'റെനീഷയുടെ ഫാന്‍സ് പൊങ്കാലയിടാന്‍ തുടങ്ങി, കമന്റ് ബോക്‌സില്‍ തെറിവിളിയായി..' വിഷ്ണു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കോംബോയായിരുന്നു വിഷ്ണു ജോഷി- റെനീഷ റഹ്‌മാന്‍ കോംബോ. വിങ്കു-റിങ്കു എന്നായിരുന്നു ഇവരുടെ കോംബോ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരമൊരു കോംബോ ഉണ്ട് എന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന് പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഫാന്‍ മെയ്ഡ് വീഡിയോകള്‍ പുറത്ത് വന്നിരുന്നത്.
എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രണയമൊന്നുമില്ലായിരുന്നു എന്നാണ് വിഷ്ണു പറയുന്നത്. റെനീഷയ്‌ക്കൊപ്പം ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഷ്ണുവിന്റെ പ്രതികരണം. ലൗ സ്ട്രാറ്റജിയുമായി ബിഗ് ബോസില്‍ തുടരണം എന്ന് തനിക്ക് താല്‍പര്യമില്ലായിരുന്നു എന്നും വിഷ്ണു പറയുന്നു. വിഷ്ണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

' പുറത്തിറങ്ങിയപ്പോഴാണ് ഞാന്‍ ഇങ്ങനെയൊരു കോംബോ ഉള്ള കാര്യം അറിയുന്നത്. നമ്മള്‍ പോലും അറിയാതെ അധോലോകം ആയി മാറി എന്ന് പറയുന്നത് പോലെ ഇതൊരു കോംബോ ആയിട്ട് മാറിയിട്ടുണ്ടായിരുന്നു. ഞാനത് ഇവളെ കളിയാക്കി വിളിച്ച് കൊണ്ടിരുന്നതാണ് ഇത്. ഇവളൊരു ട്യൂബ് ലൈറ്റ് ആണല്ലോ. അത് കുറച്ച് കഴിഞ്ഞ് മനസിലായി കഴിഞ്ഞപ്പോഴേക്ക് അവളെന്നേയും കളിയാക്കി വിളിച്ച് തുടങ്ങി.
ഞാന്‍ എന്തെങ്കിലും കമന്റ് പറഞ്ഞ് പോകും. ഞാന്‍ അറിയുന്നില്ലല്ലോ ഇതുപോലെ പുറത്ത് ബിജിഎം ഉണ്ട്, പോകേണ്ട എന്നുള്ളത്. ഞാനൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോഴേക്കും ഇവളുടെ ഫാന്‍സ് പൊങ്കാലയിടാന്‍ തുടങ്ങി. തന്നെ കാണാനൊന്നും അല്ലടോ താന്‍ ഈ റെനീഷയുടെ കൂടെ നടക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞ് എന്നെ തെറി വിളിക്കാന്‍ തുടങ്ങി കമന്റ് ബോക്‌സില്‍. എനിക്ക് അപ്പോള്‍ ചിരി വന്നു.
നമ്മള്‍ പോലും ഉദ്ദേശിച്ചിട്ടില്ല എന്ന രീതിയില്‍ ആണ് വന്നത്. റെനീഷ പുറത്തിറങ്ങി കഴിഞ്ഞാല്‍ അവള്‍ക്കും ചിരിയെ തോന്നുകയുള്ളൂ എന്ന തരത്തിലാണ് ഞാനും പറഞ്ഞത്. വീഡിയോ കണ്ടപ്പോള്‍ ക്രിഞ്ചടിച്ചിരുന്നു. ഇവള്‍ ചിലപ്പോള്‍ അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഗാര്‍ഡന്‍ ഏരിയയില്‍ ആയിരിക്കും നില്‍ക്കുന്നത്. അത് കട്ട് ചെയ്ത് എഡിറ്റ് ചെയ്തിട്ട് റൊമാന്റിക് ബിജിഎം ഒക്കെ വെച്ചപ്പോഴേക്കും കോമഡിയായിട്ട് തോന്നും.
നമ്മള്‍ അതിനകത്ത് ഒന്നും അറിയുന്നില്ലല്ലോ. ഗെയിം കളിക്കുന്നു എന്നല്ലാതെ പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് നമ്മള്‍ക്ക് അറിയില്ല. ഞങ്ങള്‍ തമ്മില്‍ ഒന്നും ഇല്ലല്ലോ. ഞാന്‍ ബിഗ് ബോസില്‍ പോകുന്ന കാര്യം തീരുമാനിച്ചപ്പോള്‍ തന്നെ എടുത്ത തീരുമാനങ്ങളിലൊന്നാണ് അത്. കാരണം പൊതുവെ സ്റ്റീരിയോടൈപ്പായുള്ള ധാരണ ലൗ സ്ട്രാറ്റജി ഉണ്ടെങ്കില്‍ മാത്രമെ 100 ദിവസം നിലനില്‍ക്കാന്‍ പറ്റൂ എന്നുള്ളതാണ്.
അത് പാടില്ല എന്ന് എനിക്കുണ്ടായിരുന്നു. അല്ലെങ്കില്‍ അത് ജെനുവിനായിട്ട് വേണം. പ്രണയം വളരെ ഡിവൈന്‍ ആയിട്ട് കാണുന്ന ആളാണ് ഞാന്‍. അത് വെറുമൊരു ഷോയ്ക്ക് വേണ്ടിയോ തമാശക്ക് വേണ്ടിയോ മുന്‍പോട്ട് കൊണ്ടുപോകാന്‍ പറ്റത്തില്ല. 100 ദിവസം നമ്മള്‍ അവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് ലൗ സ്ട്രാറ്റജി കൊണ്ടാണെന്ന് ആരും പറയരുത് എന്നുണ്ടായിരുന്നു. എത്ര ദിവസം അവിടെ നിന്നാലും അത് നമ്മളുടെ പൊട്ടന്‍ഷ്യല്‍ കൊണ്ടായിരിക്കണം എന്നുണ്ടായിരുന്നു'.












Click it and Unblock the Notifications