ച് ചെറുതായി ഞാൻ പറയാം. ഹൗസിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയുടെ ഭാഗത്ത് നിന്ന് എനിക്ക് ഒരു പ്രശ്നമുണ്ടായ സമയത്ത്, ഞാൻ ആ ഹൗസിൽ പൊട്ടിക്കരഞ്ഞൊരു ദിവസം ഉണ്ടായിരുന്നു. അതുപോലെ ഹൗസിൽ വെച്ച് ഞാൻ കരഞ്ഞ മറ്റൊരു ദിവസം ഇല്ല. എനിക്ക് അത്രയും ഫീൽ ആയിരുന്നു.
ടാസ്കിനിടയിലായിരുന്നു ആ സംഭവം. ഗെയിം കഴിഞ്ഞപ്പോൾ എനിക്ക് സങ്കടം അടക്കാനാവാതെ ബാത്ത്റൂമിലേക്ക് ഓടിക്കയറി കരഞ്ഞു. ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ റെനീഷ മുന്നിൽ നിൽക്കുകയാണ്, റെനീഷയ്ക്ക് കാര്യം മനസിലായി. ഞാൻ റെനീഷയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. ഞാൻ കരയുമ്പോൾ എനിക്ക് ഒരാൾ വേണം. ഇല്ലേങ്കിൽ ആ സാഹചര്യത്തെ മറികടക്കാനാകില്ല. ഇവൾ വന്നതോടെ ഒരു മണിക്കൂറുകൊണ്ട് ആ പ്രശ്നം അവിടെ തീർന്നു.പിന്നീട് ഞങ്ങൾ വളരെ അധികം കൂട്ടായിരുന്നു'
. എന്നാൽ അതിന് അത്ര ആയുസ് ഉണ്ടായിരുന്നില്ലെന്നായിരുന്നു റെനീഷയുടെ മറുപടി. 'പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല.ആ സംഭവത്തിന്റെ അടുത്താഴ്ച ഇവൾ എന്നോട് വലിയ അടുപ്പം കാണിച്ചില്ല. ഇത് സംബന്ധിച്ച് ഞാൻ ചോദിച്ചു. കഴിഞ്ഞ വീക്കിൽ തോന്നിയ സ്നേഹം നിനക്ക് എന്നോട് തോന്നുന്നുണ്ടോ ചോദിച്ചു. നാദിറ ഇല്ലെന്ന് പറഞ്ഞു. എനിക്ക് അത് ഫീൽ ചെയ്യുന്നുണ്ടെന്ന് ഞാനും പറഞ്ഞു. അതിന് ശേഷം ഞങ്ങൾക്ക് അങ്ങനെയൊരു ബോണ്ട് ഉണ്ടായിരുന്നില്ല.
ബിഗ് ബോസ് കഴിഞ്ഞിറങ്ങിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന് രണ്ടാം സ്ഥാനം റെനീഷയ്ക്ക് കിട്ടിയതിൽ ഞാൻ ഹാപ്പിയല്ലെന്ന് പറഞ്ഞ് നാദിറ പാസ് ചെയ്ത് പോയിരുന്നു. അത് വലിയ വിവാദമായിരുന്നു. ഞാൻ എവിടെ പോയാലും അത് മാധ്യമങ്ങൾ ചോദിക്കുമായിരുന്നു. എന്നാൽ നാദിറ നാദിറയുടെ മനസിലെ കാര്യങ്ങളാകും പറഞ്ഞത് എന്നായിരുന്നു ഞാൻ നൽകിയ മറുപടി.
കാരണം ടോപ് ഫൈവിൽ ശോഭ ചേച്ചിയുണ്ട്. സ്വാഭാവികമായും ടോപ് 2 ശോഭേച്ചിയാകണമെന്ന് അവൾ ആഗ്രഹിച്ച് കാണും. പക്ഷേ അതൊരു തെറ്റല്ല.അവൾ അത് പറഞ്ഞത് കൊണ്ട് ഞങ്ങൾക്കിടയിൽ പ്രശ്നമില്ല. പക്ഷേ ആ പ്രസ്താവന ശരിയായില്ലെന്ന് പലരും പറഞ്ഞു, ഞങ്ങൾക്ക് അത് ഇഷ്ടായില്ല, അസൂയ കൊണ്ടായിരിക്കും അത് പറഞ്ഞത് എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ അതൊന്നുമല്ല, സ്വന്തം ബെസ്റ്റ് ഫ്രണ്ട് ടോപിൽ എത്തണമെന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റൊന്നുമല്ല. അത് അവൾ തുറന്ന് പറഞ്ഞു. അല്ലാതെ വ്യക്തിപരമായി അവൾ്ക്ക് എന്റെ അടുത്ത് വിരോധവുമില്ല', റെനീഷ വ്യക്തമാക്കി.












Click it and Unblock the Notifications